ചാക്രിക ദോഷം .
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
ചാക്രിക ദോഷം .
പണ്ട്, മദ്യപിച്ച് ലക്ക്കെട്ട് നടക്കുന്നതിനിടെ കേളു, കോരുവിനോട് ചോദിച്ചത്രെ:
"നമ്മടെ മമ്പൊർത്തെ തമ്പ്രാനെ പടച്ചത് ആരാ ...?"
കേളു : "അത് നമ്മളെ പടച്ചമ്പ്രാൻ... "
കുറച്ചു കൂടെ മുന്നോട്ടു നടന്നപ്പോൾ കോരുവിന് നേരത്തെ പറഞ്ഞതിൽ ഒരു സംശയം. കോരു വീണ്ടും ചോദ്യമുയർത്തി : " അല്ല, കേളുവേട്ടാ... അപ്പൊ നമ്മടെ പടച്ചമ്പ്രാനെ പടച്ചതോ ...?"
കേളുവിന്റെ ഉടനെയുള്ള മറുപടി :
" അത് നമ്മളെ മമ്പൊർത്തെ തമ്പ്രാൻ തന്നെ..."
ഇതോടെ കോരുവിന്റെ സംശയം തീർന്നു. രണ്ട് പേരും മുന്നോട്ട്.
ബഹു: കെ. സി. ജമാലുദ്ദീൻ മുസ്‌ലിയാർ (ന:മ) ദൗറിന് ഉദാഹരണം പറഞ്ഞത് ഈ കഥയാണ്. ഒരു സംഗതി, അതിന്റെ മേൽ തന്നെ ആവശ്യമാകുന്നു. കറങ്ങുക എന്നർത്ഥമുള്ള دار എന്നതിൽ നിന്നുള്ളതാണ് ദൗറ് (دور). വീടിന് ഈ പേര് വന്നതും ഈ കറക്കമുള്ളത് കൊണ്ടാണ്. വീട്ടിൽ നിന്നിറങ്ങി അവിടേക്ക് തന്നെ തിരിച്ച് വരുന്നുണ്ടല്ലോ. ഈ ദൗറിന്റെ മലയാള പദമാണ് 'ചാക്രിക ദോഷം' എന്നത്.
ജമാലുദ്ദീൻ മുസ്‌ലിയാർ (ന:മ) പറഞ്ഞ മറ്റൊരു അനുഭവം, ബഹു: മർഹൂം പി.എം.കെ ഫൈസി - 'മഹാന്മാരുടെ കൂടെ' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:
سلم العلوم
എന്ന കിതാബിന്
ضياء النجوم
എന്നൊരു ശറഹ് എഴുതിയവരാണ് ഇബ്രാഹീം ബൽയാവീ(ന:മ) എന്നവർ. ദയൂബന്ദിൽ പഠിക്കുന്ന സമയത്ത് അവരുടെ ഉസ്താദാണ്. (ബഹു: നെല്ലിക്കുത്ത് ഉസ്താദി(ന:മ)ന്റെയും ഗുരുവാണ് അദ്ദേഹം.) ഓർ ഒരിക്കൽ പറഞ്ഞു:
സർ സയ്യിദ് അഹ്‌മദ് ഖാൻ, തന്റെ വണ്ടിയിൽ ഒരു നായയെ കൊണ്ടു നടക്കും. എന്തിനാണെന്ന് ചോദിച്ചപ്പോ അയാൾ: "നായയുള്ള സ്ഥലത്ത് മലക്കുകൾ വരില്ലല്ലോ. അപ്പൊ എന്റെ റൂഹ് പിടിക്കാതിരിക്കാനാണ്.."
لا تَدْخُلُ المَلائِكَةُ بَيْتًا فِيهِ كَلْبٌ وَلا صُورَةٌ - متفق عليه
ഈ ഹദീസിനെ പരിഹാസ ഭാവത്തിൽ കണ്ടതാണിയാൾ.
ഇത് കേട്ട ബൽയാവീ തിരിച്ചടിച്ചു : "എങ്കിൽ, ആ നായയുടെ റൂഹ് പിടിക്കുന്ന മലക്കായിരിക്കും നിന്റെയും റൂഹ് പിടിക്കുക ... "
ഇത്തരം ചില വികല ചിന്തകളുള്ള ആളായിരുന്നു സർ സയ്യിദ് എന്ന് മനസ്സിലാക്കുന്നത് നന്ന്. അഹ്‌മദ് റളാ ഖാൻ ബറേൽവി (ഖു:സി) ഇയാളെ വിശേഷിപ്പിച്ചത്
دجال هذه الأمة
എന്നാണ്. അയാളുടെ പേരിൽ السيد എന്ന് എഴുതുന്നതിനെ പറ്റി റളാ ഖാൻ പറയുന്നുണ്ട് : അത് ഭാഷാ പരമായും മതപരമായും തെറ്റാണ്. വ്യക്തിനാമം (عَلَم) ൽ ال കടക്കുകയില്ല. (لمح الصفة ന്റെ ال വരുമെങ്കിലും അത് سماعي ആണല്ലോ). മതപരമായി തെറ്റാകാൻ കാരണം, മുനാഫിഖിന്റെ കൂടെ سيد എന്ന് ചേർക്കരുത് എന്ന നിർദേശവുമാണ്.
عن بُريدة رضي الله عنه قال: قال رسول الله صلى الله عليه وسلم : «لا تقولوا للمُنَافق سَيِّدٌ، فإنه إن يَكُ سَيِّدًا فقد أسْخَطْتُمْ ربكم عز وجل ».
[رواه أبو داود والنسائي في الكبرى وأحمد]
ബഹുവന്ദ്യരായ ബഹ്റുൽ ഉലൂം ഓ.കെ ഉസ്താദിന്റെ ശിഷ്യനായിരുന്നു കെ.സി ഉസ്താദ്. മൺമറഞ്ഞ മഹാന്മാരുടെ ദറജഃകൾ അല്ലാഹു ഉയർത്തട്ടെ . നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment