ഖുർആൻ ക്ലാസ് - 2(سورة الأعلى )
ഖുർആൻ ക്ലാസ് - 2
(23/1/2024)
(سورة الأعلى )
{ ٱلَّذِی قَدَّرَ فَهَدَىٰ (3) وَٱلَّذِیۤ أَخۡرَجَ ٱلۡمَرۡعَىٰ (4) فَجَعَلَهُۥ غُثَاۤءً أَحۡوَىٰ (5) سَنُقۡرِئُكَ فَلَا تَنسَىٰۤ (6) إِلَّا مَا شَاۤءَ ٱللَّهُۚ إِنَّهُۥ یَعۡلَمُ ٱلۡجَهۡرَ وَمَا یَخۡفَىٰ (7) وَنُیَسِّرُكَ لِلۡیُسۡرَىٰ (8) فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ (9) سَیَذَّكَّرُ مَن یَخۡشَىٰ (10) }
അവൻ ഉദ്ദേശിച്ചതിനെ കണക്കാക്കി ( നന്മകളും തിന്മകളും) അതിലേക്ക് ചേർത്തവനാണവൻ.
പുല്ലുകളും സസ്യലദാതികളും മുളപ്പിച്ചവനാണവൻ. ശേഷം അവകളെ ഉണങ്ങി നുറുങ്ങിയതാക്കി, കരിഞ്ഞുണങ്ങിയതുമാക്കി. - റബ്ബ് ഇത്തരം അനുഗ്രഹങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ അവനെ വാഴ്ത്തിയേ പറ്റൂ. പരിശുദ്ധനാണെന്ന് വിശ്വസിച്ചേ മതിയാകൂ. അങ്ങനെ വരുമ്പോൾ നാം അങ്ങേക്ക് ഖുർആൻ ഓതിത്തന്നുകൊണ്ടേയിരിക്കും, നിങ്ങൾ അത് മറന്നുപോകാത്ത വിധം. എങ്കിലും, റബ്ബ് ഉദ്ദേശിച്ച ചിലതിനെ നസ്ഖ് ചെയ്ത് മറപ്പിച്ചു കളയുന്നതാണ്. കാരണം, ഏതാണ് വെളിവാക്കേണ്ടതെന്നും ഏതാണ് മറച്ചു വെക്കേണ്ടതെന്നും അവനാണ് കൃത്യമായി അറിയുന്നവൻ.
ഈ ദീനിനെ അങ്ങേക്ക് സിമ്പിളാക്കി തരികയും ചെയ്യും.
അതിനാൽ ഈ ഖുർആൻ കൊണ്ട് ഉപദേശിച്ചു കൊള്ളുക - അത് ഗുണം ചെയ്യുമെങ്കിൽ - ഇല്ലെങ്കിലും ഉപദേശിച്ചു കൊണ്ടിരിക്കുക. തീർച്ചയായിട്ടും ഉപദേശം ഉൾക്കൊള്ളുന്നതും അത് ഉപകരിക്കുകയും ചെയ്യുക റബ്ബിനോട് ഭയഭക്തിയുള്ളവർ മാത്രമായിരിക്കും.
هداية -
ഇതിനെ അല്ലാഹുവിലേക്ക് ഇസ്നാദ് ചെയ്താൽ "ചേർക്കുക" എന്നും നബി(സ്വ) തങ്ങളിലേക്ക് ചേർത്താൽ "അറിയിച്ചു തരിക" എന്നുമാണ്.
(انظر مقدمة شرح التهذيب)
هداية الله - هداية التوفيق وهي مختصة بالله تعالى
هداية الرسول - هداية إرشاد.
الهداية - الدلالة بلطف على الخير - كما في البيضاوي،}أما قوله تعالى { فَٱهۡدُوهُمۡ إِلَىٰ صِرَ ٰطِ ٱلۡجَحِیمِ } فتهكم.
[الصافات- ٢٣].
മക്കാറാക്കി പറയുക.
മലപ്പുറത്തെ അബ്ദുർറഹ്‌മാൻ ഡോക്ടർ , വൃദ്ധയായ സ്ത്രീകൾ വരുമ്പോൾ ഇങ്ങനെ പറയും: "..ഒന്ന് മാറിക്കൊടുക്കൂ, ആ പെൺ കുട്ടി ഇങ്ങോട്ട് വന്നോട്ടെ.."
المرعى - مكان الرعي، لكن أريد به العُشُبُ بإطلاق المحل وإرادة الحال، فمجاز مرسل
وَٱلَّذِیۤ أَخۡرَجَ ٱلۡمَرۡعَىٰ o فَجَعَلَهُۥ غُثَاۤءً أَحۡوَىٰo
ഈ ആയതിൽ മജൂസികൾക്ക് ഖണ്ഡനമുണ്ട്. സൃഷ്ടിക്കാനും നശിപ്പിക്കാനും വ്യത്യസ്ത ദൈവങ്ങളെ അവർ പ്രതിഷ്ഠിച്ചു.
ﻛَﻤَﺎ ﻗَﺴَّﻤَﺖِ اﻟْﻤَﺠُﻮﺱُ ﻓَﺼَﺮَﻓَﺖِ اﻟْﺨَﻴْﺮَ ﺇِﻟَﻰ ﻳَﺰْﺩَاﻥَ ﻭَاﻟﺸَّﺮَّ ﺇِﻟَﻰ ﺃﻫﺮﻣﻦ. اه شرح مسلم
അതിനാൽ സൃഷ്ടിച്ചവനും ഇല്ലായ്മ ചെയ്തവനും റബ്ബ് തന്നെയാണ് എന്ന് പറഞ്ഞു.
പുനർജന്മത്തിൻ്റെ തെളിവായും ഈ ഉദാഹരണം അല്ലാഹു പറയുന്നുണ്ട്:
{ وَءَایَةࣱ لَّهُمُ ٱلۡأَرۡضُ ٱلۡمَیۡتَةُ أَحۡیَیۡنَـٰهَا وَأَخۡرَجۡنَا مِنۡهَا حَبࣰّا فَمِنۡهُ یَأۡكُلُونَ }[يس- ٣٣]
ഇങ്ങനെ നല്ല നല്ല ഉദാഹരണങ്ങൾ നമുക്ക് വെച്ചു തരുന്നത് റബ്ബിൻ്റെ നിഅ്മതാണ്. സമാർഗ്ഗത്തിലേക്ക് ക്ഷണിക്കുന്ന 4 രീതികൾ ബൈളാവി പറയുന്നത് നോക്കുക.
{ ٱهۡدِنَا ٱلصِّرَ ٰطَ ٱلۡمُسۡتَقِیمَ }
എന്നതിൻ്റെ തഫ്സീറിൽ.
الغُثَاء - كغُراب
എന്ന് കാണാം. غُرَاب എന്നത് غَرَاب എന്നായിക്കൂടെ - എന്ന സംശയത്തിന് പ്രസക്തിയില്ല. കാരണം, مشهور ആയതിനെ മാത്രമേ ഇങ്ങനെ مثال ആക്കി പറയൂ.
سَنُقۡرِئُكَ
സ്വൂഫിയ്യതിൻ്റെ ഒരു വിശദീകരണം ഇങ്ങനെ:
നമ്മുടെ ഭാഗത്ത് നിന്നുള്ള واردات കൾ അങ്ങേക്ക് നൽകിക്കൊണ്ടിരിക്കും.
وِرْد -
റബ്ബിലേക്ക് അടുക്കാൻ വേണ്ടി ചെയ്യുന്ന എല്ലാം. അത് ദിക്റ് തന്നെയാകണം എന്നില്ല. കാരണം ورد നിക്ക് ഉദാഹരണം പറഞ്ഞിടത്ത് كالصوم والصلاة എന്ന് കാണാം.
ദിവസവും 300 (ഒരു അഭിപ്രായ പ്രകാരം 400) റക്അത് നിസ്കരിക്കലും 30,000 തസ്ബീഹ് ചൊല്ലലും ജുനൈദുൽ ബഗ്ദാദി(റ)വിൻ്റെ വിർദായിരുന്നു എന്ന് ചരിത്രത്തിലുണ്ട്.
وارد -
സൃഷ്ടാവിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ.
سَنُقۡرِئُكَ فَلَا تَنسَىٰۤ o إِلَّا مَا شَاۤءَ ٱللَّهُۚ
ഈ ആയതിൻ്റെ ളാഹിർ - നസ്ഖ് ചെയ്തതിനെ തിരുനബി(സ്വ) തങ്ങൾ മറക്കുന്നു എന്നാണ്.
എന്നാൽ നസ്ഖ് ചെയ്തതിനെയും ഓർമ്മയിലുണ്ടാവാമല്ലോ. അപ്പോൾ ഇവിടെ
نسي
എന്നതിൻ്റെ لازم ആയ ترك എന്നാണ് ഉദ്ദേശം. അഥവാ, നസ്ഖ് ചെയ്തതിനെ ഉപേക്ഷിക്കും എന്ന്. ഇനി മറക്കുക എന്ന് വെച്ചാലും പ്രശ്നമൊന്നുമില്ല. അല്ലാഹു മറപ്പിച്ചു കളയാമല്ലോ. അതുവഴി ന്യൂനതയൊന്നും വരാനില്ല.
غيب
അറിയുന്ന കാര്യവും ഇങ്ങനെ തന്നെ. അല്ലാഹു അറിയിച്ചു കൊടുത്ത غيب മാത്രമേ നബി(സ്വ) തങ്ങൾക്കും അറിയൂ. അറിയണം എന്നാഗ്രഹിച്ചാലും അല്ലാഹു അറിയിച്ചു കൊടുത്തെങ്കിലേ അറിയൂ. അസ്വ് ഹാബുൽ കഹ്ഫിനെ സംബന്ധിച്ച് ജൂതന്മാർ ചോദിച്ച സമയത്ത് നാളെ പറഞ്ഞു തരാമെന്ന് തിരുനബി(സ്വ) തങ്ങൾ വാഗ്ദാനം നൽകി. അതേക്കുറിച്ച് വഹ്‌യ് ലഭിക്കുമെന്ന് കരുതി തന്നെ പറഞ്ഞതായിരുന്നു. എന്നിട്ടും ആ വിവരം ഉടനെ അല്ലാഹു അറിയിച്ചില്ല. ജൂതരോടുള്ള അഭിമാന പ്രശ്നമായിട്ടും ഇങ്ങനെ വൈകാൻ കാരണം إن شاء الله - എന്ന തവക്കുലിൻ്റെ പദം ഒഴിവാക്കിയതിൻ്റെ പേരിലാണെന്ന് റബ്ബ് അറിയിച്ചു കൊടുത്തു.
{ وَلَا تَقُولَنَّ لِشَا۟یۡءٍ إِنِّی فَاعِلࣱ ذَ ٰلِكَ غَدًا (23) إِلَّاۤ أَن یَشَاۤءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِیتَ وَقُلۡ عَسَىٰۤ أَن یَهۡدِیَنِ رَبِّی لِأَقۡرَبَ مِنۡ هَـٰذَا رَشَدࣰا (24) }
[الكهف: ٢٣-٢٤]
അപ്പോൾ അറിയണം എന്നാഗ്രഹിച്ചിട്ടും ഗൈബിനെ മറച്ചുവെച്ച സന്ദർഭമുണ്ടായിട്ടുണ്ട്.
നിസ്കാരത്തിൽ മറവി സംഭവിച്ചത് ഹദീസിൽ പ്രസിദ്ധമാണല്ലോ. ഇങ്ങനെ ഗൈബ് അറിയാതിരുന്നതും മറവി സംഭവിച്ചതുമായ ഒട്ടനേകം ഉദാഹരണങ്ങൾ ഉണ്ട്.
كيف نصلي عليك
എന്ന് സ്വഹാബത് ചോദിച്ചപ്പോൾ സ്വലാത് മാത്രമേ ജവാബിൽ അവിടുന്ന് പറഞ്ഞുള്ളൂ. സ്വലാതും സലാമും എപ്പോഴും ഒരുമിച്ചുണ്ടാകണമെന്ന പിൽക്കാലത്തെ ഇജ്മാഇന് ഇത് എതിരല്ല. അതിൻ്റെ വ്യഖ്യാനമായി ഇബ്നു ഹജർ(റ) പറയുന്നു: സലാമിനെ പഠിപ്പിക്കുന്ന വേളയിൽ സ്വലാതിൻ്റെ വിശദീകരണവും പഠിപ്പിച്ചില്ല. ചിലപ്പോൾ സ്വലാതിനെ കുറിച്ച് സ്വഹാബതിന് ആദ്യമേ അറിയാം എന്ന് തിരുനബി(സ്വ) നിനച്ചതായിരിക്കാം.
(الدر المنضود)
وفينا نبي يعلم ما في غد
എന്ന ബൈത് പാടിയത് അവസാനിപ്പിക്കാൻ പറയാനുള്ള ഒരു ന്യായം - വരിയിലെ ما എന്നത് "നാളെ വരുന്ന എല്ലാ കാര്യങ്ങളും അറിയും" എന്നായതിനാലാണ്. അത് ധാരണാ പിശക് വരാൻ സാധ്യതയുണ്ടായതിനാണെന്ന് ഫത്ഹുൽ ബാരിയിൽ കാണാം.
മദീനാ പള്ളിയുടെ മുറ്റം അടിച്ചു വാരിയിരുന്ന ഒരു സ്ത്രീ വഫാതായത് തങ്ങൾ അറിഞ്ഞിരുന്നില്ല. എന്തേ അറിയിക്കാതിരുന്നത് - എന്ന് അനുജരോട് ചോദിച്ചല്ലോ.
അബ്ദുർറഹ്‌മാൻ ഇബ്നു ഔഫ്(റ) നല്ല മൊഞ്ചുള്ള അത്തർ മണക്കുന്ന വസ്ത്രം ധരിച്ച് വന്നപ്പോൾ തങ്ങൾ ചോദിക്കുന്നു: എന്താ, കല്യാണം കഴിഞ്ഞോ ? - സ്വഹാബി പറയുന്നു: അതെ.
ഇതൊന്നും തങ്ങൾ അറിഞ്ഞിട്ടില്ല. എന്നിട്ടും സ്വഹാബത് "എന്താ നബിയായിട്ടൊന്നും ഇത് അറിയാതെ പോയത് " എന്ന ഭാവന കിട്ടിയില്ല. ഇങ്ങനെ സ്വഹാബത് തങ്ങളെ മനസ്സിലാക്കി വിശ്വസിച്ച പോലെ വിശ്വസിക്കാനാണ് അല്ലാഹു പറയുന്നത്:
{ ءَامِنُوا۟ كَمَاۤ ءَامَنَ ٱلنَّاسُ }
ചുരുക്കത്തിൽ, വഫാതിൻ്റെ തൊട്ടു മുമ്പായി എല്ലാ ഗൈബുകളും തിരുനബി(സ്വ) തങ്ങൾക്ക് അറിയിച്ചു കൊടുത്തിട്ടുണ്ടെന്ന നിഗമനത്തിലാണ് അഹ്‌മദ് റളാഖാൻ(ഖു:സി) യെ പോലുള്ള ചിലർ. ഇതിനെ ഭൂരിപക്ഷം വരുന്ന ഇമാമുകളും അംഗീകരിച്ചിട്ടില്ല. ഈ കാര്യത്തിൽ ഇങ്ങനെ ഒരു അഭിപ്രായ ഭിന്നത ഉണ്ടെന്നല്ലാതെ ജീവിത കാലത്ത് എല്ലാ ഗൈബും തങ്ങൾക്ക് അറിയുമെന്ന് അഹ്‌ലുസ്സുന്നക്ക് വിശ്വാസമില്ല.
اليسرى
ശരീഅതിൻ്റെ നിയമങ്ങൾ എളുപ്പമുള്ളത് തന്നെയാണ്. ഇത് ഖുർആനിൽ പല സ്ഥലത്ത് വിവരിച്ചിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത് ഈമാനിൻ്റെ ബലഹീനത കൊണ്ടാണ്. ശാരീരിക ഇച്ഛകളെ തടുക്കാൻ കഴിയാത്തതും ഇതുകൊണ്ട് തന്നെ.
فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ
ഉപകരിക്കും എന്ന പ്രതീക്ഷ ഉണ്ടെങ്കിൽ തന്നെ ഉപദേശിക്കണം. കാരണം إن എന്നത് شك നെ കുറിക്കാനുള്ളതാണെന്ന് مختصر ലുണ്ട്. ഇവിടെ ജലാലൈനിയിൽ ഉപകരിക്കുകയില്ലെങ്കിലും ഉപദേശിക്കണമെന്ന് കാണാം. അപ്പോൾ ഖുർആനിൽ اكتفاء / احتباك ഉണ്ടെന്ന് പറയാം.
അഥവാ, ഒരു ഭാഗം പറഞ്ഞ് മറ്റേ വശം പറയാതെ ഒന്നാമത്തേത് കൊണ്ട് മതിയാക്കി.
ഉദാ:
تعلموا قبل أن تسودوا، اي وبعد أن تسودوا. اه
صحيح البخاري
ഉപകരിക്കില്ലെങ്കിലും ഉപദേശിക്കണം -
{ إِنَّ ٱلَّذِینَ كَفَرُوا۟ سَوَاۤءٌ عَلَیۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا یُؤۡمِنُونَ }
[البقرة- ٦]
{ وَسَوَاۤءٌ عَلَیۡهِمۡ ءَأَنذَرۡتَهُمۡ أَمۡ لَمۡ تُنذِرۡهُمۡ لَا یُؤۡمِنُونَ }[يس: ١٠]
{ قَالُوا۟ سَوَاۤءٌ عَلَیۡنَاۤ أَوَعَظۡتَ أَمۡ لَمۡ تَكُن مِّنَ ٱلۡوَ ٰعِظِینَ }
[الشعراء-١٣٦]
سَیَذَّكَّرُ مَن یَخۡشَىٰ
അല്ലാഹുവിനെ അറിയുന്ന ആരിഫീങ്ങളായവർക്കാണ് വേണ്ടതു പോലെ ഉപകരിക്കുക. ആ അവസ്ഥയിലെത്താൻ ശ്രമിക്കുക.
{ إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰۤؤُا۟ۗ }
-[سورة الفاطر- ٢٨]
ഈ ആയതിലെ ഉലമാക്കൾ കൊണ്ടുള്ള ഉദ്ദേശ്യം ആരിഫീങ്ങളാണെന്ന് അതിൻ്റെ سياق നോക്കിയാൽ മനസ്സിലാകും.
إن الاشتغال بالعلم من أفضل الطاعات
എന്ന ഭാഗത്ത് തുഹ്ഫ: യിൽ معرفة الله യാണ് ഏറ്റവും ഉത്തമമെന്ന് സമർത്ഥിക്കുന്നുണ്ട്.
ശരീഅതിൻ്റെ ഉലമാഇനെക്കാളും ആരിഫീങ്ങൾക്കാണ് സ്ഥാനമെന്ന് ഫതാവൽ ഹദീസിയ്യ:യിൽ കാണാം.
جوهرة التوحيد
പോലോത്ത അഖീദ:യുടെ കിതാബുകളിലെല്ലാം بلوغ എത്തിയാൽ ആദ്യം നിർബന്ധമാകുന്നത് അല്ലാഹുവിനെ അറിയലാണെന്ന് പറഞ്ഞിട്ടുണ്ട്.
Comments
Post a Comment