റബീഉൽ അവ്വൽ മാസത്തിലെ ലൈറ്റലങ്കാരം.
റബീഉൽ അവ്വൽ മാസത്തിലെ ലൈറ്റലങ്കാരം.
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
وفي سبل الهدى والرشاد للإمام الشامي: قال العلامة ابن ظفر....قال: سمعت شيخنا أبا عبد الله بن أبي محمد النعمان يقول: سمعت الشيخ أبا موسى الزرهوني يقول: رأيت النبي صلى الله عليه وسلم في النوم فذكرت له ما يقوله الفقهاء في عمل الولائم في المولد
" فقال -صلى الله عليه وسلم-: " من فرح بنا فرحنا به
എന്നെക്കൊണ്ട് സന്തോഷിക്കുക എന്നത് ശറഅ് നിരോധിക്കാത്ത രൂപത്തിലാവണമെന്നത് വ്യക്തമാണ്. ഇതൊരു സ്വപ്ന സന്ദേശമായത് കൊണ്ട് അതിന്റേതായ നിലവാരത്തിലേ കാണേണ്ടതുള്ളൂ. അഥവാ, ഫിഖ്ഹിൽ നിന്നും വ്യക്തമാകുന്ന നിയമങ്ങളെ ഇത് വെച്ച് നിരൂപിക്കാൻ പറ്റില്ല.
ഇബ്നു ഹജർ(റ)
النعمة الكبرى
എന്ന ഗ്രന്ഥത്തിൽ റ:അവ്വൽ മാസത്തിൽ കഅ്ബഃയിലേക്ക് വിളക്ക് കത്തിച്ചു കൊണ്ടുപോകുന്നതിനെ വിമർശിക്കുന്നുണ്ട്.
ചില പ്രത്യേക ദിവസങ്ങളെ മാനിച്ച് കൊണ്ട് ആരാധനാലയങ്ങൾ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നത് മജൂസികളുടെ ശൈലിയാണ്. അതുകൊണ്ടെല്ലാം പള്ളികൾ റ:അവ്വൽ മാസത്തിൽ മാത്രം പ്രത്യേകമായി ലൈറ്റുകൾ തൂക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം ഉലമാക്കൾ നിരീക്ഷിക്കുന്നു.
ومن القبائح أيضاً: لكنها أخف وأسهل أنهم يخرجون والقمر في قوة سلطانه بالسرج الكثيرة من الشموع على اختلاف أنواعها ثم يأتون فتنصب الشموع وغيرها في المسجد الحرام على صفات أكثر وأظهر مما كانت عليه في حال مشيهم، وهذا قبيح أي قبيح، وقد شنع الإمام النووي وغيره على ما يفعله الحجاج ليلة عرفة من الوقود فيها أتم تشنيع وأقبحه وما يقع في هذه الليلة أعني ليلة المولد- أقبح وأشنع. اه
(النعمة الكبرى لابن حجر رحمه الله)
قال الإمام النووي في المجموع (٨/١١٨) وإيضاح المناسك (٢٩٥): ومن البدع القبيحة ما اعتاده العوام في هذه الأزمان من إيقاد الشمع بجبل عرفات ليلة التاسع، وهذه ضلالة فاحشة جمعوا فيها أنواعا من القبائح: منها إضاعة المال في غير وجهه، ومنها إظهار شعار المجوس في النار، ومنها اختلاط النساء بالرجال والشموع بينهم ووجوههن بارزة، ومنها تقديم دخول عرفات على وقته المشروع ويجب على ولي الأمر وكل
من يتمكن من إزالة هذه البدع إنكارها وإزالتها. اه
وفي المجموع(٢/١٧٧) أيضا: من البدع المنكرة ما يفعل في كثير من البلدان من إيقاد القناديل الكثيرة العظيمة السرف في لياليَ معروفة من السنة كليلة نصف شعبان، فيحصل بسبب ذلك مفاسد كثيرة، منها مضاهاة المجوس في الاعتناء بالنار والإكثار منها، ومنها إضاعة المال في غير وجهه، ومنها ما يترب على ذلك في كثير من المساجد من اجتماع الصبيان وأهل البطالة، ولعبهم ورفع أصواتهم، وامتهانهم المساجد، وانتهاك حرمتها، وحصول أوساخ فيها وغير ذلك من المفاسد التي يجب صيانة المسجد من أفرادها.
ഈ പറഞ്ഞത് തീ കൊണ്ടുള്ള അലങ്കാരത്തെയാണെന്നും ഇന്നുള്ളത് ലൈറ്റുകൾ കൊണ്ടാണെന്നും ചിലർ വ്യത്യാസം പറഞ്ഞു കൊണ്ട് ന്യായീകരിക്കാറുണ്ട്. അതോടൊപ്പം അങ്ങനെ ആവാം എന്നതിന് മാലികീ മദ്ഹബിലെ ഇബ്നു ഖാസിം(റ)യുടെ
إيقاد الشموع
എന്ന പ്രസ്താവന കൊണ്ട് ഇവർ തന്നെ ലക്ഷ്യം പിടിക്കുകയും ചെയ്യുന്നു. മെഴുകുതിരി കത്തിക്കുന്നതും തീ തന്നെയല്ലേ ? അല്ലെങ്കിലും ശാഫിഈ മദ്ഹബിലെ ഒരു കാര്യത്തിനെ മറ്റു മദ്ഹബിലെ ഉദ്ധരണി കൊണ്ട് വിമർശിക്കാമോ?
ഇനി റമളാനിലെ തറാവീഹ് നിസ്കാരങ്ങൾക്ക് ആവേശമുണ്ടാകാൻ പള്ളികളിൽ പ്രത്യേകമായി വിളക്കുകൾ കത്തിച്ചു വെക്കുന്ന പതിവ് ഉണ്ടായിരുന്നെന്ന് കാണാം. അപ്രകാരം മൗലിദ് പാരായണത്തിന് ആവേശം പകരാനും നബിസ്നേഹം ഓർമ്മിപ്പിക്കാനും ആ സദസ്സുകൾ നടക്കുന്നതുമായി അനുബന്ധിച്ച് ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നത് - അതിന് ശറഇൽ വിലക്കില്ലാത്ത കാലത്തോളം പുണ്യകർമ്മമാണെന്ന് പറയാം. എന്നു വെച്ച് സൂര്യാസ്തമയത്തോടെ ഓൺ ചെയ്യുന്ന ലൈറ്റുകൾ പള്ളിക്കകത്തും പുറത്തും നേരം പുലരും വരെ വർണ്ണാഭമായി മിന്നിത്തിളങ്ങുന്നത് ന്യായീകരിക്കാൻ കഴിയില്ല. പള്ളിയല്ലാത്ത വീടുകളും ടൗണുകളും മറ്റു സ്ഥലങ്ങളിലും ഈ മാസത്തെ മാനിച്ചു കൊണ്ട് ചെയ്യാം. അത് മനസ്സിന് കുളിർമ്മ നൽകുന്നതുമാണ്. എങ്കിലും ആളുകളെല്ലാം ഉറങ്ങുന്ന സമയത്തും ഇവകൾ മിന്നിത്തിളങ്ങുന്നതിന് ഊർജം ചിലവഴിക്കുന്നത് വൃഥാവിലാകുന്നതിനാൽ ആ സമയത്ത് ഓഫ് ചെയ്ത് വീണ്ടും അസ്തമയ നേരത്ത് ഓൺ ചെയ്യാം. ചെയ്യണം.
ഇതിന് ഊർജ്ജം ചിലവാക്കുന്നതെല്ലാം തിരുനബി സ്നേഹമായിട്ടേ കാണാനൊക്കൂ. മുസ്‌ലിം ലോകത്തിൽ തന്നെ അവിതർക്കിതമായ ആഘോഷമാണ് രണ്ട് പെരുന്നാൾ സുദിനങ്ങൾ. അന്ന് സന്തോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതും പൂത്തിരി കത്തിക്കുന്നതും ഇതേ അളവു കോലിൽ ചിന്തിക്കേണ്ടതേയുള്ളൂ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന പൊതു നിയമം എല്ലായിടത്തും - ഈ ലൈറ്റലങ്കാരത്തിൽ വരെയും ബാധകമാണ് താനും.
ഒരിക്കൽ റ:അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയായി വന്ന സമയം. അടുത്ത ബന്ധുക്കളിൽ പെട്ട ഒരാൾക്ക് വിശുദ്ധ മദീനയിൽ മുത്ത് നബി(സ്വ)യുടെ ചാരത്തെത്താൻ ഭാഗ്യം ലഭിച്ചു. ഏതൊരു മുഅ്മിനും കൊതിച്ചു പോവുന്ന സമയങ്ങൾ. തിരുചാരത്ത് വെച്ച് പൊറുക്കലിനെ തേടുന്നതിനും ഇബാദതുകൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സവാബ് പ്രതീക്ഷിക്കുമല്ലോ. ഇങ്ങനെ കരുതി പലരും തിങ്കളാഴ്ച നോമ്പെടുക്കാൻ ഒരുമ്പെട്ടു. വേദനയെന്ന് പറയട്ടെ, ഒരു പരമസാധു ഇത് പാടില്ലെന്ന് അറിയിച്ചു. ആഘോഷിക്കാനുള്ള ദിവസമാണെന്നും അന്ന് ഭക്ഷണം കഴിക്കേണ്ടതാണെന്നും ഇയാൾ ന്യായം പറഞ്ഞു. ആഘോഷ ദിനമായ പെരുന്നാളിന് നോമ്പെടുക്കരുതല്ലോ. ഇതിനോട് ഖിയാസാക്കിയതാകണം ഈ വിവരദോഷി.
ഒരു സ്വൂഫിയായ മനുഷ്യൻ തന്റെ വീട്ടിലെ നബിദിന മൗലിദിലേക്ക് ഒരു ആലിമിനെ ക്ഷണിച്ചു. മൗലിദ് കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ നേരം നോമ്പുകാരനായതിനാൽ ആലിം മാറി നിന്നു. അപ്പോൾ ഇദ്ദേഹത്തെ അൽപം നീരസത്തോടെ ആതിഥേയനായ സ്വൂഫിവര്യൻ നോക്കുകയും അയാൾ നോമ്പ് മുറിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഈ സംഭവം ആധാരമാക്കുകയും ചെയ്തിരിക്കണം.
وذكر الشيخ الولي العارف بالطريقة والحقيقة ابن عبّاد [اي الرُّندي شارح الحكم] رحمه الله ونفع به- أنه خرج في يوم ميلاده- عليه الصلاة والسلام- إلى خارج البلد فوجد الشيخ الولي الحاجّ ابن عاشر [اي أحمد بن عمر بن محمد بن عاشر]- رحمه الله مع جماعة من أصحابه واستدعوه لأكل الطعام، قال: فاعتذرت بأني صائم، فنظر إليّ الشيخ نظرة منكرة وقال لي: إن هذا اليوم يوم فرح وسرور، ويستقبح فيه الصيام، لأنه يوم عيد، وهذا من شدّة المحبة والتعظيم لصاحب الخلق العظيم، قال- رحمه الله- فتأملت كلامه فوجدته حقا وكأني كنت نائما فايقظني. اه
(تذكرة المحبين للإمام الرصاع المالكي: ١٥٤)
ഇത് മാലികീ മദ്ഹബിലെ ഗ്രന്ഥമാണ്. അതിൽ പറഞ്ഞത് ശാഫിഈ മദ്ഹബിനെ നിരൂപിക്കാൻ മാത്രം പോന്നതല്ല. ഒരു സ്വൂഫിയുടെ പ്രവർത്തനങ്ങളും തഥൈവ.
എല്ലാ തിങ്കളാഴ്ചയും ഞാൻ ജനിച്ചതിന്റെ പേരിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് വ്യക്തമായി തിരുമൊഴികളിൽ വന്നതല്ലേ ? മദീനത്ത് എത്തുന്ന ദിവസങ്ങളിലെല്ലാം നോമ്പ് സുന്നത്തുള്ളതും ഇയാൾക്കറിയാതെ പോയി.
സ്വൂഫിയുടെ വാക്ക് കേട്ട് നോമ്പ് ഒഴിവാക്കിയത് ആതിഥേയനെ തൃപ്തിപ്പെടുത്താനാകാമല്ലോ. അത് മഗ്‌രിബിന് തൊട്ടു മുമ്പാണെങ്കിലും, നോമ്പ് മുറിച്ച് ആതിഥേയത്വം സ്വീകരിക്കാം. അതുവരെ നോമ്പെടുത്തതിന്റെ പുണ്യവും ലഭിക്കും.
ഇനി റ:അവ്വൽ പന്ത്രണ്ടിന് ആഘോഷമായി കൊണ്ടാടേണ്ടതിനാൽ നോമ്പെടുക്കരുതെന്ന് ചിലർ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ, അത്തരം ഉദ്ധരണികളോട് സമീപിക്കേണ്ട ചില രീതികളൊക്കെ ഫിഖ്ഹിൽ ഉണ്ടല്ലോ. പരിഗണനീയരായ ഫുഖഹാക്കളിൽ ആരും തന്നെ തിങ്കളാഴ്ചയുടെ സുന്നത് നോമ്പിൽ നിന്ന് റ:അവ്വൽ പന്ത്രണ്ടിന്റെ തിങ്കളാഴ്ചയെ മാറ്റി നിർത്തിയിട്ടില്ല. ഫുഖഹാഇന്റെ വ്യാപകാർത്ഥത്തിൽ പെട്ടതെല്ലാം സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട്.
وَقَدْ أَخَذَ الْإِسْنَوِيُّ مِنْ الْمَجْمُوعِ وَتَبِعُوهُ أَنَّ إطْلَاقَاتِ الْأَئِمَّةِ إذَا تَنَاوَلَتْ شَيْئًا، ثُمَّ صَرَّحَ بَعْضُهُمْ بِمَا يُخَالِفُ فِيهِ فَالْمُعْتَمَدُ الْأَخْذُ فِيهِ بِإِطْلَاقِهِمْ.
(تحفة: ١٠/١١٣)
മദ്ഹബിലെ പ്രബല വീക്ഷണത്തിനെതിരായി ഓരോ അഭിപ്രായങ്ങൾ കാണുമ്പഴേക്കും അതെല്ലാം ജനങ്ങളെക്കൊണ്ട് ചെയ്യിക്കുന്ന ശൈലി അംഗീകരിക്കാൻ കഴിയില്ല. ബാങ്ക് വിളിക്കുമ്പോൾ 'അശ്ഹദു അന്ന സയ്യിദനാ മുഹമ്മൻ..' എന്ന് പറയണം , വെള്ളിയാഴ്ച ഖുതുബഃ ബിസ്മി ചൊല്ലി തുടങ്ങണം ഇങ്ങനെ തുടങ്ങി നിരവധി അഭിപ്രായങ്ങൾ കിതാബുകളില്ലേ? അവയോടെല്ലാം നാം എങ്ങനെ സമീപിക്കുമോ, അതേ രീതിയിലേ ഇവയേയും കാണാൻ പറ്റൂ.
അപ്പോൾ ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായത്തിൽ പള്ളികൾ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കുകയും അതിനെ പ്രാവർത്തികമാക്കുയും ചെയ്യുന്നതിനെ അംഗീകരിച്ചു കൊടുക്കാനേ കഴിയൂ. ഈ പ്രബലമായതിനോട് എതിരാണെങ്കിലും മറ്റു അഭിപ്രായങ്ങളെ - അത് ഇതര മദ്ഹബിലെ ഇമാമുകളുടേതാണെങ്കിലും - അനുകരിച്ച് സ്വയം അവ പ്രവർത്തിക്കുന്നതിൽ യാതൊരു പ്രശ്നവും കാണാൻ കഴിയില്ല.
من فرح بنا فرحنا به
എന്ന സ്വപ്ന സന്ദേശവും ഈ രൂപത്തിൽ പെട്ടതാണ്.
അതേസമയം, ശാഫിഈ മദ്ഹബുകാർ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ഈ കൊച്ചു കേരളത്തിൽ, മറ്റു മദ്ഹബിലെ അഭിപ്രായങ്ങളെ ജനങ്ങൾക്ക് മുമ്പാകെ പ്രബലമാക്കി അവതരിപ്പിക്കുന്നതിൽ യോജിക്കാനാവില്ല. ചിലർ ഇതിനെയും മറികടന്ന് ശാഫിഈ മദ്ഹബിലെ പ്രബലമായതിനെ നടപ്പിലാക്കുന്നതിനെ തിരുനബി(സ്വ)യോടുള്ള ഇശ്ഖില്ലായ്മയായി ആരോപിക്കുന്നു ! ബുദ്ധിശൂന്യം തന്നെ. വിശുദ്ധ ഖുആനിൽ നിന്നും തിരു ഹദീസിൽ നിന്നും ക്രോഡീകരിക്കപ്പെട്ട ഫിഖ്ഹ് അനുസരിച്ച് ജീവിക്കുന്നത് തന്നെയല്ലേ ഏറ്റവും വലിയ ഇശ്ഖ് !
Comments
Post a Comment