അല്ലാമ: അമീൻ അൽ ഹറരീ - യെ കേട്ടിട്ടുണ്ടോ?


അല്ലാമ: മുഹമ്മദ് അമീൻ ബ്നു അബ്ദില്ലാഹ് അൽ ഹറരീ(ന:മ)

☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀

ഒരു വ്യക്തിയെ പരിചയപ്പെട്ടാലോ ? എന്നെ വല്ലാതെ ആകർഷിച്ചു ഇദ്ദേഹം. നമ്മുടെ വിജ്ഞാന രംഗത്തെ അലസത മാറാൻ ഇതുപകരിക്കുമെന്ന് മനസ്സ് പറയുന്നു.

അല്ലാമഃ മുഹമ്മദ് അമീൻ ഇബ്നു അബ്ദില്ലാഹ് അൽ ഹറരീ എന്നാണ് പേര്. ജനനം: എത്യോപ്യയിലെ 'അൽ ഹറർ' എന്ന പ്രദേശത്തെ  'ബുവൈത്വഃ' എന്ന ഗ്രാമത്തിൽ ഹി: 1348 ൽ, ദുൽ ഹിജ്ജഃ മാസം ഒരു വെള്ളിയാഴ്ച അസ്വറിന്. ചെറുപ്രായത്തിലേ ഉമ്മ മരണപ്പെട്ടു. പിതാവിന്റെ സംരക്ഷത്തിൽ വളർന്നു. നാലാം വയസ്സിൽ പഠനം തുടങ്ങി. ആറാം വയസ്സിൽ വിശുദ്ധ ഖുർആൻ മുഴുവനായും ഉസതാദിൽ നിന്ന് ഓതിത്തീർത്തു.

പിന്നെ അഖീദഃയും ഫിഖ്ഹും പഠിക്കാൻ മദ്റസഃയിലേക്ക്. അവിടെ നിന്നും മനഃപ്പാഠമാക്കിയത് - അഖീദഃയിൽ നിന്ന്:
 عقيدة العوام - للشيخ أحمد المرزوقي
 الصغرى وصغرى الصغرى والكبرى وكبرى الكبرى - للشيخ محمد السنوسي 

ഫിഖ്ഹിൽ നിന്ന്:
مختصر بافضل الحضرمي
مختصر أبي شجاع مع كفاية الأخيار
عمدة السالك - لأحمد بن النقيب
زبد أحمد بن رسلان 
ഇനി ഗുരുമുഖത്ത് നിന്നും ഓതിത്തീർത്തത്:
المنهاج - للإمام النووي مع شرحه مغني المحتاج
المنهج - للشيخ زكريا الأنصاري مع شرحه فتح الوهاب
വേറെയും ഒരുപാട് ചെറുതും വലുതുമായ ഗ്രന്ഥങ്ങൾ സ്വന്തം നാട്ടിലെ ഗുരുനാഥന്മാരിൽ നിന്ന് ഓതി. ഇതൊക്കെ നമ്മുടെ നാട്ടിലെ മദ്റസഃ പഠനത്തിന്റെ സ്ഥാനത്തേ അവർ കണ്ടിട്ടുള്ളൂ. ഭൗതിക പഠനത്തോടുള്ള അതിഭ്രമം കാരണം മദ്റസയിൽ നിന്ന് രണ്ടക്ഷരം പഠിക്കുമ്പോഴേക്കും എന്റെ കുട്ടിക്ക് മതപഠനം അത്രയൊക്കെ മതി എന്ന് ചിന്തിക്കുന്ന രക്ഷിതാക്കൾ ഇതൊക്കെ ഒന്ന് കേൾക്കണം.

മതപഠന രംഗത്തെ പതിവു പ്രകാരം, അന്യ നാടുകളിൽ പോയിട്ടുള്ള പഠനം ഇനി തുടങ്ങുന്നേയുള്ളൂ :
അന്നത്തെ 'സീബവൈഹി' എന്നറിയപ്പെട്ടിരുന്ന അശ്ശയ്ഖ് മൂസ ബ്നു മുഹമ്മദ് അൽഅദ്ദയ്ലി - എന്നവരുടെ അടുത്തേക്കാണ് ആദ്യം പോയത്. 'മഹല്ലി'യാണ് ഓതിത്തുടങ്ങിയത്. 'സലമി'ന്റെ ബാബ് വരെ ഓതി. വിദ്യാർത്ഥിയുടെ ബുദ്ധിയും പഠനത്തിലെ കിനാദ്ധ്വാനവും മനസ്സിലാക്കിയ ഗുരു, "ഇനി, 'നഹ്‌വ്' ആകാം..." എന്നായി. 
١- (متن الآجرومية) وشروحه العديدة
٢- (متن الأزهرية)
٣- (ملحة الإعراب) مع شرحه (كشف النقاب) لعبد الله الفاكهي
٤- (قطر الندى) مع شرحه (مجيب الندا) لعبد الله الفاكهي
٥- (الألفية) لابن مالك مع شرحه ( شرح ابن عقيل) و(شرح المكودي) و(شرح السيوطي)

തുടങ്ങിയ കിതാബുകൾ ഓതി. വീണ്ടും വ്യത്യസ്ത ഫന്നുകളിൽ മുഴുകി:
الصرف والبلاغة والعروض والمنطق والمقولات والوضع.

ഇവയിൽ നിന്നും മനപ്പാഠമാക്കിയത്:
١- (الألفية) لابن مالك
٢- (ملحة الإعراب)
٣- (لامية الأفعال) لابن مالك
٤- (السلم) في المنطق
٥- (الجوهر المكنون) في البلاغة

മേൽ പറഞ്ഞ ഗുരു 'മൂസ അൽഅദ്ദയ്ലി' യിൽ നിന്ന് ഈ ഫന്നുകളെല്ലാം പഠിക്കുന്നതോടൊപ്പം സഹ അദ്ധ്യാപനവും നടത്തി. ചെറുപ്പം മുതലേ ഉറക്കം കുറവായിരുന്ന കഥാപുരുഷൻ, ഹിഫ്ളാക്കിയ ബൈതുകൾ ഒരാവർത്തി ചൊല്ലാതെ ഉറങ്ങാറില്ലായിരുന്നത്രെ! അദ്ധ്യായനവും അദ്ധ്യാപനവുമായി ദിവസം 4 മണിക്കൂർ മാത്രം ഉറങ്ങി.

ഏഴു വർഷത്തെ ഈ ജീവിതത്തിന് ശേഷം 'അശ്ശയ്ഖ് മുഹമ്മദ് മദീദ് അൽഅദ്ദയ്ലി' യുടെ അടുത്തേക്ക് നീങ്ങി. വീണ്ടും പഠനമാരംഭിച്ചു. 'നഹ്‌വി'ലെ വിശാലമായ ഗ്രന്ഥങ്ങൾ മഹാനിൽ നിന്നും ഓതി:
١- (مجيب الندا) على (قطر الندى) لابن هشام
٢- (مغني اللبيب) لابن هشام
٣- (الفواكه الجنية على المتممة الآجرومية)
വേറെയും ഗ്രന്ഥങ്ങൾ പഠിച്ചു. കൂട്ടത്തിൽ 'സൂറത് യാസീൻ' വരെ തഫ്സീർ ഗ്രന്ഥവും ഓതി. ഇവിടെയും സഹ അദ്ധ്യാപനം നടത്തി.

മൂന്നു വർഷത്തിന് ശേഷം മറ്റൊരു ഗുരുവായ 'അശ്ശയ്ഖ് ഇബ്റാഹീം ബ്നു യാസീൻ അൽമാജതീ'യുടെ ചാരത്തേക്ക്. മൂന്നു വർഷത്തോളം അവിടെ താമസിച്ചു. തഫ്സീർ പൂർണ്ണമായും ഓതിത്തീർത്തു. ഈ കിതാബുകളും ഓതി.
١- (حاشية الدمنهوري على متن الكافي)
٢- (شرح شيخ الإسلام الأنصاري على المنظومة الخزرجية)
٣- (شرح الصبان على منظومته في العروض)

കൂടാതെ മൻത്വിഖിലെയും ബലാഗഃയിലെയും ചെറുതും വലുതുമായ ഗ്രന്ഥങ്ങളും.

ശേഷം 'അൽ ഫഖീഹ് അശ്ശയ്ഖ് യൂസുഫ് ബ്നു ഉസ്മാൻ അൽ വർഖീ' എന്നവരിൽ നിന്നും പഠനം:
١- (شرح الجلال المحلي) على (المنهاج)
٢- (فتح الوهاب) على (المنهج) لشيخ الإسلام مع (حاشيته) لسليمان البجيرمي، ومع (حاشيته) لسليمان الجمل
٣- (حاشية التوشيح) على (متن أبي شجاع)
٤- (مغني المحتاج) للخطيب الشربيني - إلى (كتاب الفرائض)
ശേഷം
علم الفرائض
ൽ നിന്നും:
١- (حواشي الرحبية)
٢- (الفرات الفائض في فن الفرائض)
തുടങ്ങിയ ബൃഹത്തായ ഗ്രന്ഥങ്ങളും പഠിച്ച് നാല് വർഷം അവിടെ കൂടി.
പിന്നെ, 'അശ്ശയ്ഖ് ഇബ്റാഹീം അൽ മുജ്ജീ' - യിൽ നിന്നും ഇബ്നു ഹജർ(റ)യുടെ
(فتح الجواد)
ന്റെ ആദ്യ രണ്ട് വാള്യം ഓതി. ശേഷം, മുഹദ്ദിസായ 'അശ്ശയ്ഖ് അഹ്‌മദ് ബ്നു ഇബ്രാഹിം അൽ കർരീ' യിൽ നിന്നും സ്വഹീഹുൽ ബുഖാരി തീർത്തും ഓതി. സ്വഹീഹു മുസ്‌ലിമും ഇസ്ത്വിലാഹിലെ ചിലതും ഓതി. വേറെയും ഒരുപാട് മശാഇഖുമാരുടെ അടുത്ത് പോയി
السنن الأربعة
യും 
(الموطأ)
യും മറ്റു ഹദീസ് ഗ്രന്ഥങ്ങളും ഓതി. അതെല്ലാം കഴിഞ്ഞ് 'അശ്ശയ്ഖ് അബ്ദുല്ലാഹ് നൂറവുൽ ഖർസീ'യുടെ അടുത്തെത്തി.
١- (شروح التلخيص) لسعد الدين التفتازاني
٢- شرح المحلي على (جمع الجوامع)
٣- حاشية (الخضري على ابن عقيل)
ഇതെല്ലാം ഈ ഗുരുവിൽ നിന്ന് നേരിട്ട് ഓതിയെടുത്തു.

വീണ്ടും അറിവാളന്മാരെ തേടിയുള്ള യാത്ര തുടർന്നു. താരീഖ്, മദ്ഹുന്നബി എന്നിവയുൾപ്പെടെ വ്യത്യസ്ത ഫന്നുകളിലെ കിതാബുകൾ പഠിച്ചെടുത്തു.  മദ്ഹുന്നബിയിൽ നിന്നും ഓതിയ കാവ്യ കിതാബുകളാണിത്:
١- (بانت سعاد)
٢- (همزية البوصيري)
٣- (بردة البوصيري)
٤- (القصيدة الوترية)
٥- (الطرّاف والطرائف)
٦- (إضاءة الدُّجُنَّة)

പഠനത്തോടൊപ്പം അദ്ധ്യാപനം നടത്തിക്കൊണ്ട് 14 വർഷം കഴിഞ്ഞു. ശേഷം സ്വന്തമായി ദർസ് തുടങ്ങാൻ മശാഇഖുമാർ 'ഇജാസത്' നൽകിയത് പ്രകാരം ഹി: 1373 ൽ റ:അവ്വൽ പന്ത്രണ്ടിന് തന്റെ ദർസ് അദ്ധ്യാപനം ആരംഭിച്ചു. ഒരുപാട് വിദ്യാർത്ഥികൾ ഈ മഹാ ഗുരുവിനെ തേടിയെത്തി.

 പത്തും പതിനാറും വർഷങ്ങളെടുത്ത് ഓതിപ്പഠിച്ചവരായിരുന്നു നമ്മുടെ കേരളത്തിലെ പഴയ ഉലമാക്കൾ. നഹ്‌വിലും ഫിഖ്ഹിലും ആഴ്ന്നിറങ്ങിയ ദർസിലെ കിതാബോത്ത് !
നിലവിലുള്ള ഏഴ് വർഷത്തെ ഭൗതികത്തോടൊപ്പമുള്ള മുഖ്തസ്വർ പഠനം തന്നെ വിദ്യാർത്ഥികൾക്ക് അലോസരമാണെന്ന സ്ഥിതിയാണിപ്പോൾ.  നഷ്ടപ്പെട്ട നമ്മുടെ പ്രതാപം വീണ്ടെടുക്കാൻ കിതാബിൽ മാത്രം മുഴുകുന്ന ഒരു വിഭാഗവും ഇന്ന് നിലവിൽ വരണമെന്ന് ആശിച്ചു പോകുന്നു. ഈ മഹാന്റെ ജീവിതകഥ അതിലേക്ക് പ്രചോദനമാവട്ടെ. 

സ്വന്തം നാട്ടിൽ ഇസ്‌ലാമിക മൂവ്മെന്റ് സ്ഥാപിച്ച ഇദ്ദേഹം അവിടുത്തെ ശിയാക്കൾക്ക് ഭീഷണിയായി. അവർ വധിക്കാൻ ആസൂത്രണം ചെയ്തു. അങ്ങനെ മക്കയിലേക്ക് താമസം മാറുകയാണ് ചെയ്തത്. ദീനീ സേവനത്തിന് വേണ്ട സൗകര്യങ്ങളെല്ലാം സൗദി ഗവൺമെന്റ് നൽകി ആദരിക്കുകയും ചെയ്തു. എട്ട് വർഷത്തിലധികം വിശുദ്ധ ഹറമിൽ ദർസ് നടത്തി. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് വഫാതായത്. അല്ലാഹു തആലാ അർഹമായ പ്രതിഫലം നൽകട്ടെ.

അദ്ദേഹത്തിന്റെ രചനകൾ കൂടി പരിചയപ്പെട്ടാലെ ഈ ചരിത്രം പൂർത്തിയാവൂ:

തഫ്സീർ:
(حدائق الروح والريحان في روابي علوم القرءان) 
33 വാള്യങ്ങളുള്ള ഈ ഗ്രന്ഥത്തിൽ ഒമ്പതോളം ഫന്നുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നഹ്‌വ്:
١- (الباكورة الجنية في إعراب متن الآجرومية)
٢- (رفع الحجاب عن مخميات معاني كشف النقاب عن مخدرات ملحة الإعراب)
٣- (هدية الطلاب في إعراب ملحة الإعراب)
٤- (الفتوحات القيومية في حل وفك معاني ومباني متن الآجرومية)
٥- (الصور العقلية على تراجم الألفية ومشكلاتها لابن مالك)
٦- (الدرر البهية في إعراب أمثلة الآجرومية وفك معانيها)
٧- (التقريرات على حاشية الخضري على الألفية)
٨- (جواهر التعليمات شرح على التقريظات ومقدمة علم النحو)
٩- ( المطالب السنية حاشية على الفواكه الجنية على متممة الآجرومية)
١٠- (هدية أولي العلم والإنصاف في إعراب المنادى المضاف)
١١- (التقريرات على مجيب الندى على قطر الندى)
١٢- (نزهة الألباب وبشرة الأحباب في فك وحل مباني ومعاني ملحة الإعراب)
١٣- (التقريرات على حاشية أبي النجا على الآجرومية)
١٤- (التقريرات على حاشية العطار على الأزهرية)

സ്വർഫ് :
١- (مناهل الرجال ومراضع الأطفال بلبان ومعاني لامية الأفعال)
٢- (محنك الأطفال من معاني لامية الأفعال)

ബലാഗ:
١- (الدر المصون على الجوهر المكنون لعبد الرحمان الأخضري)
٢- ( التقريرات على مختصر المعاني للتفتازاني)
٣- (بحيرة السيحون على الجوهر المكنون)
٤- (التقريرات على البيجوري على متن السمرقندي في الاستعارة)
٥- (التقريرات على حاشية المخلوف على الجوهر المكنون في البلاغة)

മൻത്വിഖ് :
١- (الكنز المكتم على متن السلم للأخضري)
٢- (التذهيب على متن التهذيب في المنطق)
٣- (التقريرات على حاشية الصبان في المنطق)
٤- (التقريرات على حاشية البيجوري في المنطق)

ഇൽമുൽ അറൂള്വ് :
١- (الفتوحات الربانية على منظومة الخزرجية في العروض)
٢- (التبيان على منظومة الصبان في العروض)
٣- (التقريرات على شرح شيخ الإسلام وشرح الدماميني) - كلاهما على المنظومة الخزرجية في العروض

ഹദീസ് :
١- (النهر الجاري على تراجم البخاري ومشكلاته)
٢- (رفع الصدود على سنن أبي داود على الربع الأول) - لم يكمل
٣- (الكوكب الوهاج والروض البهاج في شرح صحيح مسلم بن الحجاج) - ٢٦ مجلدا
٤- (مرشد ذوي الحجا والحاجة على سنن ابن ماجه)
٥- (التقريرات على بلوغ المرام في تقاسيم الأحاديث وتفاصيلها على التراجم)
٦- (التقريرات على بعض ابن ماجه)

ഉസ്വൂൽ:
١- (التقريرات على شرح المحلي على جمع الجوامع في الأصول)

ഫിഖ്ഹ്:
١- (سلم المعراج على مقدمة المنهاج)
٢- (التقريرات على شرح المحلي وحاشيتي القليوبي وعميرة على المنهاج)
٣- (الإمداد من رب العباد حاشية على فتح الجواد)
٤- (أضواء المسالك على عمدة السالك وعدة الناسك)
٥- (التقريرات على التوشيح على غاية الاختصار)
٦- (التقريرات على فتح الوهاب مع حاشية التجريد لسليمان البجيرمي)
٧- (التقريرات على قصيدة زبد احمد بن رسلان)
٨- (التقريرات على المقدمة الحضرمية الكبيرة المسماة ببا فضل)
٩- (شرح المقدمة الحضرمية الصغيرة المسمى بالتبصير على المختصر الصغير)
١٠- (كتاب التقريرات على جمع ما وقع في فقه الشافعيه من الصور) مجلد ضخم

മദ്ഹുന്നബി:
١- (نيل المراد على متن بانت سعاد لكعب بن زهير رضي الله عنه)
٢- (البيان الصريح على بردة المديح للبوصيري)
٣- (البيان الظريف على العنوان الشريف)
٤- (المقاصد السنية على القصائد البرعية)
٥- (التقريرات على همزية البوصيري)

മുസ്വ് തലഹുൽ ഹദീസ്:
١- (الثمرات الجنية من قطاف متن البيقونية)
٢- (هداية الطالب المعدم على ديباجة صحيح مسلم)
٣- (خلاصة القول المفهم على تراجم رجال صحيح مسلم)- مجلدان
٤- (جوهرة الدرر على ألفية الأثر لعبد الرحمن السيوطي)
٥- (مجمع الأسانيد ومظفر المقاصد في أسانيد كل الفنون)
٦- (المقاصد الوفية في جمع ما وقع في مسلم من الأسانيد الرباعية)

തൗഹീദ്:
١- (هدية الأذكياء على طيبة الأسماء في توحيد الأسماء والصفات)
٢- (فتح الملك العلام في عقائد أهل الإسلام على ضوء الكتاب والسنة)


ആത്മാർത്ഥമായ ഇൽമിന്റെ വാഹകരുടെ കൂട്ടത്തിൽ നമ്മെ അല്ലാഹു ചേർക്കട്ടെ - ആമീൻ.

✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  
.

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )