അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

അഗത്തി ഉസ്താദ്;
മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്

(ഭാഗം - 3)

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറായ മനുഷ്യനായിരുന്നു ഉസ്താദ്, വിവരങ്ങൾ പറഞ്ഞു കൊടുക്കുന്നവർ എന്നതിലുപരി, നല്ലൊരു കേൾവിക്കാരൻ കൂടിയായിരുന്നു. ആരിൽ നിന്നാണോ വിവരങ്ങൾ ലഭിച്ചത്, അത് അവരിലേക്ക് തന്നെ ചേർത്തി പറയുകയും ചെയ്യും. ഈ രണ്ട് ശീലങ്ങളും ഉത്തമ ഗുണങ്ങളാണ്.
ഇമാം ദിംയാത്വീ(റ) 

الحكمة ضالة المؤمن، فحيث وجدها فهو أحق بها

എന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്: ഹിക്മതിനെ കളഞ്ഞുപോയ സ്വത്തിനോട് ഉപമിച്ച്, അത് എവിടുന്ന് കിട്ടിയാലും എടുക്കണം എന്ന് പ്രയോഗത്തിൽ ചെറിയവരിൽ നിന്നോ ജനങ്ങൾ വിലകൽപിക്കാത്തവരിൽ നിന്നോ അറിവ് നേടാൻ മടി കാണിക്കരുതെന്ന് ഗ്രഹിക്കാം.

وفيه معنى آخر، وهو أن صاحب الضالة لا يتركها إذا وجدها عند صغير لصغره ولا عند حقير لحقارته. اه‍ 
(المتجر الرابح للدمياطي- ص: ٣٧) 

വിമർശിക്കുന്നവരിൽ ഉണ്ടായിരിക്കേണ്ട ചില നിബന്ധനകൾ പറഞ്ഞ കൂട്ടത്തിൽ അവർ എതിർകക്ഷിയേക്കാൾ വിവരസ്ഥാനായിരിക്കണം എന്ന് ചിലർ വാദിച്ചതിനെ തിരുത്തിയിട്ടുണ്ട്. വിവരം കുറഞ്ഞവർക്കും വലിയവരോട് ഖണ്ഡനങ്ങളാവാം എന്നതിന് ന്യായമായി പറഞ്ഞത്: ഇൽമിൽ എത്രയോ താഴെ തട്ടിലുള്ളവരുടെ നാവിലൂടെ ഉന്നതർ പറയാത്ത പലതിനെയും അല്ലാഹു പറയിപ്പിക്കാറുണ്ട് - എന്നാണ്. 

ﻓﺈﻧﻪ ﻗﺪ ﻳﺠﺮﻱ اﻟﻠﻪ ﻋﻠﻰ ﻟﺴﺎﻥ ﻣﻦ ﻫﻮ ﺩﻭﻥ ﻏﻴﺮﻩ ﺑﻤﺮاﺣﻞ ﻣﺎ ﻻ ﻳﺠﺮيه ﻋﻠﻰ ﻟﺴﺎﻥ اﻷﻓﻀﻞ. اه‍
(علي الشبراملسي: ١/١٥)

ഇത് إعانة الطالبين അവസാന ഭാഗത്ത് ഉദ്ധരിച്ചിട്ടുണ്ട്. ഫത്ഹുൽ ജവാദിന്റെ ആരംഭത്തിലും ഇത് കാണാം.

وما دروا أن العلوم لكونها منحا إلهية ومواهب اختصاصية قد يدخر الله فيها لمن لا يؤبه له ما لم يدخره للأكابر إعلاما بأن واسع فضله لا يتقيد بأول ولا بآخر ولا بكابر ولا بصاغر. اه‍ 
(فتح الجواد- ١/٦ )

ഖാളിക്ക് ഫുഖഹാഇനോട് കാര്യങ്ങൾ ചർച്ച ചെയ്യൽ സുന്നത്തുണ്ട്. ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) തുഹ്ഫഃ യിൽ പറയുന്നു:
തൻ്റെ വീക്ഷണത്തോട് യോജിക്കുന്നവരോടും വിയോജിക്കുന്നവരോടും കാര്യങ്ങൾ കൂടിയാലോചിക്കണം:

(وَيُنْدَبُ أَنْ يُشَاوِرَ الْفُقَهَاءَ) 
الْعُدُولَ الْمُوَافِقِينَ، وَالْمُخَالِفِينَ. اه‍ 
(تحفة: ١٠/١٣٦)

ഇത് ഉസ്താദിൻ്റെ എടുത്ത് പറയേണ്ട ഒരു വിശേഷണമാണ്. തന്നോട് വിയോജിക്കുന്നവരോടും കാര്യങ്ങൾ അന്വേഷിക്കുന്നത്. خصم ന് എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് ശരിക്കും അറിയണം. മുനാളറയിൽ, ഇത് അത്യാവശ്യമാണെന്ന് ഇമാം ഗസ്സാലി(റ) المنقذ من الضلال എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഇതില്ലായെങ്കിൽ പല കുരുക്കുകളിലും ചെന്ന് വീഴും.
ഇമാം അഖ്ള്വരി(റ)യും ഇത് പറഞ്ഞിട്ടുണ്ട്:

وَأَصْلِحِ الفَسَادَ بِالتَّأَمُّلِ # وَإِنْ بَدِيْهَةً فَلا تُبَدِّلِ  
إِذْ قِيْلَ كَمْ مُزَيِّفٍ صَحِيْحَا # لأَجْلِ كَوْنِ فَهْمِهِ قَبِيْحَا. اه‍ 
(سلم المنورق)


തന്നേക്കാൾ അറിവിൽ താഴെയുള്ളവനോടും മുശാവറഃ ചെയ്യണം. ഒരു പക്ഷേ, അവനില്ലാത്ത അറിവ് ഇവന്റെ പക്കൽ ഉണ്ടായേക്കാം. 

ﻗﺪ ﻳﻜﻮﻥ ﻋﻨﺪ اﻟﻤﻔﻀﻮﻝ ﻓﻲ ﺑﻌﺾ اﻟﻤﺴﺎﺋﻞ ﻣﺎ ﻟﻴﺲ ﻋﻨﺪ اﻟﻔﺎﺿﻞ. اه‍ (تحفة: ١٠/١٣٦) 

തൻ്റെ ശിഷ്യരോട് വരെ കാര്യങ്ങൾ അന്വേഷിച്ച് പഠിക്കാൻ മടികാണിക്കാത്തവരായിരുന്നു ഉസ്താദ്.

ഇനി, തനിക്ക് ആരിൽ നിന്നാണോ അറിവ് ലഭിച്ചത്, അത് അവരിലേക്ക് തന്നെ ചേർത്തിപ്പറയുന്നത് - 
പലതരം കൃതികളിൽ - സിയാറത് ഡയറി - എന്ന പേരിൽ ഒന്ന് രചിച്ചിട്ടുണ്ട്. മഹാന്മാരെ സിയാറത്ത് ചെയ്യാൻ പോകുന്നവർക്ക്, അവരുടെ ചരിത്രങ്ങൾ അറിഞ്ഞാകുമ്പോൾ കൂടുതൽ സാമീപ്യം ലഭിക്കുമല്ലോ. ഇതിന് വളരെ സഹായകമാണ് ഈ ഡയറി. അതിലേക്ക് വിവരം നൽകിയവരുടെ പേരുകൾ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. ഇങ്ങനെ വിവരങ്ങൾ, അതു തന്നവരിലേക്ക് ചേർത്തി പറയുന്നത് الدين النصيحة എന്ന ഹദീസിൻ്റെ താൽപര്യത്തിൽ പെട്ടതാണെന്ന് ഇമാം നവവി(റ) പറയുന്നു. അതുവഴി ഇൽമിലും ഹാലിലും ബറകത് നൽകപ്പെടുമെന്നും ഇല്ലാതിരുന്നാൽ ആ ഇൽമ് ഉപകാരപ്രദമാകില്ലെന്നും ഇമാം കൂട്ടിച്ചേർക്കുന്നു: 

فإن الدين النصيحة: ومن النصيحة أن تضاف الفائدة التي تستغرب إلى قائلها فمن فعل ذلك بورك له في علمه وحاله ومن أوهم ذلك وأوهم فيما يأخذه من كلام غيره أنه له فهو جدير أن لا ينتفع بعلمه ولا يبارك له في حال. ولم يزل أهل العلم والفضل على إضافة الفوائد إلى قائلها نسأل الله تعالى التوفيق لذلك دائما. اه‍ 
(بستان العارفين للنووي- ١٥,١٦)

ഉസ്താദിൻ്റെ ഇൽമിൽ نفع ഉം ബറകതും ഉണ്ടായിരുന്നതിൻ്റെ അടയാളമായിട്ട് നമുക്കത് മനസ്സിലാക്കാം.
എളിമയാർന്ന ജീവിതത്തിനുടമയായിരുന്ന ബഹു: വൈലത്തൂർ ബാവ ഉസ്താദ്, അവരുടെ ഒരു രചനയിൽ തൻ്റെ പ്രിയ ശിഷ്യൻ പകര അഹ്സനിയിൽ നിന്ന് ലഭിച്ചതായിട്ട് ഒരു വിഷയം പറഞ്ഞത് കാണാം. പിന്നെ ഇമാമുകളുടെ ثم رأيت എന്ന പ്രയോഗത്തെപ്പോലെ ഇന്ന കിതാബിൽ കണ്ടെന്നും പറയുന്നു. ശിഷ്യനായിട്ട് പോലും തനിക്ക് കിട്ടിയ ഫാഇദഃയെ അദ്ദേഹത്തിലേക്ക് ചേർത്തിപ്പറഞ്ഞത് ബാവ ഉസ്താദിൻ്റെ എളിമയെ കുറിക്കുന്നത് മാത്രമല്ല, ഇൽമിലെ ബറകതിൻ്റെയും കൂടി കാരണമാണ്.
കേരളീയർക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ تصنيف കളുടെ രചയിതാവായ ബാവ ഉസ്താദിൻ്റെ عرائس الرضية എന്ന ഹാശിയഃയിൽ ഒരു തിരുത്ത് ബഹു: നജീബ് മൗലവി അവരുടെ പ്രശ്നോത്തരത്തിൽ പറഞ്ഞിരുന്നു. ബാവ ഉസ്താദ് ഇതറിയുകയും തിരുത്തിൽ സന്തോഷം അറിയിച്ചു കൊണ്ട് അദ്ദേഹത്തിന് ഇൻലെൻ്റ് അയക്കുകയും ചെയ്തത്രേ. പ്രിയ സുഹൃത്ത് ഖാലിദ് അഹ്സനി പങ്കുവെച്ചതാണിത്. പഴയ ഉലമാക്കളിൽ പതിവുള്ള ഇത്തരം സംഭവങ്ങൾ അപൂർവ്വമാകരുത്.

വ്യത്യസ്ത ബാബുകളിലായി വിശദീകരിക്കപ്പെട്ടതാണ് ഫിഖ്ഹ്. ഇതിലെ ഓരോ ബാബും മറ്റുള്ളതിനോട് പരസ്പരം ലിങ്ക് ചെയ്ത് പഠിക്കണം. അഗത്തി ഉസ്താദിൽ നിന്നും ദർസ് മേഖലയിലുള്ളവർ നിർബന്ധമായും മനസ്സിലാക്കേണ്ട കാര്യമാണിത്. കാരണം, ഈ രീതി സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തങ്ങളാണ് വന്നു ചേരുക. ഉസ്താദ് വിവരിച്ചു തന്ന ചില ഉദാഹരണങ്ങൾ തന്നെ പറയാം:

ഫറാഇള് - فرائض - ഓതിയ ശേഷം  باب القسمة ഉം ഓതണം. ഓരോരുത്തർക്ക് ലഭിക്കേണ്ട അവകാശ ഓഹരി فرائض ൽ പഠിക്കുമെങ്കിലും ഈ വിഹിതം നൽകേണ്ട വിധം വിവരിക്കുന്നത് باب القسمة ലാണ്. ഭൂമിയുടെ ചില ഭാഗങ്ങൾ മൈൻ റോഡിൻ്റടുത്തും അല്ലാതെയും വരും. ഇവിടെയെല്ലാം മൂല്യത്തിൽ വിഹിതം കണക്കാക്കുന്നത് നാട്ടു നടപ്പാണെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാൽ ഇതെല്ലാം വ്യക്തമാക്കി വിവരിച്ചിട്ടുണ്ട് باب القسمة ൽ.
ചില ഭാഗത്ത് كما في القسمة എന്ന ഇബാറത് കാണും. باب القسمة ൽ പറയുന്നുണ്ടെന്നാണ് ഉദ്ദേശ്യം. ഇത് ഗ്രഹിക്കാതെ اسم كتاب എന്ന് തെറ്റിദ്ധരിച്ച് ചിലർ എഴുതി വെച്ചിട്ടുണ്ടത്രെ !

വ്യത്യസ്ത അടിമകളെക്കുറിച്ച് പറയുന്നുണ്ടല്ലോ. أم ولد ، مشترك، مدبر، معلق، مبعض، مكاتب തുടങ്ങി പലയിനമുണ്ട്. അവയെല്ലാം വ്യത്യസ്തമാണ്. ഇതിൽ مدبر എന്നാൽ യജമാനൻ - 'ഞാൻ മരിച്ചാൽ عتق ആണെ'ന്ന് പ്രഖ്യാപിച്ച അടിമ എന്നാണ് ഉദ്ദേശം. എന്നാൽ കാര്യം തിരിയാതെ ഒരാൾ موطوءة في الدبر എന്ന് അർത്ഥം പറഞ്ഞത്രെ !

മറ്റൊന്ന്, كتاب الغصب ൽ, അത് മറ്റുള്ളവരുടെ അവകാശങ്ങൾ അന്യായമായി പിടിച്ചു വെക്കുകയാണെന്ന് നിർവ്വചിച്ചിട്ടുണ്ട്. ഇതിന് മറ്റുള്ളവരുടെ അവകാശങ്ങൾ എന്നതിന് - حق الغير എന്നാണ് പ്രയോഗിച്ചത്. സ്വത്ത് എന്നർത്ഥം വരുന്ന مال എന്ന് പറയാതെ حق എന്ന പദപ്രയോഗത്തിലെ സാംഗത്യം പറഞ്ഞത് - متحجّر ൻ്റെ അവകാശങ്ങൾ കൂടെ ഉൾപെടാനാണ് എന്ന് കാണാം. അത് ഉടമസ്ഥതയിൽ കയറിയ സ്വത്ത് എന്ന് പറയാനാകില്ലെങ്കിലും حق എന്നതിന്റ വാക്കർത്ഥത്തിൽ പെടും. تحجر എന്നാൽ, ആരുടെയും അവകാശത്തിലില്ലാത്ത ഭൂമിയിൽ തൻ്റേതാക്കണം എന്ന ഉദ്ദേശ്യത്തിൽ ചെറിയ അടയാളം വരുത്തുന്നതിനാണ് പറയുക(വിശദാംശത്തിന് إحياء الموات ന്റെ ബാബ് നോക്കുക). അത് കൊണ്ട് മാത്രം ഉടമസ്ഥത ലഭിക്കില്ലെങ്കിലും അത് അവൻ്റെ അവകാശമായി കണക്കാക്കുന്നതാണ്. ഇനി മറ്റൊരാൾക്ക് തട്ടിയെടുക്കാനാവില്ല, ആദ്യത്തെയാൾ സമ്മതിക്കുകയോ إعراض ചെയ്യുകയോ ചെയ്താലല്ലാതെ. ഇത് إحياء الموات എന്ന അദ്ധ്യായത്തിലാണ് വിശദീകരിക്കുക. كتاب الغصب മാത്രം നോക്കിയാൽ ഈ تحجر മനസ്സിലാവില്ല തന്നെ.

"..അവസാന ഭാഗങ്ങളിലെ كتاب السير  ശ്രദ്ധിക്കാത്തവരാണ് 'ഖിതാല്' ദിഫാഇയ്യ് മാത്രമാണെന്ന്' വാദിക്കുന്നത്. നോമ്പിൻ്റെ ബാബിലെ تبييت (ഫജ്റിന് മുമ്പ് നിയ്യത് വെക്കണം) എന്നത് മാത്രമേ ഇവർ മനസ്സിലാക്കിയിട്ടുള്ളൂ, كتاب السير ലെ تبييت ഇവർ കണ്ടിട്ടില്ല.."- ഉസ്താദിൻ്റെ ഒരു കമൻ്റാണിത്.

ഖിതാല് ദിഫാഇയ്യ് മാത്രമാണെന്നത് അംഗീകരിക്കാൻ പറ്റാത്തത്:

وَلَيْسَ لِقَائِلٍ أَنْ يَقُولَ الْجِهَادُ إِنَّمَا يَجِبُ فِي الْوَقْتِ الَّذِي يُخَافُ هُجُومُ الْكُفَّارِ فِيهِ، لِأَنَّهُ ﵇ مَا كَانَ يَخَافُ هُجُومَ الرُّومِ عَلَيْهِ، وَمَعَ ذَلِكَ فَقَدْ أَوْجَبَ الْجِهَادَ مَعَهُمْ. اه‍ 
(تفسير الرازي: ١٦/٤٨)
.
ഈ വാദം ആദ്യമായി കൊണ്ടുവന്നത് റശീദ് രിളായും കൂട്ടരുമാണെന്നും അത് ഏറ്റുപിടിച്ച് ഇന്ത്യയിലെത്തിച്ചത് സർ സയ്യിദ് ആണെന്നും ( ഇയാൾ دجّال هذه الأمة ആണെന്ന് അഹ്‌മദ് റളാ ഖാൻ(ഖു:സി) ബറേൽവി പരിചയപ്പെടുത്തിയിട്ടുണ്ട്.) ഫത്ഹുൽ മുൽഹിമിലുണ്ട്: 

ولكن ظهر في القرن الرابع عشر رجال أرادوا تطبيق الإسلام على النظريات والأفكار الغربية، فحاولوا في كثير من المسائل أن يبتدعوا في الفقه الإسلامي آراء موافقة لأهواء أهل الغرب ويلقمها في فم النصوص الشرعية كرها إرضاء للمستعمرين والمستشرقين، وتناسوا قول الله سبحانه وتعالى: { وَلَن تَرۡضَىٰ عَنكَ ٱلۡیَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ }[البقرة- ١٢٠]

فابتدع هؤلاء في أمر الجهاد بدعة لا سلف لهم فيها، وهي أن الجهاد في الإسلام الدفاع فقط، وأن المسلمين لا يجوز لهم أن يغزوا الكفار لأجل إخضاعهم لسلطان الإسلام وإعلاء كلمة الله على كلمتهم إلا إذا سبق الكفار بالاعتداء على المسلمين.

وأول ما ظهر هذا الرأي المبتدع - فيما نعلم - على أيدي تلاميذ المدرسة العقلية الحديثة التي من أشهر رجالها المفتي محمد عبده، ورشيد رضا، وجمال الدين الأفغاني في البلاد العربية، وسر سيد أحمد خان وچراغ علي وأمثالهما في الهند، وقد حذا حذوهم في هذه المسألة الأستاذ شبلي النعماني صاحب سيرة النبي- صلى الله عليه وسلم - أيضا ،وقد تأثر بهذا الرأي المبتدع كثير من الكتاب المعاصرين في البلاد الاسلاميه ولكن قام في الوقت نفسه فحول العلماء في كل بلد وقطر للرد على هذه النظرية بأدلة مقنعة وحجج بينة لا محيص من إنكارها. اه‍ 

(فتح الملهم: ٩/١٣)


അദ്ധ്യായങ്ങളുടെ ക്രമീകരണത്തിലും ചിലത് പഠിക്കാനുണ്ട്. ഖുർആനിൽ سورة القتال ന് ഉടനെ سورة الفتح പറയാനുള്ള കാരണം ഒന്ന് മറ്റൊന്നിൻ്റെ സബബ് ആയതു കൊണ്ടാണെന്ന് ഉസ്താദ് പറഞ്ഞിരുന്നു. (ഇനി سورة الفتح ൻ്റെ മുമ്പ് അങ്ങനെയൊരു സൂറതില്ലെന്ന് പറയണ്ട. അതിന് മുമ്പുള്ള സൂറതിന് അങ്ങനെയൊരു പേരുണ്ട് ). മിൻഹാജിൽ كتاب الوديعة ന് ശേഷം كتاب قسم الفيء والغنيمة പറയാനുള്ള ന്യായം തുഹ്ഫഃയിൽ പറഞ്ഞത് കാണിച്ചു തന്നത് ഓർക്കുന്നു. ഇതുപോലെ മിശ്കാതിൽ كتاب الجهاد ഉം كتاب السفر ഉം ഒരുമിച്ച് ക്രമീകരിച്ചതിൻ്റെ ന്യായം ഒരു ഹാശിയയിലുള്ളതും شمائل الترمذي യിൽ خاتم നെക്കുറിച്ചും سلاح നെക്കുറിച്ചും തൊട്ടടുത്ത് പറഞ്ഞതിൻ്റെ ന്യായം ബാജൂരിയിലുള്ളതും ഉസ്താദ് പറഞ്ഞു തന്നത് ഓർക്കുന്നുണ്ട്.

രാഷ്ട്രീയ ഭ്രാന്ത് പിടിച്ച് മതത്തെ സ്വന്തം ഇച്ഛക്കനുസരിച്ച് വളച്ചൊടിക്കാൻ ശ്രമിച്ച ഒരു ടിയാൻ പറഞ്ഞു - ' നന്മ ചെയ്തവരെല്ലാം - ഏത് മതക്കാരനായാലും - സ്വർഗ്ഗത്തിലാണെന്ന് '-- ഈ വിടുവായിത്തം സ്വന്തം തോന്നലാണെന്ന് പറയാതെ ഇസ്‌ലാമിന്റെ മേൽ കെട്ടി വെച്ചു. ഖുർആനിൽ പറഞ്ഞിട്ടുണ്ട് പോൽ! - ഇത് പറഞ്ഞപ്പോൾ ഉസ്താദ് പറയാ (ഇന്ന് പറയുന്നവൻ മുമ്പും ഇത് വാദിച്ചിരുന്നു, അന്ന് ഉസ്താദ് പറഞ്ഞത്) :

മുസ്‌ലിംകൾ സ്വർഗത്തിൽ പോകുമെന്ന് പ്രഖ്യാപിക്കുന്ന سورة المؤمنون തുടങ്ങുന്നത് - 
{ قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ } ഇങ്ങനെ. എന്നല്ല, അല്ലാത്തവർക്ക് സ്വർഗ്ഗമില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നുമുണ്ട് - 
{ وَمَن یَدۡعُ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ لَا بُرۡهَـٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦۤۚ إِنَّهُۥ لَا یُفۡلِحُ ٱلۡكَـٰفِرُونَ }

ഫത്ഹുൽ മുഈന് വല്ലാതെ പ്രാധാന്യം കൽപിച്ചിരുന്നു. തുഹ്ഫഃയോട് എതിരായി പ്രബലമാക്കിയ മസ്അലഃകളിൽ, ഫത്ഹുൽ മുഈൻ അടിസ്ഥാനമാക്കി ഫത്‌വാ നൽകണമെന്ന് തൻ്റെ മർകസിലെ ഉസ്താദ് ചെറുശ്ശോല കുഞ്ഞഹമ്മദ് മുസ്‌ലിയാർ(ന:മ) വസ്വിയ്യത് ചെയ്തിരുന്നത്രെ. (ഇത്തരം സ്ഥലങ്ങളിൽ തുഹ്ഫഃയിൽ പറഞ്ഞത് തന്നെയാണ് راجح എന്ന് തർശീഹിൽ ഇടക്കിടെ പറയുന്നുണ്ട്. രണ്ട് വീക്ഷണവും ഇക്കാര്യത്തിലുണ്ടെന്ന് മനസ്സിലാക്കണം.) മൂന്നു വസ്വിയ്യതിൽ ഒന്നായിരുന്നു ഇത്. 
രണ്ട് - മൂട്ടിയ തുണി ധരിക്കണമെന്ന്. 
മൂന്ന് - 'പത്ത് കിതാബ്' ദർസ് നടത്തണമെന്നും. ഇതെല്ലാം ഉസ്താദിൽ സദാ ഉണ്ടായിരുന്നതാണ്.

ഫത്ഹുൽ മുഈനിൽ يحلّ مع الكراهة എന്ന പ്രയോഗം കാണാം. ഇത്തരം സ്ഥലങ്ങളിൽ يكره എന്ന് പറയാമായിരുന്നു. എന്നിട്ടും ഇങ്ങനെ പറഞ്ഞതിൽ സാംഗത്യമുണ്ട്. അതായത്, കേരളീയ സാഹചര്യത്തിൽ ഉപയോഗിച്ച് വരുന്നതും ശറഇൽ കറാഹതുമായ കാര്യം, അത് ഒറ്റയടിക്ക് വിമർശിക്കുന്നതിന് പകരം, "ചെയ്യാം, തരക്കേടില്ല - എങ്കിലും, ശ്രദ്ധിക്കണം. ഒഴിവാക്കലാണ് വേണ്ടത്" എന്ന ശൈലിയിൽ عبارة വെച്ചതാണ് - അഗത്തി ഉസ്താദ് പറഞ്ഞു തന്നതാണിത്. ചാണകം വളമായി ഉപയോഗിക്കുന്നതിനെ പറ്റി ഫത്ഹുൽ മുഈനിലെ وتسميد أرض بنجس എന്നതിനെ കുറിച്ചാണ് അന്ന് സംസാരിച്ചത്. ഇതു ശ്രദ്ധിച്ചത് കൊണ്ടാണ് തെയ്യോട്ടുചിറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന കമ്മുസ്വൂഫീ വലിയ്യുള്ളാഹി(ഖു:സി) തങ്ങളുടെ കൃഷിയിടത്തിൽ കന്ന്പൂട്ടുമ്പോൾ അവയുടെ പിൻഭാഗത്ത് ചാക്കോ മറ്റോ കെട്ടിവെക്കാറുണ്ടായിരുന്നത്. നജസ് കൃഷിയിടത്തിൽ വീഴാതിരിക്കാനായിരുന്നു അത്. നമ്മുടെ നാട്ടു സാഹചര്യങ്ങൾക്കനുസരിച്ചും ശറഈ നിയമങ്ങൾ മാറ്റാതെയും عبارة വെച്ച ഒട്ടേറെ സ്ഥലങ്ങൾ ഉസ്താദ് പറയാറുണ്ട്. അവിടുത്തെ ശിഷ്യഗണങ്ങൾ അതെല്ലാം വിവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


(തുടരും - إن شاء الله )


✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

ഹികായാതു ശ്ശൈഖൈനി