ഖുർആൻ ക്ലാസ് - 5 (سورة الفاتحة)

ഖുർആൻ ക്ലാസ് - 5
(31/1/2024)

(سورة الفاتحة)


{ إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ 0 ٱهۡدِنَا ٱلصِّرَ ٰ⁠طَ ٱلۡمُسۡتَقِیمَ 0 صِرَ ٰ⁠طَ ٱلَّذِینَ أَنۡعَمۡتَ عَلَیۡهِمۡ غَیۡرِ ٱلۡمَغۡضُوبِ عَلَیۡهِمۡ وَلَا ٱلضَّاۤلِّینَ 0 }

{ مَـٰلِكِ یَوۡمِ ٱلدِّینِ }
എന്ന് ഓതലോടെ നാം ഭയപ്പെട്ടു കഴിഞ്ഞു. അതിനാൽ തൊട്ടുടനെ പറയുകയാണ് - നിൻ്റെയടുക്കലുള്ള രക്ഷ ലഭിക്കണം, അതിനാൽ നിന്നെ തന്നെ ഞങ്ങൾ ഇബാദത് ചെയ്യുന്നു. നിന്നോട് തന്നെ 
نَسۡتَعِینُ -
കാര്യങ്ങൾ ചെയ്യാനുള്ള قدرة നെ ഞങ്ങൾ തേടുന്നു.
എല്ലാത്തിലും 'ഞാനെന്ന' ഭാവം ഇല്ലാതെയാക്കുകയാണ് ഇതിലൂടെ.

وجودك ذنب لا يقاس به ذنبٌ
എന്ന് ആത്മജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.

{ وَٱعۡبُدۡ رَبَّكَ حَتَّىٰ یَأۡتِیَكَ ٱلۡیَقِینُ }
[الحِجر- ٩٩]
ഈ ആയതിൻ്റെ തഫ്സീറിൽ ഇബ്നു അറബി(റ)യെ പോലുള്ളവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്:
 "..'യഖീൻ' ലഭിച്ചാൽ നിൻ്റെ ഇബാദത് നീ അവസാനിപ്പിക്കണം.." - എന്ന്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് "ഞാൻ ഇബാദത് ചെയ്യുക.." എന്ന മനോഭാവം നിർത്തിക്കോ എന്നാണ്. എന്നിട്ട്, എല്ലാം അല്ലാഹു എന്നിലൂടെ പ്രാവർത്തികമാണെന്ന സദാചിന്തയിലേക്ക് ഉയരണം. അല്ലാതെ നിസ്കാരം ഒഴിവാക്കാനുള്ള കൽപനയല്ല ഇത്.

തവസ്സുൽ രണ്ട് തരം: ഒന്ന് عمل കൊണ്ടുള്ളത്. രണ്ട് - വ്യക്തികളെ കൊണ്ട് തവസ്സുലാക്കുന്നത്. ഇവയിൽ ആദ്യത്തേത് സർവ്വാംഗീകൃതമാണ്. വഴിമധ്യേ മൂന്നുപേർ ഗുഹയിൽ അഭയം തേടുകയും ഗുഹാമുഖത്ത് പാറക്കല്ല് വന്ന് അടഞ്ഞു പോയതുമായ സംഭവം തിരുഹദീസുകളിൽ നിരാക്ഷേപം ഉദ്ധരിക്കപ്പെട്ടതാണല്ലോ.
എന്നാൽ രണ്ടാമത്തെ തവസ്സുലിൽ ബിദ്അതുകാർ, തിരുനബി(സ്വ) തങ്ങളല്ലാത്ത മഹാന്മാരായ വ്യക്തികളെക്കൊണ്ടും വഫാതിന് ശേഷം ആരെക്കൊണ്ടും തവസ്സുൽ പറ്റില്ലെന്ന് വാദിക്കുന്നു. 
ഇതു ശരിയല്ല. കാരണം, ഖലീഫഃ ഉമർ(റ)ൻ്റെ കാലത്ത് വരൾച്ചയുണ്ടാവുകയും തിരുനബി(സ്വ) തങ്ങളുടെ പിതൃവ്യനായ അബ്ബാസ്(റ)നെക്കൊണ്ട് തവസ്സുൽ ചെയ്ത സംഭവം ചരിത്രങ്ങളിൽ കാണാം. 
അബ്ബാസ്(റ)നെക്കൊണ്ട് ദുആ ചെയ്യിപ്പിച്ചിട്ടേ ഉള്ളൂ എന്നും, വഫാതായ തിരുനബി(സ്വ) തങ്ങളെക്കൊണ്ട് തവസ്സുൽ ചെയ്യാതെ അങ്ങനെ ദുആ ചെയ്യിപ്പിച്ചത്, തങ്ങൾ വഫാതായതിനാലാണെന്നും പുത്തൻവാദികൾ ആരോപിക്കുന്നുണ്ട്. എന്നാൽ
ഇബ്നു അബ്ദിൽ ബർറ്(റ) അവരുടെ استيعاب ൽ ഈ സംഭവം ഉദ്ധരിച്ചത് ഇതിനെല്ലാം മറുപടി നൽകുന്ന രീതിയാലാണ്.

{ وَلَوۡ أَنَّهُمۡ إِذ ظَّلَمُوۤا۟ أَنفُسَهُمۡ جَاۤءُوكَ فَٱسۡتَغۡفَرُوا۟ ٱللَّهَ وَٱسۡتَغۡفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابࣰا رَّحِیمࣰا }
 [النساء- ٦٤]
ഈ ആയതിൻ്റെ തഫ്സീറിൽ ഇബ്നു കസീർ(റ), العتبي യിൽ നിന്നും ഉദ്ധരിക്കുന്ന സംഭവം പ്രസിദ്ധമാണല്ലോ - ഒരു أعرابي വന്ന് റൗളാ ശരീഫിൽ ചെന്ന് (അവിടുത്തെ വഫാതിന് ശേഷം തന്നെ) നേരിട്ട് സലാം പറയുകയും, തെറ്റുകൾ പൊറുക്കാൻ ആവശ്യപ്പെടുകയും ചെയ്ത ചരിത്രം. എന്നാൽ ഇതിൻ്റെ راوي ആയ العتبي എന്നവർ സ്വീകാര്യനല്ലെന്ന് ചിലർ വിലയിരുത്തുന്നുണ്ട്. അതിനാൽ ഈ സംഭവം തള്ളപ്പെടേണ്ടതാണെന്നും ബിദ്അതുകാർ പറയുന്നു. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം - ഈ സംഭവത്തെ തെളിവാക്കിയിട്ടല്ല നാം തവസ്സുൽ എന്ന ഇടപാട് അംഗീകരിക്കുന്നതും ചെയ്യുന്നതും. ഒരു സ്വഹാബിയുടെ പ്രവർത്തനം പോലും നമുക്ക് حجة ആകുന്നില്ല. എന്നിട്ടല്ലേ പിൽക്കാലത്തുള്ളവരുടെ പ്രവർത്തനം കൊണ്ട് തെളിവ് പിടിക്കുന്നത്! അത്കൊണ്ട് ഈ സംഭവം ദുർബലമാണെന്ന് വന്നാൽ തന്നെ ഇവിടെ ഒന്നും സംഭവിക്കാനില്ല. തവസ്സുൽ ആകാം എന്നതിന് ഈ ആയതിൻ്റെ ബാഹ്യം തന്നെ തെളിവാണ്. പ്രസ്തുത ചരിത്ര സംഭവം അതിന് ഒരു تأييد മാത്രമായിട്ടേ നമ്മൾ കാണുന്നുള്ളൂ. പോരാത്തതിന് ചരിത്രത്തിന് അതിൻ്റേതായ കണിശത മതിയല്ലോ.
ഇപ്രകാരം, ആദം നബി(അ), തിരുനബി(സ്വ) തങ്ങളെക്കൊണ്ട് ഇടതേടിയെന്ന സംഭവവും നമ്മുടെ തെളിവല്ല. പകരം, പണ്ടുമുതലേ നടന്നു വരുന്ന നല്ല വഴക്കമാണിത് - എന്ന് മനസ്സിലാക്കാനുള്ള ചരിത്ര രേഖയായിട്ട് മാത്രം കണ്ടാൽ മതി. മറ്റു നബിമാരുടെ പ്രവർത്തനങ്ങൾ നമുക്ക് ഹുജ്ജത് അല്ലെന്ന് നമ്മുടെ ഉസ്വൂലാണ്.

 തവസ്സുൽ ചെയ്തത് കൊണ്ട് ശിർക്ക് വരുമെന്ന വാദം ബിദ്അത് തന്നെയാണ്.

നന്മകളിൽ خلق الله യെയും തിന്മകളിൽ നമ്മുടെ كسب നെയുമാണ് കാണേണ്ടത്.
{ مَّاۤ أَصَابَكَ مِنۡ حَسَنَةࣲ فَمِنَ ٱللَّهِۖ وَمَاۤ أَصَابَكَ مِن سَیِّئَةࣲ فَمِن نَّفۡسِكَۚ }
-[النساء- ٧٩]

{ قَالَ رَبِّ إِنِّی ظَلَمۡتُ نَفۡسِی فَٱغۡفِرۡ لِی فَغَفَرَ لَهُۥۤۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِیمُ }-
[القصص- ١٦]

പക്ഷേ, ഇബ്‌ലീസ് തിന്മയെയും റബ്ബിലേക്ക് ചേർത്തിപ്പറഞ്ഞു:
{ قَالَ فَبِمَاۤ أَغۡوَیۡتَنِی لَأَقۡعُدَنَّ لَهُمۡ صِرَ ٰ⁠طَكَ ٱلۡمُسۡتَقِیمَ }
[الأعراف- ١٦]
ഇങ്ങനെ അദബ് പാലിക്കാത്തതിനാൽ അവൻ പിഴച്ചു.

ഫാതിഹഃയുടെ തുടക്കത്തിൽ റബ്ബിനെ മദ്ഹ് ചെയ്യുന്നു. പിന്നെ കാര്യങ്ങൾ ചോദിക്കുന്നു. ഇത് ഉത്തരം ലഭിക്കാൻ ഏറ്റവും മികച്ചതാണ്.
إن تقديم الوسيلة أدعى إلى الإجابة. اه‍ 
(تفسير البيضاوي تحت قوله تعالى: ٱهۡدِنَا ٱلصِّرَ ٰ⁠طَ )

اهدنا - اي الإيصال بلطف، انظر أربعة أنواع فيه من تفسير البيضاوي.
ഈ കൽപന دوام നാണെന്ന് വെക്കാം.
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ } 
[النساء- ١٣٦]
اتقوا - اي قم على التقوى دائما 
يا فاطمة أنقذي نفسك
ഇവിടെയെല്ലാം دوام നാണെന്ന് മനസ്സിലാക്കാം.
ഇനി, هداية ന് ഒരുപാട് മർതബകളുണ്ടെന്ന് വെച്ചാൽ اهدنا എന്നത് ഓരോരുത്തരിലേക്കും ചേർത്തി നോക്കുമ്പോൾ വ്യത്യസ്തമായിരിക്കും. دوام നാണെന്ന് വെക്കേണ്ടതുമില്ല.

{ فَمَن شَاۤءَ فَلۡیُؤۡمِن وَمَن شَاۤءَ فَلۡیَكۡفُرۡۚ }
[الكهف- ٢٩]
ഈ أمر ഇഷ്ടമുള്ള പോലെ ഇവിടെ ജീവിക്കാം എന്നതിനുള്ള അനുമതിയേ അല്ല. പകരം تهديد ആണത്.

صِرَ ٰ⁠طَ- വഴി
അഥവാ, ഒരുപാട് പേർ സഞ്ചരിച്ച ഒരു മാർഗ്ഗമാണ് ഇത്. ആ വഴി ഏതാണെന്ന് വളരെ വ്യക്തമാക്കി ശേഷം വിവരിക്കുന്നു:
صِرَ ٰ⁠طَ ٱلَّذِینَ أَنۡعَمۡتَ عَلَیۡهِمۡ ...
ഇവിടെ على എന്നത് تمكين ൻ്റെ മേൽ അറിയിക്കുന്നു. അപ്പോൾ നല്ല കാര്യങ്ങൾക്ക് അവരുടെ ശരീരത്തിനെ തയ്യാർ ചെയ്ത് കൊടുത്തവർ - എന്നാണ് അർത്ഥം.
{ وَإِنَّكَ لَعَلَىٰ خُلُقٍ عَظِیمࣲ }
[القلم- ٤]
{ أُو۟لَـٰۤىِٕكَ عَلَىٰ هُدࣰى مِّن رَّبِّهِمۡۖ }
[البقرة- ٥]
ഇവിടെയെല്ലാം على എന്നതിന് تمكين എന്ന് വെക്കാം.

{ عَـٰلِمُ ٱلۡغَیۡبِ فَلَا یُظۡهِرُ عَلَىٰ غَیۡبِهِۦۤ أَحَدًا0 إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولࣲ }
[الجن- ٢٦-٢٧]
ഇവിടെ عَلَىٰ غَیۡبِهِۦۤ എന്നത് انكشاف تام എന്നാണ്. تفسير أبي السعود നോക്കുക.

{ لِیُظۡهِرَهُۥ عَلَى ٱلدِّینِ كُلِّهِۦ }
[التوبة- ٣٣]
ഹുജ്ജത് കൊണ്ടുള്ള ظهور എല്ലാ കാലത്തും ഇസ്‌ലാമിനാണ്.

لا تغترر بوقوع أهل زماننا #
في منطق ثم الكلام توغلا
ഇവിടെ وقع فيه എന്ന പ്രയോഗത്തിന് لازم ആക്കി എന്നാണ് അർത്ഥം. അപ്പോൾ ആവശ്യത്തിന് അത് പഠിക്കണം. 
النعمة
ഇത് أخروية ആണ് ഉദ്ദേശം. അപ്പോൾ أخروي ആയ അനുഗ്രഹം നൽകിയവരുടെ കൂട്ടത്തിൽ ചേർക്കണേ എന്നാണ്.
{ وَأَتۡمَمۡتُ عَلَیۡكُمۡ نِعۡمَتِی }
[المائدة- ٣]
ഈ ആയത് ഇറങ്ങിയപ്പോഴും ഒരുപാട് സ്വഹാബതിന് പട്ടിണി ഉണ്ടായിരുന്നല്ലോ. അങ്ങനെ ദരിദ്രരായി വഫാതായിപ്പോയ സ്വഹാബതും ഒരുപാടുണ്ട്. അപ്പോൾ أخروي ആയ نعمة പൂർത്തീകരിച്ചു എന്ന് വെച്ചാൽ മതി.
{ رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةࣰ }
[البقرة- ٢٠١]
ഇവിടെയും പരലോകത്തേക്ക് ഉപകരിക്കുന്ന ദുൻയാവിലെ حسنة ആണ് ഉദ്ദേശമെന്ന് തുഹ്ഫ (4/87)
كُلُّ خَيْرٍ دُنْيَوِيٍّ يَجُرُّ لِخَيْرٍ أُخْرَوِيٍّ. اه‍

ഇമാം ദസൂഖീ(റ) പറയുന്നു:

الفتن المضلة - هي الأمر الذي يمتحن الله به عبده كما إذا كان الشخص عالما يحقق العلوم وليس عنده ما يأكله ويجد الجهلة متنعمين بالمآكل والملابس الفاخرة، فإن هذه فتنة مضلة لأنها ربما أوقعت غير الموفق في الضلال وأما الموفق فلا يضل بل يقول إن نعم الله قسمان معنوية وهي العلم لأن اللذة به معنوية وحسية فالمولى أعطى النعم المعنوية للعلماء وأعطى النعم الحسية لغيرهم فالمعنوية أعظم من الحسية. اهـ 
(حاشية الدسوقي على أم البراهين- ص: ٤١)

".. സമ്പത്ത് അല്ലാഹു അവന്റെ അടിമകളെ പരീക്ഷിക്കാൻ നൽകുന്ന ഒരു കാര്യമാണ്. ഒരാൾ നല്ല ജ്ഞാനിയായിരിക്കാം, പക്ഷെ അവന് ഭക്ഷണത്തിന് വകയുണ്ടാകാതെ വന്നേക്കാം. മറ്റൊരാൾ വിവരമില്ലാത്തവനാണെങ്കിലും സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നവനും പ്രൗഢിയുള്ള വസ്ത്രം ധരിക്കുന്നവനുമായിരിക്കും. ഇത്തരം ഘട്ടത്തിൽ റബ്ബിന്റെ തൗഫീഖുള്ള ജ്ഞാനിയാണെങ്കിൽ അവൻ ചിന്തിച്ചു കൊള്ളുക: റബ്ബിന്റെ നിഅ്മത് രണ്ട് തരമുണ്ട്. ഒന്ന് ആന്തരികവും മറ്റൊന്ന് ബാഹ്യവും. അറിവ് ആന്തരികമായ അനുഗ്രഹമാണ്. അതാണ് മറ്റുള്ളതിനേക്കാൾ ഉത്തമം. ആ  ശ്രേഷ്ഠമായ നിഅ്മതാണ് റബ്ബ് എനിക്ക് നൽകിയിരിക്കുന്നത് .. "


رضي الله عنه
ഇതിലെ عن എന്നത് تعدية ന് ആണ്. مجاوزة അല്ല. "അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ" എന്ന് വെച്ചാൽ മതി. 'അവരെ തൊട്ട്' എന്ന് വെക്കേണ്ടതില്ല.
(ഒരാൾ - എന്തിനാ തൊട്ടത് ?
മറുപടി - ബറകതിന് -
സഅദിയ്യ:യിലെ ഉബൈദുസ്താദ് തമാശയാക്കി പറഞ്ഞത് )

غَیۡرِ ٱلۡمَغۡضُوبِ عَلَیۡهِمۡ وَلَا ٱلضَّاۤلِّینَ -
ഈ രണ്ട് വിഭാഗം യഹൂദി - നസ്വാറാക്കളാണ്. ഇവരുടെ സ്വഭാവങ്ങൾ ഖുർആൻ എണ്ണിയെണ്ണി പലസ്ഥലങ്ങളിലായി വിശദീകരിക്കുന്നുണ്ട്. അവ മനസ്സിലാക്കി അത്തരം സ്വഭാവങ്ങൾ നമ്മൾ ഒഴിവാക്കണം. മഹാന്മാരെ ചരിത്രങ്ങൾ എമ്പാടുമുണ്ട്. അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുക.

ചില ജൂത സ്വഭാവങ്ങൾ വിവരിക്കാം:





Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )