ശിഹാബിനെ കല്ലെറിയുന്ന ബാലുശ്ശേരിക്കാരനോട് ...


🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

ശിഹാബിനെ കല്ലെറിയുന്ന ബാലുശ്ശേരിക്കാരനോട്...


ഈ കൂട്ടത്തിലാരെങ്കിലും വെള്ളി ആഭരണം 'മഹ്ർ' കൊടുത്തവരുണ്ടോ ? തലയാട്ടാൻ ഒരുത്തനുമുണ്ടാവില്ല. ഉണ്ടെങ്കിൽ പൊന്നാടയണിയിച്ച് ആദരിക്കാനാണ്. എന്താന്നറിയോ : തിരുനബി (സ്വ) തങ്ങൾ പത്നിമാർക്ക് 'മഹ്ർ' നൽകിയത് വെള്ളിയായിരുന്നു. അവിടുത്തെ മക്കൾ സ്വീകരിച്ചതും അത് തന്നെ. 

ബീവി ഉമ്മു ഹബീബ(റ)വിന് 'മഹ്ർ' നൽകിയത് വെള്ളിയായിരുന്നില്ല. ബീവിക്കുള്ള 'മഹ്ർ' നജ്ജാശി രാജാവ്, പാരിതോഷികമായി തിരുനബി (സ്വ) തങ്ങൾക്ക് വേണ്ടി കൊടുക്കുകയായിരുന്നു.  അത് 400 മിസ്ഖാൽ (ഏകദേശം 210 പവനിലധികം) പൊന്നായിരുന്നുവത്രെ! അപ്പോൾ, ഇവിടുത്തെ 'രാജകീയ മഹ്ർ' മാറ്റി വെച്ചാൽ തിരുനബി(സ്വ) തങ്ങളുടെയും അവിടുത്തെ മക്കളുടെയും 'മഹ്ർ' വെള്ളി ആഭരണമായിരുന്നു. അത് കൊണ്ട് 'മഹ്ർ' വെള്ളിയായിരിക്കലാണ് ഉത്തമം. (തുഹ്ഫ: 7/375 - 376, ഫത്ഹുൽ മുഈൻ: 374) 

ഈ 'അഫ്ളലി' നെതിരായിട്ടാണ് മിക്കവരും ഇന്ന് സ്വർണ്ണാഭരണം 'മഹ്ർ' നൽകുന്നത്.  പറഞ്ഞു വരുന്നത്, താൻ നേരിടുന്ന പല സാഹചര്യങ്ങൾ കൊണ്ടും 'അഫ്ളലാ'യതിനെ ഒഴിവാക്കി 'മഫ്ള്വൂലി'നെ പ്രാവർത്തികമാക്കാറുണ്ട്. അതൊരു തെറ്റായിട്ട് ആരും കാണാറില്ല. 

ഇനിയുമുണ്ട് 'അഫ്ളലി' നെ ഒഴിവാക്കുന്ന സന്ദർഭങ്ങൾ. ജമാഅതായി നിസ്കരിക്കാൻ പള്ളിയിൽ പോകുന്നവർ മുമ്പും ശേഷവുമുള്ള റവാതിബുകൾ വീട്ടിൽ നിന്ന് നിസ്കരിക്കലാണ് ഉത്തമം.
നിസ്കരിക്കുമ്പോൾ 'തക്ബീറതുൽ ഇഹ്റാം' ചൊല്ലേണ്ട ഉത്തമ രൂപം പണ്ഡിതന്മാർ പറയുന്നുണ്ട്. കൈ ഉയർത്താൻ തുടങ്ങുമ്പോൾ തക്ബീർ തുടങ്ങി, ചുമലിന് നേരെ എത്തുമ്പോൾ അവസാനിച്ച് മൗനിയായി നെഞ്ചിന് താഴേക്ക് കൈകൾ കൊണ്ടുപോവണം .
ഇങ്ങനെ ഇനിയുമുണ്ട് പറയാൻ. 

ചുരുക്കത്തിൽ ഉത്തമത്തിനെതിരാവുന്നത് മഹാപാപമായി കാണേണ്ടതില്ല. നടന്ന് ഹജ്ജിന് പോവുന്നതിനെ പിന്നെന്തിനാണ് ഈ 'ബാലുശ്ശേരിക്കാരൻ' ഇത്രമേൽ പ്രശ്നമായി കാണുന്നത് ? പാവം! 

ഒരു സ്വഹാബീ വനിത നടന്ന് ഹജ്ജിന് പോവുന്നതിനെ തിരുനബി(സ്വ) തങ്ങൾ വിലക്കിയതാണ് ഇങ്ങേര് തെളിവായി പറയുന്നത്. അത് സ്ത്രീ സുരക്ഷക്ക് വേണ്ടിയാകാൻ സാധ്യതയുണ്ടല്ലോ. എന്നല്ല, ഹുസൈൻ (റ) നടന്നല്ലേ ഹജ്ജിന് വന്നത്? അതും 25 തവണ. ഇത് ഇമാം ത്വബ്റാനീ(റ) പറഞ്ഞിട്ടുണ്ട്.(അൽ - മുഅ്ജം അൽ- കബീർ : 3/115) 

(وَأَذِّن فِی ٱلنَّاسِ بِٱلۡحَجِّ یَأۡتُوكَ رِجَالࣰا ) [سورة الحج: ٢٧]
ഈ ആയതിനെ വിശദീകരിച്ച് നടന്ന് ഹജ്ജിനെ വരുന്നവരുണ്ടെന്ന് വ്യാഖ്യാതക്കൾ വിശദീകരിച്ചതല്ലേ ? ഖുർആനും സുന്നത്തും 'മുറുകെ' പിടിക്കണമെന്ന് പറയുന്ന ഇയാളും കൂട്ടരും ഇതൊന്നും കണ്ടിട്ടില്ലേ? 

ഇവർ സ്വർണ്ണം 'മഹ്ർ' കൊടുക്കുമ്പോൾ 'മുറുകെ' പിടിക്കുന്നത് കാണുന്നില്ലല്ലോ?
നടന്ന് ഹജ്ജിന് പോവുന്നത് ഏതോ ഒരു വ്യക്തി തെരെഞ്ഞെടുത്ത കാര്യമാണ്. ഈ 'സുന്നത്ത് വിരുദ്ധത' തയേക്കാൾ എതിർക്കേണ്ടത് സർവ്വവ്യാപകമായി സുന്നത്തിന് വിരുദ്ധമായി ചെയ്യുന്ന സ്വർണ്ണ 'മഹ്റി' നെതിരെയല്ലേ ? അവിടെ ഇവരുടെ ഊക്ക് കാണുന്നില്ല! വെള്ളി കൊടുത്ത് കെട്ടിയാൽ 'ഓളു'ടെ മുഖം ചുളിയും - അത്ര തന്നെ. എന്തായാലും ഇവന്മാരുടെ 'സുന്നത്ത് പ്രേമ'ത്തിന്റെ അളവ് തിരിഞ്ഞില്ലേ? 

മദ്ഹബനുസരിച്ച് ജീവിക്കുന്നവർക്ക് ഉത്തമമായതിനെതിരായി എന്നേ തോന്നുകയുള്ളൂ. എന്നാൽ തന്നെയും ഈ നടത്തത്തിന്റെ പിന്നിൽ 'അല്ലാഹുവിലുള്ള' വിശ്വാസത്തെ ഉയർത്തി പിടിക്കലുണ്ടല്ലോ. മതത്തിന്റെ 'ശിആറ്' വെളിവാക്കുന്നതിന് ജുമുഅ: - ജമാഅ:തുകളിലേക്ക് പോകുമ്പോൾ പ്രോത്സാഹനമുണ്ട്. ദൂരം കൂടുതലുള്ള വഴി തിരഞ്ഞെടുക്കാൻ പറഞ്ഞതും ഇത് കൊണ്ടാണ്. 

നിർത്തട്ടെ, ആരെങ്കിലും ആ ബാലുശ്ശേരിക്കാരനോട് 'മുറുകെ' പിടിക്കാൻ മറക്കരുതെന്ന് പറയണേ... 

✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  
.

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )