ഖുർആൻ ക്ലാസ് - 4 (سورة الفاتحة)
ഖുർആൻ ക്ലാസ് - 4
(30/1/2024)
(سورة الفاتحة)
{ بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ 0 ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ0 ٱلرَّحۡمَـٰنِ ٱلرَّحِیمِ 0 مَـٰلِكِ یَوۡمِ ٱلدِّینِ 0 إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ 0}
بِسۡمِ
ഖുർആനിലെ ആദ്യാക്ഷരം - باء ന് കസ്റാണ്. كسر എന്ന പദത്തിനർത്ഥം പൊട്ടുക, തകർന്നു വീഴുക എന്നൊക്കെയാണ്. കിബ്റ് ഒഴിവാക്കി ഹൃദയത്തിന് താഴ്മ - انكسار القلب ഉണ്ടാകണം എന്നതിലേക്ക് സൂചന.
കിബ്റ് റബ്ബിന് മാത്രം അവകാശപ്പെട്ടതാണ്.
الكبرياء ردائي.
دِين - دُنيا
ഇവയിലെ ആദ്യാക്ഷരങ്ങളുടെ ഹറകതുകൾ - ദീനുണ്ടായാൽ كسر القلب ഉണ്ടാകുമെന്നും ദുൻയാവിൽ ഉയർച്ചയും അഹങ്കാരവുമാണ് പ്രാധാന്യമെന്നും സൂചിപ്പിക്കുന്നു.
ഇങ്ങനെ ഹറകതുകളുടെ സൂചനാർത്ഥങ്ങൾ مراح الأرواح എന്ന സ്വർഫിൻ്റെ കിതാബിൽ കാണാം. ضمير المتكلم ന് رفع ഉം പുരുഷന് فتح ഉം സ്ത്രീകൾക്ക് كسر ഉം നൽകിയതിലെ യുക്തി അതിലുണ്ട്.
الباء للإلصاق -
അല്ലാഹുവിൻ്റെ തിരുനാമത്തോട് ചേർത്തിക്കൊണ്ട് തുടങ്ങുന്നു. ഇതിലൂടെ റബ്ബിലേക്കുള്ള وصول ലേക്ക് സൂചിപ്പിക്കുന്നു.
الرحمن-
ജിസ്മാനിയ്യായ റഹ്‌മത്
الرحيم-
റൂഹാനിയായ റഹ്‌മത്.
كل أمر ذي بال لم يبدأ فيه ببسم الله
ഇതിലെ ذي بال കൊണ്ടുള്ള ഉദ്ദേശ്യം:
أمر ذو حال يهتم به شرعا
ശറഇൽ നിലയും വിലയും ഉള്ളത് - എന്നാണ്.(തുഹ്ഫ: 1/14)
مضاف إليه
ക്ക് ശറഫുണ്ടാകുമ്പോഴാണ് ذو എന്ന് ഉപയോഗിക്കുക. صاحب എന്ന പ്രയോഗത്തിന് അത് പരിഗണിക്കാറില്ല.
മാത്രമല്ല, ذو എന്നതിന്റെ موصوف നും ശറഫുണ്ടാകും. അത് കൊണ്ട്
ذي التحقيقات
എന്നതിന് 'നല്ല അടിപൊടി തഹ്ഖീഖാതുകൾ വിശദീകരിക്കുന്ന നല്ല ജോറിലുള്ള മിൻഹാജ് എന്ന ഗ്രന്ഥം' എന്നാണ് അർത്ഥം വെക്കേണ്ടത്. തുഹ്ഫഃ (1/36) നോക്കുക.
നല്ല കാര്യങ്ങളുടെ തുടക്കത്തിൽ ബിസ്മി ചൊല്ലുന്നത് ആ കാര്യം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാവണം. ഹദീസിലെ
لم يبدأ فيه
എന്നതിലെ في സബബിയ്യതിനാണെന്ന് ശർഖാവിയിൽ കാണാം. അപ്പോൾ ഖുർആനോതുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിക്കാൻ ബിസ്മി ചൊല്ലിയാലും ഖുർആനോത്തിന് മറ്റൊരു ബിസ്മി തന്നെ വേണം. രണ്ടു കാര്യവും ഒരുമിച്ച് കരുതിക്കൊണ്ടാണെങ്കിൽ ഒരു ബിസ്മി മതിയാകുന്നതുമാണ്.
ബിസ്മി ചൊല്ലുന്നതിലൂടെ
إنشاء التوكل
- എല്ലാം റബ്ബിൽ ഭരമേൽപ്പിക്കുക - ഉണ്ടാവണം. നമ്മുടേതായി ഒന്നുമില്ലല്ലോ.
لا حول ولا قوة إلا بالله...
وضع إلهي سائق لذوي العقول السليمة باختيارهم المحمود الخ
ഇവിടുത്തെ باختيارهم എന്നതിലെ ضمير മടങ്ങുന്നത് ذوو العقول ലേക്കാണ്. സ്രഷ്ടാവിൻ്റെ നിയമം അനുസരിക്കണമെന്ന് മനസ്സിലാക്കിയ യഥാർത്ഥ ബുദ്ധിയുള്ളവൻ്റെ
اختيار محمود
എന്ന് വെച്ചാൽ പിന്നെ, ദീനിൽ إكراه ഇല്ലെന്ന് പറയാം.
{ لَاۤ إِكۡرَاهَ فِی ٱلدِّینِۖ }
[البقرة- ٢٥٦]
ഈ ഭാഗത്ത് ബൈളാവി വിശദീകരിക്കുന്നത് കാണുക. ഒരു പ്രയോജനവുമില്ലാത്ത കാര്യം നിർബന്ധിപ്പിക്കുന്നതിനേ إِكۡرَاهَ എന്ന് പറയൂ. ഈ സത്യ ദീൻ പരലോകത്ത് ഗുണം ചെയ്യുന്നതാണല്ലോ- അതല്ലേ ഉപകരിക്കൂ !
كل أمر ذي بال لم يبدأ فيه ببسم الله - الحديثَ
ഈ ഹദീസിലെ മറ്റു ചില രിവായതുകളിൽ ഹംദ് കൊണ്ട് തുടങ്ങണമെന്നുണ്ട്. ഒരു കാര്യം ബിസ്മി കൊണ്ടും ഹംദ് കൊണ്ടും തുടങ്ങാൻ സാധിക്കില്ല. ഇങ്ങനെ ഹദീസുകൾ പരസ്പരം വൈരുദ്ധ്യമായി കണ്ടാൽ എന്തു ചെയ്യണമെന്ന് ഹദീസ് നിദാനശാസ്ത്ര ഇമാമുകൾ പറഞ്ഞത് ഇങ്ങനെ:
المطلق إذا قيد بقيدين فالمراد ما يعمهما
ഒരു കാര്യത്തെ രണ്ട് വ്യത്യസ്ത قيد കളെക്കൊണ്ട് നിബന്ധന വെച്ചാൽ അവ രണ്ടിനെയും ഉൾക്കൊള്ളുന്ന വ്യാപകാർത്ഥമായിരിക്കും അവിടുത്തെ ഉദ്ദേശ്യം. അപ്പോൾ ബിസ്മിയും ഹംദും ഉൾക്കൊള്ളുന്ന ذكر الله കൊണ്ട് തുടങ്ങുക എന്നാണ് مراد.
നായ സ്പർശിച്ചതിനെ ശുദ്ധീകരിക്കാൻ ഏഴു പ്രാവശ്യം കഴുകണം എന്ന് പറഞ്ഞിടത്തും വ്യത്യസ്ത റിപ്പോർട്ടുകളെ ഒരുമിപ്പിച്ചത് ഇതിന് മറ്റൊരു ഉദാഹരണമാണ്.
فَالْقَاعِدَةُ أَنَّ الْقُيُودَ إذَا تَنَافَتْ سَقَطَتْ وَبَقِيَ أَصْلُ الْحُكْمِ. اه
(تحفة: ١/٣١٢)
ബിസ്മി ചൊല്ലിയാൽ انفعال ആയി, الحمد لله എന്ന് പറഞ്ഞു പോകും. റബ്ബ് ചെയ്യുന്ന റഹ്‌മതുകൾ ഓർമിക്കുമ്പോൾ അതിന് സ്തുതി വരുമല്ലോ.
ബിസ്മിയിൽ { ٱلرَّحۡمَـٰنِ ٱلرَّحِیمِ } എന്ന് പറഞ്ഞിട്ടും ഹംദിന് ശേഷം ഇതാവർത്തിച്ചു. തഫ്സീറുകൾ നോക്കുക.
الحمد
ال - للاستغراق - ഹംദായ ഹംദൊക്കെയും
ال - للجنس -ഹംദില്ലേ, ഹംദ്
( ഹംദിൻ്റെ ഹഖീഖത്താണ് ഉദ്ദേശം)
ٱلرَّحۡمَـٰنِ ٱلرَّحِیمِ
ഇതിന് - വിശ്വസിച്ചവർക്കും അല്ലാത്തവർക്കും ഒരുപോലെ ഗുണം ചെയ്യുന്നവൻ - എന്ന് പഴയകാലം മുതലേ അർത്ഥം പറയാറുണ്ട്. ഇവിടെ "ഒരുപോലെ" എന്ന് ഉപയോഗിക്കാൻ പറ്റില്ലെന്ന് ചിലർ പറയുന്നു. എന്നാൽ ആ
تسوية
"കമ്മി"ലല്ല. അപ്പഴേ പ്രശ്നമാവൂ. "കൈഫി" ലാണെന്ന് വെച്ചാൽ മതി. അതായത് - ഗുണം ചെയ്തു - എന്ന കാര്യത്തിൽ തുല്യമായല്ലോ. അതിൻ്റെ അളവിൽ വ്യത്യാസമുണ്ട്.
{ إِنَّمَاۤ أَنَا۠ بَشَرࣱ مِّثۡلُكُمۡ }
എന്നിടത്തും ഈ ജവാബ് പറയാം.
'ഒരു കൊട്ടത്തേങ്ങ'
'ഒരു കൊട്ട തേങ്ങ'
ഈ രണ്ട് പ്രയോഗവും ഒരുപോലെയാണെങ്കിലും വ്യത്യാസമുണ്ടല്ലോ.
مَـٰلِكِ یَوۡمِ ٱلدِّینِ
ഇതുവരെ അല്ലാഹുവിൻ്റെ جمالية ആയ സ്വിഫതുകളാണ് പറഞ്ഞത്. ഇനി ഈ ആയതിലൂടെ جلالية ആയ സ്വിഫതുകൾ പായുന്നു.
الرحيم
എന്നതിൽ - പരലോകത്ത് വിശ്വസിച്ചവർക്കേ റഹ്‌മത് ഉള്ളൂ, അല്ലാത്തവർക്ക് ഇല്ല -قهري ആയ സ്വിഫതിലേക്ക് സൂചനയുള്ളതിനാൽ جلالية തിലേക്ക് ഒരു توطئة ആണെന്നും പറയാം.
{ قُلۡ یَـٰۤأَیُّهَا ٱلۡكَـٰفِرُونَ (1) لَاۤ أَعۡبُدُ مَا تَعۡبُدُونَ (2) وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ (3) وَلَاۤ أَنَا۠ عَابِدࣱ مَّا عَبَدتُّمۡ (4) وَلَاۤ أَنتُمۡ عَـٰبِدُونَ مَاۤ أَعۡبُدُ (5) لَكُمۡ دِینُكُمۡ وَلِیَ دِینِ (6) }
ഈ സൂറത്തിലെ ഈ വാക്യങ്ങളെ
لَاۤ أَعۡبُدُ اي في الحال
وَلَاۤ أَنَا۠ عَابِدࣱ اي في المستقبل
ഇപ്രാകാരം വിശദീകരിച്ചാൽ ആവർത്തനമാണെന്ന് പറയില്ല.
لَكُمۡ دِینُكُمۡ
നിങ്ങളുടെ തെറ്റായ ദീൻ അനുസരിച്ച് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടും.
ഇവിടെ
لَكُمۡ
എന്നതിന് പകരം
عليكم
എന്നല്ലേ വേണ്ടത് ? കാരണം ആദ്യത്തേത് انتفاع നിക്കും രണ്ടാമത്തേത് تضرر നുമാണ്. മുശ്‌രിക്കുകൾക്ക് അവരുടെ ദീൻ കേടായി ഭവിക്കും എന്നാണല്ലോ.
അപ്പോൾ അത് مشاكلة ന് വേണ്ടി പറഞ്ഞതാണ് എന്ന് പറയാം. وَلِیَ دِینِ എന്നതിനോട് യോജിപ്പിച്ചു പറഞ്ഞത്.
അല്ലെങ്കിൽ മക്കാറാക്കി (تهكم) പ്രയോഗിച്ചത്.
{ فَمَن شَاۤءَ فَلۡیُؤۡمِن وَمَن شَاۤءَ فَلۡیَكۡفُرۡۚ }
[الكهف- ٢٩]
ഈ ആയതും കാഫിറുകളോട് تهكم ആയി പറഞ്ഞതാണ്. അല്ലാതെ ഈ ലോകത്ത് ഇഷ്ടമുള്ള പോലെ ആകാം എന്ന നിലയിലല്ല.
എങ്കിൽ
السلام عليكم
എന്നിടത്ത് 'കേടായി ഭവിക്കട്ടെ' എന്ന അർത്ഥം ശരിയാവില്ലല്ലോ? അപ്പോൾ
السلام لكم
എന്ന് പറയണ്ടേ ?
വേണ്ട. അവിടെ 'ചൊരിഞ്ഞു കൊടുക്കുക' എന്ന അർത്ഥം السلام എന്നതിൽ تضمين ചെയ്തത് കൊണ്ട് عليكم എന്ന് പ്രയോഗിച്ചതാണ്. صلى الله عليه എന്ന സ്ഥലത്തുള്ളത് പോലെ.
الدين الجزاء
എന്നുണ്ട്. ഇതനുസരിച്ച് لَكُمۡ دِینُكُمۡ എന്നത് منسوخ ആണെന്ന് വെക്കേണ്ടതില്ല. പരമാവധി منسوخ ആകാത്ത വിധം ആയതുകളെ വിശദീകരിക്കണമെന്നാണല്ലോ.
مَـٰلِكِ یَوۡمِ ٱلدِّینِ
പ്രതിഫലനാളിൻ്റെ / ദീനിൻ്റെ ദിവസത്തിൻ്റെ അധിപൻ.
إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ
സർവ്വ അനുഗ്രഹങ്ങളും ചെയ്ത് തന്നവന് ഹംദ് ചെയ്യുന്നു, അവന് തന്നെ ഇബാദതും ചെയ്യുന്നു.
ഈ രണ്ട് ആയതുകളും علة ഉം معلول ഉം ആണ്. അഥവാ, പ്രതിഫലനാളിൻ്റെ അധിപനായതിനാൽ അന്നേ ദിവസം അവൻ്റെ മുന്നിൽ രക്ഷപ്പെടണം, അവൻ്റെ പ്രീതി നേടണം. അതിന് അവന് തന്നെ ഇബാദത് സമർപ്പിക്കണം.
മഫ്ഊലിനെ മുന്തിച്ചാൽ حصر കിട്ടുമോ ഇല്ലേ എന്ന് ഖിലാഫ് ഉണ്ട്. علم البيان ൻ്റെ ആളുകൾ حصر ഉണ്ടെന്ന് വാദിക്കുന്നു. ഉസ്വൂലികൾ ഇല്ലെന്നും. കാരണം علم البيان ലെ നോട്ടം അറബി ഭാഷയിലേക്കാണ്. أصول الفقه ൽ كلام الله യുമാണ്. إِیَّاكَ نَعۡبُدُ എന്നതിൽ حصر ഉണ്ടെങ്കിലും അത് ബയാനികൾ വാദിക്കും പോലെ
تقديم المعمول കൊണ്ട് കിട്ടിയതല്ലെന്ന് ജംഉൽ ജവാമിഇൽ പറയുന്നുണ്ട്.
ആയതുകൾ തമ്മിലുള്ള മുനാസബത് നോക്കാൻ ഏറ്റവും നല്ലത്:
تناسب الآيات والسور
تفسير الرازي
ഇവ രണ്ടുമാണ്. ഇവയിലെ ആദ്യത്തേത് ഇമാം ബിഖാഈ(റ)യുടേതാണ്. ഇബ്നു അറബി(റ)യെ എതിർത്ത് സംസാരിച്ചവരാണ് അദ്ദേഹം. ഇല്ലായിരുന്നെങ്കിൽ ആ കിതാബ് വല്ലാതെ പ്രശംസനീയമായേനെ, അത് എൻ്റെ ശൈഖ് സകരിയ്യൽ അൻസ്വാരി(റ) രചിച്ചതായിരുന്നെങ്കിൽ തങ്കലിപികളാൽ അത് രേഖപ്പെടുത്തപ്പെട്ടേനെ.. എന്ന് ഇബ്നു ഹജർ(റ) വീക്ഷിക്കുന്നുണ്ട്.
وَلَقَد تَوَاتر وشاع وذاع أَن من أنكر على هَذِه الطَّائِفَة لَا ينفع الله بِعِلْمِهِ ويبتلى بأفحش الْأَمْرَاض وأقبحها، وَلَقَد جربنَا ذَلِك فِي كثير من المنكرين حَتَّى أَن البقاعي غفر الله لَهُ كَانَ من أكَابِر أهل الْعلم، وَكَانَ لَهُ عبادات كَثِيرَة وذكاء مُفْرط وَحفظ بارع فِي سَائِر الْعُلُوم لَا سِيمَا علم التَّفْسِير والْحَدِيث، وَلَقَد صنف كتبا كَثِيرَة أَبى الله أَن ينفع أحدا مِنْهَا بِشَيْء، وَله كتاب فِي مناسبات الْقُرْآن نَحوا من عشرَة أَجزَاء لَا يعرفهُ إِلَّا الْخَواص بِالسَّمَاعِ، وَأما غَيرهم فَلَا يعرفونه أصلا، وَلَو كَانَ هَذَا الْكتاب لشَيْخِنَا زَكَرِيَّا أَو غَيره مِمَّن يعْتَقد لَكَانَ يكْتب الذَّهَب لِأَنَّهُ فِي الْحَقِيقَة لم يوضع مثله لَكِن: {كُلاًّ نُّمِدُّ هَؤُلاء وهَؤُلاء مِنْ عَطَآءِ رَبِّكَ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا} [الْإِسْرَاء: ٢٠] وَلَقَد بَالغ البقاعي فِي الْإِنْكَار وصنَّف فِيهِ مصنَّفات كلُّها صَرِيحَة فِي غَايَة التعصُّب والميل عَن سَبِيل الاسْتقَامَة الخ. اه
(الفتاوى الحديثية- ص: ٣٩)
മക്കാ മുശ്‌രിക്കുകളുടെ ശിർക്ക് എങ്ങനെ സംഭവിച്ചു ?
ഈ ആയത് നോക്കൂ:
{ وَٱلَّذِینَ ٱتَّخَذُوا۟ مِن دُونِهِۦۤ أَوۡلِیَاۤءَ مَا نَعۡبُدُهُمۡ إِلَّا لِیُقَرِّبُونَاۤ إِلَى ٱللَّهِ زُلۡفَىٰۤ }-[الزمر- ٣]
ഇവയിൽ നിന്നും ഇങ്ങനെ ഗ്രഹിക്കാം:
അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു, എല്ലാത്തിനേക്കാളും മേലെയാണവൻ എന്നും മറ്റു ഇലാഹുകളെ ആരാധിക്കുന്നത് അല്ലാഹുവിലേക്ക് അടുക്കാനാണെന്നും അവർ വിശ്വസിച്ചിരുന്നു.
എന്നാൽ പല അധികാരങ്ങളും മറ്റു ദൈവങ്ങൾക്ക് അവർ വിഭജിച്ചു നൽകി വിശ്വസിച്ചു.
മക്ക മുശ്‌രിക്കുകളുടെ തൽബിയത് :
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَا شَرِيكَ لَكَ إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ
തൽഫലമായി, ഈ ദൈവങ്ങൾ ഒരു കാര്യം നടപ്പിലാക്കിയാൽ അല്ലാഹുവിൻ്റെ കൈകടത്തൽ ഇല്ലാതെ തന്നെ അത് നടപ്പിലാവുമെന്ന വിശ്വാസത്തിലേക്കെത്തി. ഇതിലൂടെ
إرادة نافذة لا محالة
എന്ന അല്ലാഹുവിൻ്റെ സ്വിഫതുകളുടെ لازم ആയ ഇക്കാര്യം (ഏതെങ്കിലും ഒരു കാര്യം നടപ്പിലാക്കുക, മറ്റൊരുത്തൻ്റെയും തടസ്സമില്ലാതെ. അത് നിസ്സംശയം നടപ്പിലാവുമെന്നത്) ഈ ദൈവങ്ങൾക്കുണ്ടെന്ന വിശ്വാസം വന്നു. ഈ രൂപത്തിൽ സ്വിഫാതുകളുടെ لازم ൽ പങ്കുകാരുണ്ടെന്ന് വിശ്വസിച്ചാലും മതി. ഇതിനെയാണ് ഈ ആയതിലൂടെ ചോദ്യം ചെയ്യുന്നത്:
{ مَن ذَا ٱلَّذِی یَشۡفَعُ عِندَهُۥۤ إِلَّا بِإِذۡنِهِۦۚ }
[البقرة- ٢٥٥]
ഈ വിശദീകരണം
الفرقان بين صفات الخالق وصفات الأكوان
എന്ന ഗ്രന്ഥത്തിലുണ്ട്.
Comments
Post a Comment