ഖുർആൻ ക്ലാസ് - 1(سورة الأعلى )

ഖുർആൻ ക്ലാസ് - 1
(22/1/2024)

(سورة الأعلى )

{ سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى (1) ٱلَّذِی خَلَقَ فَسَوَّىٰ (2) }

اي اعتقد أنه منزه عن كل ما يليق به في ذاته وصفاته وأسمائه وأفعاله وأحكامه. (انظر حاشية الصاوي على تفسير الجلالين)

ഉന്നതനായ റബ്ബ്, അവനോട് യോജിക്കാത്ത സർവ്വതിനെ തൊട്ടും പരിശുദ്ധനാണെന്ന് വിശ്വസിക്കണം, വാഴ്ത്തിക്കൊണ്ടേയിരിക്കണം. എല്ലാത്തിനെയും ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കുകയും, അവയെ ചൊവ്വാക്കുകയും ചെയ്തവനത്രെ!

فَعَّلَ 
എന്ന വസ്നിന് - വിശ്വസിക്കുക എന്ന അർത്ഥമുണ്ട്.
وَحَّدَ - ഏകനാണെന്ന് വിശ്വസിച്ചു
سبّح - പരിശുദ്ധനാണെന്ന് വിശ്വസിക്കുക

اسم ربك
ഇതിലെ اسم എന്നത് زائدة യാണെന്ന് ജലാലൈനിയിൽ പറയുന്നു. ഇത് 'ഹശവിയ്യഃ' വിഭാഗത്തിന് (ഒരു അർത്ഥവുമില്ലാത്ത പദങ്ങൾ ഖുർആനിൽ വരാം - എന്ന് വാദിക്കുന്നവർ) ന്യായീകരണമാവില്ല.
(انظر عن الحشوية - جمع الجوامع: )
 കാരണം, ഒരു നിലക്കും അർത്ഥകൽപന നടത്താൻ പറ്റാത്ത വിധമുള്ള زيادة ആണ് അവരുടെ വാദം. ഇതിനെ മറ്റു രീതികളിൽ വ്യാഖ്യാനിക്കാവുന്നതേയുള്ളൂ.
ഉദാ: 
1) റബ്ബിൻ്റെ ഇസ്മിനെ തന്നെ വാഴ്ത്തണം. (അപ്പോൾ അതിൻ്റെ مسمى യായ റബ്ബിനെ വാഴ്ത്തണമെന്ന് بالأولى മനസ്സിലാക്കാം - ഹാശിയതുസ്സ്വാവി)

2) ഇസ്മ് എന്നാൽ مسمى തന്നെയാണ് ഉദേശ്യം.
നിൻ്റെ പേരിൽ ഇത്ര കടമുണ്ട് - എന്ന് പറഞ്ഞവനോട് 'എങ്കിൽ എൻ്റെ പേരിനോട് ചോദിച്ചോ' എന്ന് പറയാറില്ലല്ലോ.

3) ഇസ്മിന് അടയാളം എന്നാണ് ഭാഷാർത്ഥം
 (اسم أصله وسم اي علامة كما قال الكوفيون في اشتقاقه).
അപ്പോൾ - റബ്ബിൻ്റെ മേൽ അറിയിച്ചു തരുന്ന അടയാളം -
ഉപാധിയില്ലാതെ പറഞ്ഞതിനാൽ فرد كامل ആണ് ഉദ്ദേശ്യം എന്നതിൻ്റെ അടിസ്ഥാനത്തിൽ - അല്ലാഹുവിൻ്റെ മേൽ അറിയിച്ചു തരുന്ന أدل الدليل - തിരുനബി(സ്വ) തങ്ങളാണ്. ആ തിരുനബി(സ്വ)യെ വാഴ്ത്തുക.

4) ഇസ്മിന് അടയാളം എന്ന ഭാഷാർത്ഥ പ്രകാരം തന്നെ,
مفرد مضاف يفيد العموم
എന്ന അടിസ്ഥാനത്തിൽ - എല്ലാ അടയാളങ്ങളെയും വാഴ്ത്തുക എന്നാണ്. അത് റബ്ബിൻ്റെ ഇഷ്ടക്കാരായ മഹാന്മാരാണ്.

{ وَمَن یُعَظِّمۡ شَعَـٰۤىِٕرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ }
[سورة الحج- ٣٢]
ഈ സൂക്തം അതിന് പിൻബലം നൽകുന്നുമുണ്ട്.

كعب الأحبار رضي الله عنه
പൂർവ്വ വേദങ്ങളെ തൊട്ട് ഉദ്ധരിക്കുന്ന വാക്യത്തിൽ
 آية من آيات الله
എന്നത് ഉമർ(റ)വിനെ സംബന്ധിച്ചാണെന്നും വന്നിട്ടുണ്ട്.

{ لَیۡسَ كَمِثۡلِهِۦ شَیۡءࣱۖ }
[سورة الشورى- ١١]
ഈ ആയതിലെ كاف നെ زيادة ന് ഉദാഹരണമായി പറയാറുണ്ട്. അതിനെയും വ്യാഖ്യാനിക്കാവുന്നതേയുള്ളൂ -
റബിൻ്റെ مثل നിക്ക് തന്നെ مثل ഇല്ല - എന്ന രൂപത്തിൽ ഒരു تأكيد ആണെന്ന് വ്യാഖ്യാനിച്ചവരുണ്ട്.

ഇവയെല്ലാം تفسير بالرأي ആകുമോ?

منقول
ആയി വന്നതിന് എതിരാകാത്ത തഫ്സീറുകൾ ആകാം.
(വിശദ വിവരം ഉസ്താദിനോട് ചോദിക്കാം )

الأعلى
ഇത് اسم التفضيل ആണ്. അത് مشاركة നെ തേടുന്നതാണ്. അപ്പോൾ റബ്ബിനെ പോലെ തന്നെ ഉന്നതനാവുക എന്നത് മറ്റുള്ളവർക്കുമുണ്ട് - എന്നാണ് വരിക. എന്നാൽ അങ്ങനെ തുലനം ചെയ്യാനേ സാധ്യമല്ല. അപ്പോൾ ഇത് റബ്ബിനെ / റബ്ബിൻ്റെ ഇസ്മിനെ കുറിച്ച് ആകുമ്പോൾ ليس على بابه ആണ്. تفضيل ൻ്റെ അർത്ഥം ഇല്ല. 

അല്ലെങ്കിൽ, ഇസ്മിൻ്റെ വിശേഷണമാക്കുക - ആ ഇസ്മ് കൊണ്ടുള്ള ഉദ്ദേശ്യം മഹാന്മാരായ അടിമകൾ എന്നും വിശദീകരിച്ചാൽ تفضيل ൻ്റെ അർത്ഥം വെക്കാം - على بابه പറഞ്ഞതാണെന്നും പറയാം. അടിമകളുടെ കൂട്ടത്തിൽ ഉന്നത സ്ഥാനമുള്ള മഹാന്മാർ.
وجود
എന്നത് كلي مشكك ൻ്റെ ഉദാഹരണമാക്കിയതും പുനർചിന്തക്ക് വിധേയമാക്കണം. റബ്ബിൻ്റെ ഉൺമയും സൃഷ്ടികളുടെ ഉൺമയും തുലനം ചെയ്യാനേ പറ്റില്ല എന്നതാണ് വസ്തുത.

خلق - 
എന്നാൽ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ചു എന്നാണ്. എങ്കിലും രൂപപ്പെടുത്തി - تصوير എന്ന അർത്ഥത്തിനും അത് വന്നിട്ടുണ്ട്. അത് മജാസാണ്.


- എല്ലാ തഫ്സീറുകളും എല്ലാവരോടും പറയാനുള്ളതല്ല. തർക്കിക്കുന്നവനോട് വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതേ പറയാവൂ.

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )