നിയമങ്ങൾ തന്നിഷ്ടത്തിന്

ആയതുകളിലൂടെ - (4)
ജൂത സ്വഭാവങ്ങൾ - (2)

🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 

നിയമങ്ങൾ തന്നിഷ്ടത്തിന്

ജൂത - ക്രൈസ്തവരുടെ വേദങ്ങളിൽ അന്ത്യദൂതരെക്കുറിച്ച് വ്യക്തമായ പരാമർശമുണ്ട്. ആ നബി നിയോഗിക്കപ്പെടുന്നതിലൂടെ അവരുടെ നിയമങ്ങൾ റദ്ദ് ചെയ്യപ്പെടുമെന്നും ശേഷം ആ നബിയെ പിൻപറ്റണമെന്നും വ്യക്തമായി തന്നെയുണ്ട്. ഇതേക്കുറിച്ച് അവർ ധരിച്ചു വെച്ചിരുന്നത്, ബനൂ ഇസ്റാഈലിൽ പെട്ട നബിയായിരിക്കും എന്നായിരുന്നു. പിന്നീടാണ് ബോധ്യപ്പെടുന്നത് അത് ഇസ്മാഈൽ നബി(അ) പരമ്പരയിൽ അറബികളിൽ നിന്നാണെന്ന്. ഇത് അവർക്ക് അത്ര പിടിച്ചില്ല. പിന്നീട് അത് അസൂയയായി മാറി. ഖുർആൻ പറയുന്നു:

{ وَدَّ كَثِیرࣱ مِّنۡ أَهۡلِ ٱلۡكِتَـٰبِ لَوۡ یَرُدُّونَكُم مِّنۢ بَعۡدِ إِیمَـٰنِكُمۡ كُفَّارًا حَسَدࣰا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَیَّنَ لَهُمُ ٱلۡحَقُّۖ }
[سورة البقرة-١٠٩]
"..നബിയേ, വേദം നൽകപ്പെട്ട ജൂത - ക്രൈസ്തവർ, അങ്ങയെ വഴിതിരിച്ചു വിടാൻ അവർക്ക് സാധിക്കുമെന്ന് വെറുതേ കൊതിച്ചു, 
സത്യം ബോധ്യപ്പെട്ടതിന് ശേഷമുള്ള അവരുടെ അസൂയയാണിത്..."

ഈ അസൂയയുടെ ഭാഗമായി പലവിധത്തിലും ഖുർആനെതിരെ അവർ ആക്ഷേപിച്ചു കൊണ്ടിരുന്നു. അവരുടെ ഇഷ്ടത്തിനൊത്തില്ല എന്നതാണ് പ്രധാന പരാതി. ഇങ്ങനെ ഇസ്‌ലാമിന്റെ നിയമങ്ങൾ തങ്ങളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചായില്ലെങ്കിൽ അവർ തൃപ്തരാവില്ല പോലും. അല്ലാഹു പറയുന്നു:

{ وَلَن تَرۡضَىٰ عَنكَ ٱلۡیَهُودُ وَلَا ٱلنَّصَـٰرَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمۡۗ قُلۡ إِنَّ هُدَى ٱللَّهِ هُوَ ٱلۡهُدَىٰۗ }
[سورة البقرة- ١٢٠]

നബിയേ, അങ്ങയെ യഹൂദികളും നസ്വാറാക്കളും തൃപ്തിപ്പെടുകയില്ല, നിങ്ങൾ അവർക്കനുസരിച്ച് നിന്ന് കൊടുത്താലല്ലാതെ, എന്നാൽ അവരോട് പറയുക - അല്ലാഹു കാണിച്ചു തരുന്ന ഈ വഴിയാണ് യഥാർത്ഥ വഴി..."

എന്ന് കരുതി അവർക്കനുസരിച്ച് നിൽക്കാനൊക്കുമോ? ഇല്ല. അല്ലാഹു താക്കീതു ചെയ്തു കൊണ്ട് ഉടനെ പറയുന്നു: 

{وَلَىِٕنِ ٱتَّبَعۡتَ أَهۡوَاۤءَهُم بَعۡدَ ٱلَّذِی جَاۤءَكَ مِنَ ٱلۡعِلۡمِ مَا لَكَ مِنَ ٱللَّهِ مِن وَلِیࣲّ وَلَا نَصِیرٍ }
[سورة البقرة- ١٢٠]

പകരം, അങ്ങേക്ക് വഹ്‌യ് ലഭിച്ച ശേഷം, അവരുടെ ഇച്ഛകൾക്കനുസരിച്ച് നിന്നാൽ അല്ലാഹുവിന്റെ സഹായം പ്രതീക്ഷിക്കേണ്ടതില്ല... "

അവരുടെ പരാതിയെ കുറിച്ച് ഖുർആൻ പറയുന്നത് നോക്കൂ:

{ وَإِذَا تُتۡلَىٰ عَلَیۡهِمۡ ءَایَاتُنَا بَیِّنَـٰتࣲ قَالَ ٱلَّذِینَ لَا یَرۡجُونَ لِقَاۤءَنَا ٱئۡتِ بِقُرۡءَانٍ غَیۡرِ هَـٰذَاۤ أَوۡ بَدِّلۡهُۚ قُلۡ مَا یَكُونُ لِیۤ أَنۡ أُبَدِّلَهُۥ مِن تِلۡقَاۤىِٕ نَفۡسِیۤۖ إِنۡ أَتَّبِعُ إِلَّا مَا یُوحَىٰۤ إِلَیَّۖ إِنِّیۤ أَخَافُ إِنۡ عَصَیۡتُ رَبِّی عَذَابَ یَوۡمٍ عَظِیمࣲ }
[سورة يونس-١٥]

"...അവർക്ക് താൽപര്യമില്ലാത്ത കാര്യങ്ങൾ അല്ലാഹുവിന്റെ നിയമങ്ങളായി അവതരിച്ചാൽ അവർ പറയും - 'ഇതല്ലാത്ത വേറെ ഏതെങ്കിലും നിയമങ്ങളായിരുന്നെങ്കിൽ / ഈ നിയമത്തിൽ ചെറിയ ഭേദഗതി വരുത്തിയിരുന്നെങ്കിൽ - ഞങ്ങൾ വിശ്വസിച്ചേനെ ..
എന്നാൽ അവരോട് പറയുക: ഇത് എന്റെ ഇഷ്ടത്തിന് മാറ്റാൻ സാധിക്കാത്തതാണ്. എനിക്ക് എന്റെ റബ്ബിനെ അനുസരിക്കാതിരിക്കാൻ പറ്റില്ല.."

മറ്റൊരു ആയതിൽ ഖുർആൻ അവരോട് ചോദിക്കുകയാണ്: 

നിങ്ങളുടെ മനസ്സിന് പിടിക്കാത്ത, താൽപര്യപ്പെടാത്ത കാര്യങ്ങൾ തിരുദൂതർ കൊണ്ടു വരുമ്പോഴെല്ലാം ആ ഹഖ്ഖിനെ പിൻപറ്റാതെ നിങ്ങൾ വലിപ്പം നടിക്കുകയാണോ ? അല്ലാഹുവിന്റെ നിയമമാണെന്ന നിലക്ക് അവൻ പറഞ്ഞതെല്ലാം - മനസ്സിന് പിടിക്കുന്നതായാലും ഇല്ലെങ്കിലും - സ്വീകരിക്കാൻ തയ്യാറാകുന്നില്ലെയോ? 

{أَفَكُلَّمَا جَاۤءَكُمۡ رَسُولُۢ بِمَا لَا تَهۡوَىٰۤ أَنفُسُكُمُ ٱسۡتَكۡبَرۡتُمۡ فَفَرِیقࣰا كَذَّبۡتُمۡ وَفَرِیقࣰا تَقۡتُلُونَ}
[سورة البقرة-٨٧]

എന്ന് കരുതി മനുഷ്യർക്ക് കഴിയാത്ത കാര്യങ്ങൾ കൽപിച്ച് ബുദ്ധിമുട്ടാക്കാൻ അല്ലാഹു ഉദ്ദേശിക്കുകയില്ല. ഖുർആനിൽ തന്നെ പറയുന്നു:

{ لَا یُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ}
[سورة البقرة- ٢٨٦]

അപ്പോൾ തങ്ങളുടെ ഇഷ്ടത്തിന്/ തങ്ങൾ വിചാരിക്കും പോലെ ആയില്ല എന്ന ഒറ്റകാരണത്താൽ തന്നെ തിരുദൂതർ പറയുന്ന കാര്യങ്ങൾ അനുസരിച്ചില്ല. എന്നിട്ട് ഞങ്ങൾ ചിലത് കൊള്ളുന്നവരും മറ്റു ചിലത് തള്ളുന്നവരുമാണെന്ന വീരവാദവും അവർ ഉന്നയിച്ചു. അവരെക്കുറിച്ച് കാഫിറുകളാണെന്ന് ഖുർആൻ ഉറപ്പിച്ച് പറയുകയാണ് ചെയ്യുന്നത്:

{ وَیَقُولُونَ نُؤۡمِنُ بِبَعۡضࣲ وَنَكۡفُرُ بِبَعۡضࣲ وَیُرِیدُونَ أَن یَتَّخِذُوا۟ بَیۡنَ ذَ ٰ⁠لِكَ سَبِیلًا () أُو۟لَـٰۤىِٕكَ هُمُ ٱلۡكَـٰفِرُونَ حَقࣰّاۚ وَأَعۡتَدۡنَا لِلۡكَـٰفِرِینَ عَذَابࣰا مُّهِینࣰا () }
[سورة النساء- ١٥٠٫١٥١]

അപ്പോൾ നമ്മുടെ ഇച്ഛകൾക്കനുസരിച്ച് ഇസ്‌ലാമിന്റെ നിയമങ്ങൾ ഉണ്ടാകണമെന്ന് കൊതിക്കുന്നത് ജൂത സ്വഭാവമാണ്. ഫിഖ്ഹിന്റെ നിയമങ്ങൾ പലർക്കും ദഹിക്കാത്തതാണെന്ന് കരുതി, അവയെ വ്യഖ്യാനിച്ച് തന്നിഷ്ടത്തിനാക്കുന്നത് ഈ ദുഃസ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്.

والحكم خطاب الله
എന്ന ഹുക്മിന്റെ നിർവ്വചനത്തിലെ ഉൾപൊരുൾ എത്രമേൽ ഗൗരവമേറിയതാണെന്ന് ഊഹിക്കാമല്ലോ.

ഇതിൽ തങ്ങൾക്കിടയിൽ സ്ഥാനം കൽപിക്കപ്പെടുന്നവർ പറഞ്ഞതേ സ്വീകാര്യമായതുള്ളൂ - എന്ന ചിന്തയും ഇവർക്കുണ്ട്. അവർ വെറുക്കുന്നവരിൽ നിന്നും ഉൾക്കൊള്ളില്ലെന്നും. അത് കൊണ്ടാണല്ലോ അല്ലാഹുവിന്റെ നിയമങ്ങൾ വരുമ്പോൾ, ഇത്തരം ചോദ്യങ്ങളും മനോഭാവങ്ങളും ജൂതർക്കുണ്ടായത്.
ഈ ആയത്ഈ ആയത് നോക്കൂ, ജിബ്‌രീൽ(അ)നെ ശത്രുവായി കണ്ടിരുന്നവരോട് മറുപടിയായി ഇറങ്ങിയതാണിത്. 
{ قُلۡ مَن كَانَ عَدُوࣰّا لِّجِبۡرِیلَ فَإِنَّهُۥ نَزَّلَهُۥ عَلَىٰ قَلۡبِكَ بِإِذۡنِ ٱللَّهِ مُصَدِّقࣰا لِّمَا بَیۡنَ یَدَیۡهِ وَهُدࣰى وَبُشۡرَىٰ لِلۡمُؤۡمِنِینَ }
[سورة البقرة-٩٧ ]

ഈ ആയത് അവതരിക്കാനുണ്ടായ സാഹചര്യം തഫ്സീറുൽ ജലാലൈനിയിൽ പറയുന്നത് ഇങ്ങനെ:
ഇബ്നു സ്വൂരിയ്യാ എന്ന ജൂതൻ തിരുനബി(സ്വ) തങ്ങളോട് ചോദിച്ചു:

 "ആരാണ് വഹ്‌യുമായി വരുന്നത് ..?"
 " ...ജിബ്‌രീൽ(അ).."
 ഉടനെ അവൻ: ".. എങ്കിൽ ഞങ്ങൾ അഗീകരിക്കില്ല, കാരണം, പൂർവ്വകാലത്ത് റബ്ബിന്റെ ശിക്ഷയുമായി വന്നയാളല്ലേ. ഐക്യവും ക്ഷേമവുമായി വരുന്ന മീകാഈൽ ആയിരുന്നെങ്കിൽ ഞങ്ങൾ വിശ്വസിച്ചേനെ..."

 കണ്ടോ, അവർക്കിഷ്ടപ്പെട്ടവരല്ല എന്ന് പറഞ്ഞ് തള്ളുന്നു. ഈ സ്വഭാവം നമുക്കും വന്നുകൂടാ. അത് തീർത്തും മാറ്റി നിർത്തേണ്ട വൻ കുറ്റമായിട്ട് ഇമാം ഇബ്നു ഹജർ(റ) പറയുന്നുണ്ട്:

عَدَمُ قَبُولِ الْحَقِّ إذَا جَاءَ بِمَا لَا تَهْوَاهُ النَّفْسُ أَوْ جَاءَ عَلَى يَدِ مَنْ تَكْرَهُهُ وَتُبْغِضُهُ. اه
(الزواجر عن اقتراف الكبائر- ص: ١/١٣٠)

"..സത്യമായ കാര്യങ്ങൾ നിനക്കിഷ്ടപ്പെടാത്തവർ പറഞ്ഞെന്ന് കരുതി ഒഴിവാക്കുന്നത് വൻദോഷത്തിൽ പെട്ടതാണ്. "

ഇത്തരം മോഷപ്പെട്ട സ്വഭാവങ്ങളിൽ നിന്നെല്ലാം കാരുണ്യവാനായ റബ്ബ് നമ്മെ സംരക്ഷിക്കട്ടെ - ആമീൻ.


✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  


Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )