ഖുർആൻ ക്ലാസ് - 3(سورة الأعلى )
ഖുർആൻ ക്ലാസ് - 3
(24/1/2024)
(سورة الأعلى )
{ سَیَذَّكَّرُ مَن یَخۡشَىٰ (10) وَیَتَجَنَّبُهَا ٱلۡأَشۡقَى (11) ٱلَّذِی یَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ (12) ثُمَّ لَا یَمُوتُ فِیهَا وَلَا یَحۡیَىٰ (13) قَدۡ أَفۡلَحَ مَن تَزَكَّىٰ (14) وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ (15) بَلۡ تُؤۡثِرُونَ ٱلۡحَیَوٰةَ ٱلدُّنۡیَا (16) وَٱلۡـَٔاخِرَةُ خَیۡرࣱ وَأَبۡقَىٰۤ (17) إِنَّ هَـٰذَا لَفِی ٱلصُّحُفِ ٱلۡأُولَىٰ (18) صُحُفِ إِبۡرَ ٰهِیمَ وَمُوسَىٰ (19) }
റബ്ബിനോട് ഭയഭക്തിയുള്ളവർ മാത്രമേ ഉപദേശം സ്വീകരിക്കൂ. പരാജിതരായ കാഫിറുകൾ അതിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല. അവർ നരകത്തിൽ കടന്നെരിയുന്നതാണ്. അവിടെ അവർ മരിച്ചു പോകില്ല, സുഖമായി ജീവിക്കുകയുമില്ല. എന്നാൽ, ഈമാൻ കൊണ്ട് ഹൃദയം ശുദ്ധിയാവുകയും അവൻ്റെ റബ്ബ് വലിയവനാണെന്ന് വിശ്വസിച്ച് അവനെ സ്മരിക്കുകയും നിസ്കരിക്കുകയും ചെയ്തവർ - തീർച്ചയായും വിജയിച്ചിരിക്കുന്നു. മറിച്ച്, കാഫിറുകൾ ആഖിറതിനെ വിട്ട് ദുൻയാവിലെ ജീവിതത്തെ സെലക്റ്റ് ചെയ്യുന്നു. ആഖിറമോ - അതല്ലേ ഖൈറും ശാശ്വതവും.!
ഇക്കാര്യം മുൻവേദങ്ങളിലെല്ലാം ഉള്ളത് തന്നെ. വിശിഷ്യാ, ഇബ്റാഹീം നബി(അ)നും മൂസാ നബി(അ)നും നൽകപ്പെട്ട വേദങ്ങളിൽ.
وَیَتَجَنَّبُهَا
അതിനെ കെട്ടിമറിഞ്ഞ് കയ്യൊഴിക്കും - എന്നാണ്. കാരണം, تفعّل എന്ന പ്രയോഗത്തിന് അധ്വാനത്തോടെ ചെയ്യുക എന്നർത്ഥമുണ്ടല്ലോ.
يصلى -
ഇതിന് 'പ്രവേശിക്കുക' എന്നും 'കത്തി എരിയുക' എന്നും അർത്ഥമുണ്ട്. ഒരു പദത്തിന് ഒന്നിലധികം അർത്ഥങ്ങളുണ്ടാവുകയും ഒരേ സമയം എല്ലാ അർത്ഥങ്ങളും ഉദ്ദേശിക്കുന്നതിൽ തടസ്സങ്ങളില്ലെങ്കിൽ അങ്ങനെ ആകാമെന്ന ശാഫിഈ ഉസ്വൂൽ അനുസരിച്ച് 'നരകത്തിൽ കടന്നെരിയുക' എന്ന് അർത്ഥം കുറിക്കാം.
ٱلنَّارَ ٱلۡكُبۡرَىٰ-
വലിയ നരകം പരലോകത്ത്. ചെറിയത് ദുൻയാവിലെ തീയും. ഇവിടെ സ്വൂഫിയാക്കൾ 'ഹിജാബ്' എന്നാണ് വ്യാഖ്യാനിക്കുക. റബ്ബിനെ അറിയാനും ആസ്വദിക്കാനും കഴിയാത്ത ഈ അവസ്ഥയാണ് ഏറ്റവും വലിയ ശിക്ഷയെന്ന് അവർ പഠിപ്പിക്കുന്നു.
ഈ ആശയം ബാഹ്യാർത്ഥത്തിന് എതിരാണെങ്കിലും അംഗീകരിക്കാവുന്നതാണ്. പക്ഷേ, ബാഹ്യാർത്ഥത്തെ നിഷേധിച്ചു കൊണ്ട് ഇത്തരം ആന്തരികാർത്ഥം മാത്രമാണ് ഖുർആനിൻ്റെ അധ്യാപനമെന്ന് സമർത്ഥിക്കുന്ന ചിലരുണ്ട്. باطنية എന്ന പിഴച്ച കൂട്ടരാണിവർ. എന്ന് കരുതി ആന്തരികാർത്ഥത്തെ പാടേ നിഷേധിക്കുന്ന ظاهرية വിഭാഗവും നേർവഴിയിലല്ല. പകരം ബാഹ്യാർത്ഥത്തെ പ്രധാനമായി കണ്ട് ആന്തരികാർത്ഥത്തെ ഖുർആനിൻ്റെ സൂചനയായും മനസ്സിലാക്കണം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ശറഹുൽ അഖാഇദിൽ പറഞ്ഞത് കാണുക:
(والنصوص على ظواهرها، فالعدول عنها إلى معان يدعيها أهل الباطن إلحاد)
...
وأما ما يذهب إليه بعض المحققين من أن النصوص محمولة على ظواهرها ومع ذلك ففيها إشارات خفية إلى دقائق تنكشف على أرباب السلوك يمكن التطبيق بينها وبين الظواهر المرادة فهو من كمال الإيمان. اه
(شرح العقائد النسفية- ص: ١٤٨)
0قَدۡ أَفۡلَحَ مَن تَزَكَّىٰ 0 وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
ഇവിടെ تزكية القلب പറഞ്ഞ ശേഷമാണ് ഇബാദതിനെ പരാമർശിച്ചത്. ഖുർആനിൽ ഇവരണ്ടും പറഞ്ഞിടത്തെല്ലാം ഈ ഓർഡർ തന്നെയാണ് ഉള്ളത്. ഇബ്റാഹീം നബി(അ)ൻ്റെ വാക്കായി ഉദ്ധരിക്കുന്നിടത്ത് മാത്രം ഇബാദത് പറഞ്ഞ ശേഷം تزكية القلب പറഞ്ഞിട്ടുണ്ടെന്ന് മാത്രം.
ഖൽബ് ശുദ്ധിയായ ശേഷം മാത്രമേ നിർബന്ധമായ നിസ്കാരം പോലും ചെയ്യേണ്ടതുള്ളൂ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റില്ല. എങ്കിലും അതിൻ്റെ ആവശ്യകത - എന്നല്ല, അത്യാവശ്യ കാര്യമാണെന്ന് തന്നെ മനസ്സിലാക്കണം.
ഖദ്റ് - ഖളാഇൻ്റെ കാര്യത്തിൽ ചർച്ചയും സമർത്ഥനങ്ങളും നടത്തുന്ന നമ്മൾ, ഇസ്‌ലാം കാര്യത്തിലെ ഒന്നാമതായ കലിമതുശ്ശഹാദതിനെ അറിയാൻ മെനക്കെടുന്നില്ല! അത് മനസ്സിലുറപ്പിക്കാനും കൂടുതൽ അറിയാനുമുണ്ട്. പലതും تزكية القلب ലൂടെ നേടുന്ന അനുഭവ സാക്ഷ്യങ്ങളാണ്. തിരുനബി(സ്വ), നുബുവ്വത് ലഭിച്ച ശേഷം നിസ്കാരം നിർബന്ധമാകുന്നതിനിടയിലെ പതിനഞ്ചോളം വർഷം സ്വഹാബതിന് كلمة الشهادة മനസ്സിലുറപ്പിക്കുന്ന വേളയിലായിരുന്നെന്ന് ഓർക്കണം.
ഖദ്റ് - ഖളാഇനെ സംബന്ധിച്ച് ഇമാം അബൂ ഹനീഫഃ(റ) പറഞ്ഞത്:
قتلتني هذه المسئلة
ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ പ്രയാസമേറിയതാണ്. (ഹാശിയതു നിബ്രാസ് നോക്കുക)
എന്താണിപ്പോ അതിലിത്ര അറിയാൻ - എന്ന പിന്തിരിപ്പൻ നയം ശരിയല്ല. അറിയാൻ മുതിരുന്നില്ലെങ്കിൽ ഇത്തരം കാര്യങ്ങളെ നിഷേധിക്കാതിരിക്കണമെന്ന സാമാന്യ മര്യാദ നമുക്കുണ്ടാകണമെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.
"സുൽത്വാനുൽ ഉലമാ" എന്ന സ്ഥാനപ്പേർ ഇസ്സുബ്നു അബ്ദിസ്സലാം(റ) ന് മഹാൻ്റെ ജീവിത കാലത്ത് തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട് ഇമാം നവവി(റ). മഹാൻ ശാദുലി ഇമാമി(റ)നെ വിമർശിച്ചിരുന്നതായും പിന്നീട് ശാദുലി ഇമാമി(റ)ന്റെ മുരീദായി കഴിയുകയും ചെയ്തു.
ഇമാം ഗസ്സാലി(റ), ഇമാം റാസി(റ)യെ പ്പോലുള്ളവർക്ക് പോലും تطهير القلب ന് ഒരു ശൈഖിൻ്റെ സഹായം വേണ്ടി വന്നിട്ടുണ്ടെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരിക്കും - എന്ന് ചിന്തിക്കണമെന്ന് ഇമാം ശഅ്റാനീ(റ) പറഞ്ഞത് കാണാം.
Comments
Post a Comment