എന്താണ് واو الثمانية ?
എന്താണ്_واو_الثمانية ?
☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
فيا ليتني ما بعد واو الثمانية...
ബൈതിന്റെ ശകലം മാത്രമേ കിട്ടിയുള്ളൂ ...
എന്താണ് واو الثمانية ?
മനസ്സിലായില്ല ... ?
അത് സൂറതുൽ കഹ്ഫിലെ
( وَیَقُولُونَ سَبۡعَةࣱ وَثَامِنُهُمۡ كَلۡبُهُمۡۚ )
എന്ന സൂക്തത്തിലെ وَثَامِنُهُمۡ എന്നതിലെ واو നെപ്പറ്റിയാണ് واو الثمانية എന്ന് പറയുന്നത്.
ഇമാം ഖുർത്വുബി (റ) അവരുടെ തഫ്സീറിൽ ഇത് വിശദീകരിക്കുന്നുണ്ട്. أصحاب الكهف ന്റെ എണ്ണത്തിലെ അഭിപ്രായാന്തരങ്ങൾ വിവരിക്കുകയാണല്ലോ. മൂന്ന് പേരായിരുന്നു , അല്ല അഞ്ച് ആളുകളുണ്ട് എന്ന് പറഞ്ഞിടത്തൊന്നും ആ എണ്ണത്തിന് ശേഷം അവരുടെ കൂടെയുണ്ടായിരുന്ന قطمير എന്ന് പേരുള്ള നായയെ ചേർത്ത് പറഞ്ഞപ്പോ ഇങ്ങനെ واو ഇല്ലാതെയാണ് പറഞ്ഞത്.
(سَیَقُولُونَ ثَلَـٰثَةࣱ رَّابِعُهُمۡ كَلۡبُهُمۡ )
(وَیَقُولُونَ خَمۡسَةࣱ سَادِسُهُمۡ كَلۡبُهُمۡ )
പിന്നെ ഏഴ് പേരാണെന്ന അഭിപ്രായത്തെ പരാമർശിച്ചപ്പോൾ ശേഷമുള്ള എട്ടിന്റെ കൂടെ واو ചേർത്ത് (سَبۡعَةࣱ وَثَامِنُهُمۡ) എന്ന് പറഞ്ഞു. ഇതിന്റെ ന്യായമായി പറയുന്നത്: അറബികൾ ആദ്യകാലത്ത് ഏഴ് എന്ന എണ്ണത്തിനെ ഒരു അറ്റമായി കണ്ടിരുന്നു. ഇന്ന് നാം പത്ത് എന്ന സംഖ്യയെ ഒരു സമാപ്തിയായി കാണാറുള്ള പോലെ. അപ്പോൾ അക്കാലത്ത് ഏഴിന് ശേഷം തുടങ്ങുന്ന പുതിയ എണ്ണൽ സംഖ്യയായത് കൊണ്ടാണ് എട്ടിന്റെ കൂടെ واو നെ استئناف ആയി ചേർത്തത്. അത് ഏഴിന്റെ കൂടെയായാലും ഇല്ലെങ്കിലും واو ചേർത്തിട്ടേ എട്ട് എണ്ണമുള്ള എന്തിനെയും പറയൂ . ഇത് കൊണ്ട് തന്നെയാണ് ഏഴ് വാതിലുകളുള്ള നരകത്തെക്കുറിച്ച് പറഞ്ഞപ്പോൾ -
(وَسِیقَ ٱلَّذِینَ كَفَرُوۤا۟ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰۤ إِذَا جَاۤءُوهَا فُتِحَتۡ أَبۡوَ ٰبُهَا) (سورة الزمر- ٧١)
വാവില്ലാതെ (فُتِحَتۡ أَبۡوَ ٰبُهَا) എന്നും എട്ട് വാതിലുകളുള്ള സ്വർഗ്ഗത്തെക്കുറിച്ചായപ്പോൾ
(وَسِیقَ ٱلَّذِینَ ٱتَّقَوۡا۟ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰۤ إِذَا جَاۤءُوهَا وَفُتِحَتۡ أَبۡوَ ٰبُهَا) (سورة الزمر- ٧٣)
വാവ് കൊണ്ട് വന്ന് (وَفُتِحَتۡ أَبۡوَ ٰبُهَا) എന്നും പറഞ്ഞത്. സമാനമായ രീതിയിൽ വേറെയും ആയതുകളിലുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നും
(هُوَ ٱللَّهُ ٱلَّذِی لَاۤ إِلَـٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَـٰمُ ٱلۡمُؤۡمِنُ ٱلۡمُهَیۡمِنُ ٱلۡعَزِیزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَـٰنَ ٱللَّهِ عَمَّا یُشۡرِكُونَ)
എന്നിടത്ത് (ٱلۡمُتَكَبِّرُۚ) എന്ന എട്ടാമത്തെ വിശേഷണം പറഞ്ഞിടത്ത് واو പറഞ്ഞില്ലല്ലോ എന്ന ഒരു എതിർപ്പും ഇവിടെയുണ്ട്. أصحاب الكهف - ഇവർ ഏഴ് പേരാണ് എന്നതിനെ ശരി വെക്കുന്ന ചിലർ പറഞ്ഞത്: മറ്റു രണ്ടഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ എണ്ണത്തിന്റെ യാഥാർത്ഥ്യത സൂചിപ്പിക്കാനാണ് വാവ് കൊടുത്തത് എന്നാണ്. അങ്ങനെയാണെങ്കിൽ വാവിനെ (سَبۡعَةࣱ) എന്നതിന്റെ മുമ്പല്ലേ കൊടുക്കേണ്ടത് ?
ഓരോ കാര്യങ്ങൾ എണ്ണിയെണ്ണി പറയുന്നിടത്ത് واو ഉണ്ട് എന്നല്ലല്ലോ അവർ ഉദ്ദേശിച്ചത്. എട്ടാമത്തേത് എന്ന് പറഞ്ഞോ എട്ടെണ്ണമുള്ള കൂട്ടത്തിനെയോ പറയുമ്പഴാണ് واو കൊടുക്കുന്നത് എന്ന് ഒരു നിരീക്ഷണം നടത്തിയാൽ എങ്ങനെയിരിക്കും?
ഏതായാലും ഈ വാവിനെക്കുറിച്ചാണ് കവി സൂചിപ്പിച്ചത്. അതായത് 'ഞാൻ അസ്വ് ഹാബുൽ കഹ്ഫിന്റെ .
നായയെങ്കിലും ആയിരുന്നെങ്കിൽ....' - എന്ന് ആഖിറത്തെ കുറിച്ച് പരിഭവപ്പെടുകയാണ് അദ്ദേഹം.
ഈ കവി ആരാണെന്ന് അറിയാമോ ?
#കല്ലൂർ_അബ്ദുല്ലാഹ്_മുസ്‌ലിയാർ
പുത്തൻപള്ളിക്കടുത്താണ് കല്ലൂർ എന്ന നാട്. ഓർ വല്യ ആലിമും ഫഖീഹുമായിരുന്നു. ബഹുമാനപ്പെട്ട #കോക്കൂർ_അബ്ദു_മുസ്‌ലിയാർ എന്നവരിൽ നിന്ന് ഇൽമ് പഠിച്ചവരാണവർ. അവരുടെ ഉസ്താദ് ഇബ്നു ഹജറിൽ ഹിന്ദി എന്നറിയപ്പെട്ട #തട്ടാങ്കര_കുട്ട്യാമു_മുസ്‌ലിയാരും.
കോക്കൂർ അബ്ദു മുസ്‌ലിയാർക്ക് കുട്ട്യാമു മുസ്‌ലിയാരുടെ അടുത്ത് നിന്നും ഒരു വരം കിട്ടിയിട്ടുണ്ട്: "കോക്കൂർ അബ്ദുവിന്റെ നാവിൽ الله തആലാ خطأ നെ പടക്കൂല ... "
കല്ലൂർ അബ്ദുല്ലാഹ് മുസ്‌ലിയാർക്ക് ഓതിപ്പഠിച്ച് ബിരുദമെടുക്കണമെന്ന വല്യ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ദർസിൽ പഠിക്കുന്ന കാലത്താണ്, തൃശൂർ ജില്ലയിലെ തൊഴിയൂരിനടുത്തുള്ള പ്രദേശത്തേക്ക് ഒരു മുദർസിനെ ആവശ്യപ്പെട്ട് അന്നാട്ടുകാർ കോക്കൂർ അബ്ദു മുസ്‌ലിയാരെ സമീപിച്ചത്. ഓർ തന്റെയടുത്ത് പഠിച്ചുകൊണ്ടിരിക്കുന്ന അബ്ദുല്ലാഹ് എന്ന വിദ്യാർത്ഥിയെ വിളിപ്പിച്ച് പറഞ്ഞു:
"ഇനി നീ ദർസ് നടത്തിക്കോ .. ഇവരുടെ നാട്ടിൽ .. "
വിദ്യാർത്ഥി ബാഖിയാത്തിൽ പോയി ബിരുദമെടുക്കണമെന്ന തന്റെ അഭിലാഷം കരഞ്ഞ് കൊണ്ട് ഉസ്താദിന് മുമ്പിൽ പറഞ്ഞപ്പോ ഉസ്താദ് ആശീർവദിച്ചു: "...كفاك ما فيك"
അവരുടെയെല്ലാം ദറജ: പടച്ച റബ്ബ് ഉയർത്തിക്കൊടുക്കട്ടെ. സ്വാലിഹീങ്ങളെ പ്രിയം വെക്കുന്ന നല്ലവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
( തയ്യാറാക്കിയത്: അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫
Comments
Post a Comment