ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀


എഴുപത്തിമൂന്ന് വിഭാഗമായി വേർപിരിയുമെന്നും അതിലൊരു വിഭാഗം മാത്രമാണ് നേർവഴിയിലുണ്ടാവുകയെന്നും പ്രസ്താവിക്കുന്ന ഹദീസ് വചനം വിശ്രുതമാണ്. ആ ഒരു വിഭാഗത്തെക്കുറിച്ച് തിരുനബി(സ്വ) തങ്ങൾ وَهِيَ الْجَمَاعَةُ
 എന്ന് വിശേഷിപ്പിച്ചത് കാണാം. തിരുനബി(സ്വ) തങ്ങളും സ്വഹാബതും പകർന്നു തന്ന ആ വഴി പിന്തുടരുന്നത്, ആരാരുമില്ലാതെ മലമുകളിൽ ജീവിക്കുന്ന കേവലം ഒരു വ്യക്തിയാണെങ്കിൽ - അദ്ദേഹമായിരിക്കും ആ ' جماعة '. ഇത് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:
 
وكان سفيان الثوري يقول : أهل السنة والجماعة هو من كان على الحق ولو واحدا ،وكذلك كان يقول إذا سئل عن السواد الأعظم من هم. وكذلك كان يقول الإمام البيهقي. اه‍ 
(اليواقيت والجواهر للإمام الشعراني: ١٧)


وَعَنْ سُفْيَانَ: لَوْ أَنَّ فَقِيهًا عَلَى رَأْسِ جَبَلٍ لَكَانَ هُوَ الْجَمَاعَةُ. اه‍
 (مرقاة المفاتيح: ١/٢٦٠).

സംഘത്തിനൊപ്പം ചേർന്നു നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹദീസുകൾ സുപരിചതിമാണല്ലോ:

عليكم بالجماعة ؛ فإنَّ يد الله على الجماعة ، ومن شذَّ شذَّ في النار. 

ഇത്തരം ഹദീസുകളിലെ جماعة എന്നത് കൊണ്ടുള്ള വിവക്ഷ ആൾക്കൂട്ടമുണ്ടാവുക എന്നതല്ല. മേൽ ഉദ്ധരണി കൊണ്ട് അത് മനസ്സിലാക്കാം. പിന്നെന്താണ് ഇത് കൊണ്ട് ഉദ്ദേശ്യം ? അതെ, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങളെ നിഷേധിക്കാത്തവർ എന്നാണ്. ഇജ്മാഅ് സ്ഥിരപ്പെടാൻ ഒരു കാലഘട്ടത്തിലെ എല്ലാ വിവരസ്ഥരുടെയും 'ശരിയായ - ഹഖ്ഖായ മാർഗ്ഗം ഇതാണ്' എന്ന ഏകോപനമുണ്ടാകണം[1]. ഇങ്ങനെ സ്വഹാബത്, ശേഷമുള്ള താബിഉകൾ, അവർക്ക് ശേഷമുള്ളവർ തുടങ്ങി ചൊവ്വായ മാർഗ്ഗത്തിൽ നിലകൊണ്ട എല്ലാവരെയും പരിഗണിക്കുമ്പോൾ ആൾക്കൂട്ടമുള്ള സംഘം തന്നെയായല്ലോ. ആ جماعة നെ പിന്തുടരുന്ന എല്ലാ ഓരോരുത്തരും ഹദീസിൽ പറഞ്ഞ جماعة ന് ഉദാഹരണമാണ്.

ഒന്നുകൂടെ പറഞ്ഞാൽ, ഇസ്‌ലാമിനകത്ത് കടന്നവർക്കാണല്ലോ 'ഉമ്മത്' എന്ന് പറയുക. ഇസ്‌ലാമിൻ്റെ പുറത്തുള്ളവരെ കുറിച്ച് നമുക്ക് ചർച്ചയില്ല. പിന്നെ, നരകത്തിൽ കടക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചാണ് 72 വിഭാഗമായി തിരിച്ചത്. ഈ വിഭാഗങ്ങൾ ഏതെല്ലാം കൂട്ടരാണെന്ന് ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. ഖവാരിജത്, മുഅ്തസിലത്, ശിഈ വിഭാഗങ്ങൾ തുടങ്ങി എല്ലാം വിശ്വാസ വൈകല്യങ്ങൾ സംഭവിച്ച ബിദ്അതിൻ്റെ കക്ഷികളാണ്. ഇജ്മാഉള്ള കാര്യത്തെ നിഷേധിച്ചവർ മാത്രമേ ബിദ്അത്കാരാകൂ എന്ന് മുമ്പത്തെ കുറിപ്പിൽ ഈയുള്ളവൻ വ്യക്തമായി എഴുതിയിട്ടുണ്ട്. അപ്പോൾ جماعة നെ നിങ്ങൾ മുറുകെ പിടിക്കണം എന്നാൽ ബിദ്അത് വരാതെ ജീവിക്കണം എന്നാണ്.
ഇങ്ങനെ جماعة നെ മുറുകെ പിടിക്കുക എന്നത് കൊണ്ടുള്ള വിവക്ഷ ഇമാം കിർമാനീ(റ) കൃത്യമായി വിവരിക്കുന്നത് കാണുക:

مُقْتَضَى الْأَمْرِ بِلُزُومِ الْجَمَاعَةِ أَنَّهُ يَلْزَمُ الْمُكَلَّفُ مُتَابَعَةَ مَا أَجْمَعَ عَلَيْهِ الْمُجْتَهِدُونَ. اه‍ 
فتح الباري (١٣/٣١٦)

ഇജ്മാഉള്ള കാര്യങ്ങളിൽ പിൻപറ്റി ജീവിക്കണം എന്നാണ് ജമാഅതിനെ പിൻപറ്റുക എന്നത്.

عليكم بالسواد الأعظم 
എന്ന ഹദീസിനും സമാന ആശയം തന്നെയാണ്. ഇമാം ശഅ്റാനീ(റ) ഇക്കാര്യം പറഞ്ഞതായി മേൽ ഉദ്ധരണിയിൽ കാണാം.

ഇനി മറ്റൊരു ഹദീസ് നോക്കാം:

بدأ الإسلام غريبًا وسيعود كما بدأ فطوبى للغرباء. اه‍ متفق عليه 

ആരംഭകാലത്ത് ഇസ്‌ലാം, ആരാലും വില കൽപിക്കാത്ത - പ്രസിദ്ധിയില്ലാത്ത നിലയിലായിരുന്നു. പിന്നീട് ലോകമെമ്പാടും വ്യാപിച്ചെങ്കിലും അവസാന കാലത്ത് പഴയപോലെ ഒറ്റപ്പെട്ട സ്ഥിതിയിലാവും എന്ന മുന്നറിയിപ്പാണ് ഈ ഹദീസിലൂടെ നൽകുന്നത്. ശേഷം, നേർവഴിയിലുള്ള ജീവിതത്തിന് വേണ്ടി ഏകാന്ത വാസം നയിക്കേണ്ടി വന്നവർക്ക് എല്ലാവിധ വിജയങ്ങളും പ്രഖ്യാപിച്ചു കൊണ്ടാണ് തിരുവചനം അവസാനിക്കുന്നത്. 

ഇമാം ബുഖാരി(റ)ൻ്റെ സ്വഹീഹിൽ ആദ്യത്തേതും  അവസാനത്തേതും غريب ആയ സനദിലൂടെ സ്ഥിരപ്പെട്ട ഹദീസുകളാണ്[2]. ഈ ഹദീസുകൾ ഇവ്വിധം ചേർത്തുവെച്ചതിൽ ഒരു സാംഗത്യമുണ്ട് - ഇസ്‌ലാമിൻ്റെ തുടക്കവും ഒടുക്കവും غريب ആയിട്ടാണ് എന്ന മേൽചൊന്ന ആശയത്തിലേക്കുള്ള സൂചനയാണത്. 

إن غرض البخاري من البداءة والختم بالحديثين الغريبين الإيهام إلى ما أخرجه مسلم وغيره: من قوله صلى الله تعالى عليه وسلم: (بدأ الدين غريبا وسيعود كما بدأ فطوبى للغرباء اللذين يحيون ما أمات الناس من سنتي) وكأنه أعجب من هذا الحديث ولم يتمكن من إدراجه في الصحيح لعدم وقوعه له على شرطه، فاستغنى بهذا الإيماء الخفي إليه وهو من الاستنباط الدقيق، والاستنتاج العميق، والمعاني التي لا تحتمل الفرك لشبهها بأزهار الربيع. اه‍ 
(بلابل التغريد لعبد الرحمن السقاف الحضرمي الشافعي ص: ٣٥)

കാലം തിന്മ നിറഞ്ഞ് ഫസാദായാൽ ഏകാന്ത ജീവിതം നയിക്കാനാണ് മഹാന്മാരെല്ലാം പഠിപ്പിക്കുന്നത്. 
 والعزلة الأولى إذا فسد الزمن #
أو خاف من فتن بدين مبتلى. اه‍
(هداية الأذكياء)

എന്ത് മനസ്സിലായി ? 'ജമാഅത്' മുറുകെ പിടിക്കാനും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്നവർക്ക് സന്തോഷവാർത്തയും തമ്മിൽ എതിരാണെന്ന് തോന്നുന്നില്ലേ? അത് 'ജമാഅത്' കൊണ്ട് ഉദ്ദേശ്യം ആൾക്കൂട്ടം എന്ന് വിവക്ഷിക്കുമ്പോഴാണ് പ്രശ്നം വരിക. മേൽ വിവരിച്ച സുഫ്‌യാൻ(റ)വിൻ്റെ വിശദീകരണം ഇതിന് വ്യക്തമായ മറുപടിയാണ്.

സൂറതുൽ ഫാതിഹഃയിലെ (نعبد) എന്ന ബഹുവചനവും സത്യമാർഗ്ഗത്തിൽ നിലകൊണ്ട പൂർവ്വികരോടൊപ്പം ഞാൻ നിലകൊള്ളുന്നു എന്നാണല്ലോ. അപ്പോൾ തനിച്ചാകലോടൊപ്പം നല്ലവരുടെ മാർഗ്ഗത്തിൽ ജീവിക്കുക എന്ന കാര്യമാണ് ഇവിടെ ഗ്രഹിക്കേണ്ടത്.

_____________________________________
[1] ഒരു സമയത്തെ എല്ലാ മുജ്തഹിദുകളുടെയും ഏകാഭിപ്രായമാണ് ഇജ്മാഅ് - എന്നത് കർമ്മശാസ്ത്ര കാര്യങ്ങളിലാണ്. അത്കൊണ്ട് ഉസ്വൂലുൽ ഫിഖ്ഹിലെ മാത്രം നിർവ്വചനമാണത്. എന്നാൽ വിശ്വാസ കാര്യങ്ങളിൽ ഗവേഷണത്തിന് പഴുതില്ല. സർവ്വരാലും അറിയപ്പെട്ട ഇസ്‌ലാമിക വിശ്വാസ കാര്യങ്ങൾ
 (معلوم من الدين بالضرورة) നിർബന്ധമായും മുസ്‌ലിം വിശ്വസിച്ചിരിക്കണം. ഇല്ലെങ്കിൽ മതത്തിൽ നിന്ന് പുറത്താണ്. വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങൾ തിരുനബി(സ്വ) തങ്ങളിൽ നിന്നും ഉദ്ധരിച്ച് കിട്ടിയിട്ടുണ്ട് എന്നതിൽ വിവരസ്ഥന്മാരുടെ ഏകോപനമുള്ള കാര്യങ്ങളുണ്ടാകും - ഇതാണ് അടിസ്ഥാന വിശ്വാസ കാര്യങ്ങളിലെ ഇജ്മാഅ് എന്ന് അർത്ഥമാക്കുന്നത്. ഇപ്രകാരം ഗവേഷണപരമായ കാര്യങ്ങളിൽ മുജ്തഹിദുകൾ ഏകാഭിപ്രായം പറഞ്ഞ കാര്യങ്ങളുമുണ്ട്. ഈ രണ്ട് ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ട കാര്യങ്ങളെല്ലാം ഒരു വിശ്വാസി അറിഞ്ഞിരിക്കൽ നിർബന്ധ ബാധ്യതയൊന്നും ഇല്ലെങ്കിലും അവക്കെതിരിൽ വിശ്വസിക്കാൻ പാടില്ല. അങ്ങനെ വിശ്വസിച്ചാൽ മുബ്തദിഅ് ആകും. അവർ മുസ്‌ലിംകളാണെങ്കിലും ഹഖ്ഖിൻ്റെ മാർഗ്ഗത്തിലല്ല. 

[2] ഹദീസ് غريب ആകലോടെ അത് സ്വഹീഹ് ആകാം. 
فإن الغرابة لا تنافي الصحة. اه‍ 
(فتاوى الكردي)


✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  
.

Comments

Popular posts from this blog

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

ഹികായാതു ശ്ശൈഖൈനി