അനന്തരം കിട്ടേണ്ടവർക്ക് വസ്വിയ്യതും


അനന്തരം കിട്ടേണ്ടവർക്ക് വസ്വിയ്യതും

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

അനന്തരാവകാശികളിൽ പെട്ട ആർക്കെങ്കിലും മരണപ്പെട്ട വ്യക്തി, തന്റെ സ്വത്ത് വസ്വിയ്യത് ചെയ്താൽ, അത് സ്വീകരിക്കാൻ മറ്റു അനന്തരവർ സമ്മതിക്കണം. മരിക്കും മുമ്പ് അവർ സമ്മതിച്ചിരുന്നെങ്കിലും മരണ ശേഷം പുതിയ സമ്മതം വാങ്ങണം.
ഉദാ: പിതാവ് അഞ്ച് മക്കളിൽ ഒരാൾക്ക് വസ്വിയ്യത് ചെയതു. പിതാവ് മരിക്കും മുമ്പ് മറ്റു മക്കളല്ലാം അത് സമ്മതിക്കുകേം ചെയ്തു. പക്ഷേ, മരണ ശേഷം അവരുടെ മട്ട് മാറി. ആ വസ്വിയ്യത് നടപ്പിലാക്കാൻ പറ്റില്ലെന്നായി. എങ്കിൽ ആ വസ്വിയ്യത് നടപ്പിൽ വരുത്താൻ പറ്റില്ല, അത്ര തന്നെ. വാക്ക് മാറ്റുന്നത് ഉളുപ്പില്ലായ്മയാണെന്നത് വേറെ കാര്യം. ചിലപ്പോൾ ജീവിത കാലത്ത് സമ്മതം മൂളിയത് മറ്റു വല്ല നിർബന്ധിത സാഹചര്യത്താലും ആകാമല്ലോ. അവർക്ക് മാറി ചിന്തിക്കാൻ ശറഅ് അവസരമൊരുക്കി എന്നു വേണം കരുതാൻ.

ഇപ്പറഞ്ഞതിൽ ഒരു കണ്ടീഷനും കൂടിയുണ്ട് - അഥവാ, മറ്റു അനന്തരവർ തടയാൻ (നടപ്പിലാക്കാനും ) അവകാശമുള്ളവരാണ് എന്ന് പറഞ്ഞല്ലോ, അത് മരിക്കുന്ന സമയത്ത് അനന്തരവനായിരിക്കണം. അപ്പോൾ രണ്ട് രൂപങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

ഒന്ന് - പിതാവ് മരിക്കാൻ കാരണക്കാരനായ (മന:പ്പൂർവ്വമല്ലെങ്കിൽ പോലും ) മകൻ അനന്തര സ്വത്തിന് അവകാശിയല്ല. അതിനാൽ അവൻെറ സമ്മതത്തിന് വാല്യു ഇല്ല. 

രണ്ട് - വസ്വിയ്യത് ചെയ്ത ശേഷം പിതാവിന് മറ്റൊരു കുഞ്ഞുണ്ടായി. അല്ലെങ്കിൽ മറ്റൊരു വിവാഹം ചെയ്തു. എന്നാൽ ഇവർക്കും മരണ ശേഷം വസിയ്യത് നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവകാശമുണ്ട്. (തുഹ്ഫ: 7 / 14-15 നോക്കുക)

ഇപ്പറഞ്ഞതെല്ലാം മേൽപറഞ്ഞ പോലെ അനന്തരാവകാശികൾക്ക് വസിയ്യത് നടപ്പിലാക്കുന്നതിലാണ്. എന്നാൽ, അല്ലാത്തവർക്ക് വസ്വിയ്യത് ചെയ്തത്
 ( ആകെ സ്വത്തിന്റെ മുന്നിൽ ഒരു ഭാഗമോ അതിൽ കുറവോ ആകുമ്പോൾ ) നടപ്പിലാക്കിയ ശേഷമേ സ്വത്ത് ഓഹരി വെക്കാൻ തന്നെ പറ്റൂ.

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )