കണ്ണിയത്ത് ഉസ്താദും വണ്ടൂരിലെ ഓറും
കണ്ണിയത്ത് ഉസ്താദും
വണ്ടൂരിലെ ഓറും
☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
ദർസുമായി ബന്ധമുള്ളവരാരും ഈ നാമങ്ങൾ കേൾക്കാതിരിക്കില്ല. കേരള ഉലമാ ചരിത്രത്തിൽ ഇരുവർക്കുമുള്ള സ്ഥാനം അത്രമേൽ വലുതാണ്.
രസകരമായതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ സംഭവങ്ങൾ ഇവർ തമ്മിലുണ്ടായിട്ടുണ്ട്. ഒരിക്കൽ കണ്ണിയത്ത് ഉസ്താദ് ചോദിച്ചത്രേ : "എന്താ സ്വദഖ: യിൽ ഒരു 'താഅ്' ..."?
ഉടനെ ഓർ തിരിച്ചടിച്ചു: "കണ്ണിയത്തിലെ അതേ 'താഅ്' തന്നെയാണ് ... "
പഠന കാലത്ത് കിതാബുകൾ രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും ഓതിക്കൊടുത്തിട്ടുണ്ട്. ഉഖ്ലൈദിസിലെ ചില ഭാഗങ്ങൾ കണ്ണിയത്ത് ഓറെ അടുക്കൽ നിന്നാ വണ്ടൂരിലെ ഓറ് ഓതിയത്. എന്നാൽ ഇബ്നു ഹാജിബ് (റ) യുടെ സുപ്രസിദ്ധമായ "കാഫിയ: "യുടെ ശറഹ് ആയ "മുല്ലാ ജാമി" തിരിച്ചങ്ങോട്ടും ഓതിക്കൊടുത്തു. അതിനുണ്ടായ സന്ദർഭം ഇങ്ങനെയായിരുന്നു. കണ്ണിയത്തെ ഓർ 'മുല്ലാ ജാമി' ഒരു കൂട്ടർക്ക് ഒതിക്കൊടുക്കെ, سرت البريدَ എന്ന ഇബാറതിൽ സംശയം വന്നു.
سرت
എന്നാൽ 'ഞാൻ നടന്നു' എന്നാണല്ലോ. പക്ഷെ, 'ഒരു കാതം ദൂരം' - എന്ന ظرف ന്റെ معنى അവിടെ യോജിപ്പുമില്ല.
അപ്പോൾ വണ്ടൂരിലെ ഓറോട് ഇതിനെ ക്കുറിച്ച് ചോദിച്ചു. അപ്പോൾ ഓർ വിശദീകരിച്ചു കൊടുത്തു: " ഇവിടെ 'ബരീദ് ' എന്നാൽ അഞ്ചലോട്ടക്കാരന്റെ (പോസ്റ്റ്മാൻ) നടത്തം - എന്ന അർത്ഥത്തിനാണ്. അപ്പോൾ ' ഞാൻ അഞ്ചലോട്ടക്കാരൻ നടക്കും പോലെ നടന്നു' - എന്ന് مفعول مطلق ആക്കി അർത്ഥം വെക്കണം..."
للدّا فُعال أو لصوت وشمل # سيرًا وصوتا الفَعِيلُ كصهل
فعيل
വസ്ന് യാത്ര ചെയ്യുക എന്നതിന് ഉപയോഗിക്കുമെന്ന് അൽഫിയ്യ:യിൽ أبنية المصادر ന്റെ അദ്ധ്യായത്തിൽ പറയുന്നുണ്ടല്ലോ.
പിന്നെ, കണ്ണിയത്ത് ഓറും കൂട്ടരും ക്ലാസ് വണ്ടൂരിലെ ഓറുടെ അടുത്ത് നിന്നാക്കി. അങ്ങനെ കുറേ ഭാഗങ്ങൾ ഓതിത്തീർത്തു. ഈ സംഭവം മർഹൂം എൻ.കെ ഉസ്താദ് പല തവണ പങ്കുവെച്ചത് ഓർക്കുന്നു.
പ്രായം കൊണ്ട് 8 വയസ്സിന് കണ്ണിയത്തുസ്താദിന് സീനിയോരിറ്റി ഉണ്ടെങ്കിലും ഇരുവരും നല്ല രസികന്മാരും കുശാഗ്ര ബുദ്ധിക്കാരുമായിരുന്നു.
റബ്ബ് തആലാ ഇവരോടൊത്ത് നമ്മെയും മറ്റു ഇഷ്ടക്കാരെയും നാളെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ, ആമീൻ. 🤲
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം.
( തയ്യാറാക്കിയത്:
അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം )
.💫
.
Comments
Post a Comment