"മതമാണ്, മതമാണ്,മതമാണ് കാര്യം...."
ആയതുകളിലൂടെ ( 2)
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
"മതമാണ്, മതമാണ്,
മതമാണ് കാര്യം..."
ജൂത സ്വഭാവങ്ങൾ ( 1)
പരിശുദ്ധ ഖുർആൻ സർവ്വതും വിവരിച്ചു തന്നിട്ടുണ്ട്. യഹൂദികളുടെ ഒരുപാട് വൃത്തികെട്ട ചെയ്തികളും സ്വഭാവങ്ങളും ഇക്കൂട്ടത്തിലുണ്ട്. അവയിലൊന്നും തന്നെ മുസ്‌ലിമുകളായ നമ്മിൽ ഉണ്ടാവരുതെന്ന് ഉപദേശിക്കാനാണ് അവ നമുക്ക് പറഞ്ഞു തന്നത്. ഓരോ കുറിപ്പുകളിലായി ചിലത് പറയാനാണ് ഉദ്ദേശിക്കുന്നത്. إن شاء الله...
ഖുർആനിലെ 'ഉമ്മുൽ കിതാബ്' ആയി പരിചയപ്പെടുത്തിയ സൂറതാണ് ഫാതിഹഃ . ദിവസവും പതിനേഴു പ്രാവശ്യം ഓരോ മുസ്‌ലിമും ഇത് പാരായണം ചെയ്തേ പറ്റൂ. "ഞങ്ങളെ ശരിയായ മാർഗത്തിലൂടെ വഴി നടത്തണേ ..." എന്നാണ് അതിലെ കാതൽ. തുടർന്ന് ആ മാർഗത്തെ വിശദീകരിക്കുകയും ചെയ്തു: റബ്ബിന്റെ ഇഷ്ടക്കാരായ സജ്ജനങ്ങളുടെ പാത, അവന്റെ കോപമിറങ്ങിയവരുടെയോ ജനങ്ങളെ വഴി പിഴപ്പിക്കുന്നവരുടെയോ പാതയല്ല താനും. ഈ പിഴച്ച രണ്ട് വിഭാഗം ജൂതരും ക്രൈസ്തവരുമാണെന്ന് മുഫസ്സിറുകൾ പഠിപ്പിക്കുന്നു. ഇനി ഖുർആനിലുടനീളം വിവരിക്കുന്ന ഈ രണ്ട് വിഭാഗത്തിന്റെ സ്വഭാവങ്ങൾ മനസ്സിലാക്കിയാൽ, അതിൽ നിന്നെല്ലാം വിട്ടു നിൽക്കണമെന്നത് ഫാതിഹഃ സൂറതിന്റെ പാഠമായി. ഉമ്മുൽ കിതാബെന്ന പേരിന്റെ കാരണം ഇതിലൂടെ പിടികിട്ടിയല്ലോ.
ഒരു ജൂത സ്വഭാവം നോക്കൂ. ഇവരോട് ബൈതുൽ മുഖദ്ദസിലേക്ക് പ്രവേശിക്കാൻ അല്ലാഹു തആലാ പറയുന്ന രംഗമാണിത്.
{ وَإِذۡ قُلۡنَا ٱدۡخُلُوا۟ هَـٰذِهِ ٱلۡقَرۡیَةَ فَكُلُوا۟ مِنۡهَا حَیۡثُ شِئۡتُمۡ رَغَدࣰا وَٱدۡخُلُوا۟ ٱلۡبَابَ سُجَّدࣰا وَقُولُوا۟ حِطَّةࣱ نَّغۡفِرۡ لَكُمۡ خَطَـٰیَـٰكُمۡۚ وَسَنَزِیدُ ٱلۡمُحۡسِنِینَ }
[البقرة- ٥٨]
'ആ ഗ്രാമത്തിൽ നിന്നും വിശാലമായി നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. ബൈതുൽ മുഖദ്ദസിന്റെ കവാടത്തിനോട് അടുത്താൽ റബ്ബിന്റെ മുമ്പിൽ താഴ്മയോടെ കുനിയുകയും തെറ്റുകൾക്ക് മാപ്പപേക്ഷിച്ചു കൊണ്ട് "حطة" എന്ന് ഉരുവിടുകയും ചെയ്യുക. തൽഫലം നിങ്ങളുടെ തെറ്റുകൾ നാം പൊറുത്തു തരുന്നതായിരിക്കും. ആത്മാർത്ഥതയുടെ തോതനുസരിച്ച് വർദ്ധനവ് നൽകുകയും ചെയ്യും..'
പക്ഷെ, ഇത്രയൊക്കെ ഭക്ഷ്യ സ്വാതന്ത്ര്യം നൽകിയിട്ടും തൗബഃ വാഗ്ദാനം ചെയ്തിട്ടും അവർ പറഞ്ഞത് മറ്റൊന്നായിരുന്നു - അവരുടെ ഇഷ്ട ഭക്ഷണമായ ധാന്യം തന്നെ വേണമെന്ന് ! തൊട്ടടുത്ത സൂക്തത്തിൽ തന്നെ ഇതേക്കുറിച്ച് പറയുന്നു:
{ فَبَدَّلَ ٱلَّذِینَ ظَلَمُوا۟ قَوۡلًا غَیۡرَ ٱلَّذِی قِیلَ لَهُمۡ فَأَنزَلۡنَا عَلَى ٱلَّذِینَ ظَلَمُوا۟ رِجۡزࣰا مِّنَ ٱلسَّمَاۤءِ بِمَا كَانُوا۟ یَفۡسُقُونَ }
[البقرة- ٥٩]
മാത്രമല്ല, റബ്ബിന്റെ മുന്നിൽ വണങ്ങുന്നതിന് പകരം അവരുടെ പിൻഭാഗം തിരിച്ചു കൊണ്ടാണ് മസ്ജിദുൽ അഖ്സ്വായിൽ കടന്നതെന്ന് തഫ്സീറുകളിൽ കാണാം. ആത്മാവിന്റെ ഉയർച്ചക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ പറഞ്ഞപ്പോൾ, അതിനേക്കാൾ പ്രാധാന്യം ശരീരത്തിനും തടിയിച്ഛകൾക്കും നൽകുകയാണവർ ചെയ്തത്. 'റൂഹ്' എന്ന് നാം വിശേഷിപ്പിക്കുന്ന ആത്മാവാണല്ലോ നമുക്ക് മുഖ്യം. അതിന്റെ വാഹകനായി സൃഷ്ടിച്ചു തന്നതാണ് ശരീരം. ക്യാമ്പസുകളിലും മറ്റെല്ലായിടത്തും പ്രചരിച്ചു കൊണ്ടിരിക്കുന്ന കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യം അറിയില്ലേ -
"മതമല്ല, മതമല്ല, മതമല്ല പ്രശ്നം...
എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം ..."
- ഇത് ജൂതായിസമാണ് എന്നാ പറഞ്ഞു വന്നത്. മുസൽമാന് അടുപ്പിക്കാൻ പറ്റാത്തതാണിത്. മറിച്ച് നമുക്ക് മതം - വിശുദ്ധ ദീനുൽ ഇസ്‌ലാം - തന്നെയാണ് എല്ലാമെല്ലാം. വിശപ്പകറ്റണമെന്നത് ശരി തന്നെ. തന്റേതും കുടുംബത്തിന്റെയും മാത്രമല്ല, അന്നാട്ടിലെ തന്നെ ഭക്ഷണം - വസ്ത്രം - പാർപ്പിടം എന്നീ മൗലിക കാര്യങ്ങളില്ലാത്തവർക്ക് അത് സാധിപ്പിച്ചു കൊടുക്കൽ സമ്പന്നരുടെ മേൽ നിർബന്ധ ബാധ്യതയാണ് ഇസ്‌ലാമിൽ. ജീവന്റെ തുടിപ്പുള്ള ഏതിനും മത - വർഗ്ഗ - ജീവി വ്യത്യാസമില്ലാതെ അന്നം നൽകുന്നത് പ്രതിഫലാർഹമായി പഠിപ്പിക്കുന്ന മതമാണിത്. അത്കൊണ്ട് മതത്തെ നിഷേധിച്ചു കൊണ്ടല്ല, മറിച്ച് ഉൾക്കൊണ്ടു കൊണ്ട് വിശപ്പിനെതിരെ ശബ്ദിക്കൂ..
റബ്ബേ, നിന്റെ ദീനിൽ അടിയുറച്ചവരായി മാത്രം തിരിച്ചു വിളിക്കണേ - ആമീൻ.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment