ഖുർആൻ ക്ലാസ് - 6 ( البقرة: ١-٢) (17/2/2024- ശനി)
ഖുർആൻ ക്ലാസ് - 6
( البقرة: ١-٢)
(17/2/2024- ശനി)
സൂറതുൽ ഫാതിഹഃയുടെ ചില വിശദീകരണങ്ങൾ:
ٱهۡدِنَا
എന്നിടത്ത് واهدنا എന്ന് പറഞ്ഞില്ല. കാരണം, وإياك نستعين എന്ന് പറയലോടെ ഒരു ചോദ്യം അവിടെ ഉയരുന്നുണ്ട് - എന്താണ് ആവശ്യമായ സഹായം ?- എന്ന്. ഇതിൻ്റെ മറുപടിയെന്നോണം പറയുന്നതാണ് -
اهدنا الصراط المستقيم
എന്നത്. അപ്പോൾ ഈ വാക്യം استئناف بياني ആയിട്ട് വന്നതാണ്. അതിലൂടെ ഈ രണ്ട് വാക്യങ്ങളും ആശയത്തിൽ ഒന്നാവുകയാണ്. അതിനാലാണ് واو കൊടുക്കാതിരുന്നത്. റബ്ബിനോട് صراط المستقيم ൽ ചേർക്കണേ എന്ന ആവശ്യമേ നമുക്ക് പ്രധാനമായും വേണ്ടതുള്ളൂ. അത്കൊണ്ടാണ് തിരുനബി(സ്വ) തങ്ങൾ പതിവാക്കിയിരുന്ന ദുആകളിൽ ഇങ്ങനെ ഉണ്ടായിരുന്നത്:
ولَا تَجْعَلْ الدنيا أكبرَ هَمِّنَا ، ولَا مَبْلَغَ عِلْمِنا
ഈ ദുആ ഒഴിവാക്കുന്നത് വളരെ വിരളമായിരുന്നെന്ന് തുർമുദിയിലും (3502) നസാഇയിലും(സുനനുൽ കുബ്റാ - 10234) ഉദ്ധരിച്ചത് കാണാം.
الصراط المستقيم
എന്നത് കൊണ്ട് തിരുനബി(സ്വ) തങ്ങളാണെന്ന് താബിഈ പ്രമുഖരായ
أبو العالية - رض
حسن البصري - رض
എന്നിവരെ തൊട്ട്
الشفا - للقاضي عياض
ലുണ്ട്.
أبو العالية - رض
എന്നവർ അനസ്(റ)ൻ്റെ ഖാദിമായിരുന്നു. അനസ്(റ)ൻ്റെ കയ്യിൽ നിന്നും ഒരു ആപ്പിൾ കിട്ടിയപ്പോൾ മഹാൻ പറഞ്ഞു:
هذه تفاحة مست كفا مست كف رسول الله - صلى الله تعالى عليه وسلم.
തിരുനബി(സ്വ) തങ്ങളുടെ തിരുകരം സ്പർശിച്ച കൈകളിൽ നിന്നും ലഭിച്ചതാണിത്!
وفي البخاري - يصلون على النبي - قال أبو العالية اي يثنون. اه نقله البيضاوي في تفسيره.
صِرَ ٰطَ ٱلَّذِینَ أَنۡعَمۡتَ عَلَیۡهِمۡ
ഈ നിഅ്മത് പ്രധാനമായും ഉള്ളത് ഈമാനിലും അമലിലുമാണ്.
أنا أعلمكم وأخشاكم
اي العلم والعبادة جوهران.
അതിനാൽ ഇവ രണ്ടിലും പിഴച്ചവരായ ജൂത-ക്രൈസതവരുടെ വഴിയെ തൊട്ട് കാവലിനെ തേടിക്കൊണ്ട് ശേഷം ഇങ്ങനെ പറഞ്ഞത്:
غَیۡرِ ٱلۡمَغۡضُوبِ عَلَیۡهِمۡ
ശരിയായ നിലക്ക് വിവരമുണ്ടായിട്ടും അമലിൽ പിഴച്ചവരാണ് യഹൂദികൾ. തൽഫലമായി റബ്ബിൻ്റെ കോപം അവർക്കുണ്ടായി. അറിവുണ്ടായിട്ടും തെറ്റ് ചെയ്യുന്നവർക്കുള്ള താക്കീതു കൂടിയാണിത്. ഇക്കാര്യം മുല്ലാ അലിയ്യുൽ ഖാരി അവരുടെ
جمالين (حاشية جلالين)
യിൽ سفيان - رض വിനെ ഉദ്ധരിച്ച് പറയുന്നുണ്ട്.
وَلَا ٱلضَّاۤلِّینَ
റബ്ബിനെ മനസ്സിലാക്കിയിടത്ത് - വിശ്വാസത്തിൽ തന്നെ പിഴച്ചവരാണ് നസ്വാറാക്കൾ.
_________________________________
{ بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ 0
الۤمۤ 0 ذَ ٰلِكَ ٱلۡكِتَـٰبُ لَا رَیۡبَۛ فِیهِۛ هُدࣰى لِّلۡمُتَّقِینَ 0 }
الۤمۤ
ഇത് അറബിയിലെ അക്ഷരങ്ങളുടെ പേര് പറയലാണ്. (അക്ഷരങ്ങൾ പറയുമ്പോൾ - أَ، بَ، تَ ഇങ്ങനെയാണ്. الف، باء، تاء ഈ രൂപത്തിൽ പറയുന്നത് അക്ഷരങ്ങളുടെ നാമങ്ങളാണ്). ഇത് ഭാഷ അദ്ധ്യാപക സഹായത്തോടെ പഠിച്ചവർക്കേ കഴിയൂ. എന്നിട്ടും أمي ആയ തിരുനബി(സ്വ) തങ്ങൾ ഇവ പറയുന്നതിലൂടെ معجزة വെളിവാകുകയാണ്.
ഞാൻ ഓതിക്കേൾപ്പിക്കുന്ന ഖുർആൻ നിങ്ങൾക്കെല്ലാം അറിയുന്ന അലിഫ്, ലാം തുടങ്ങിയ അക്ഷരങ്ങൾ കൊണ്ടുള്ള അറബി ഭാഷയിൽ തന്നെയാണ്. A, B , C പോലെ മറ്റുഭാഷകളിലല്ല. ഇതുപോലോത്തത് നിങ്ങൾക്കുണ്ടാക്കാൻ കഴിയില്ല. മനുഷ്യ നിർമ്മിതമല്ല ഇത്. ദൈവികം തന്നെയാണ് - എന്ന ആശയവും ഇതിലൂടെ പറയുന്നുണ്ട്. - നെല്ലിക്കുത്ത് ഉസ്താദ് പറഞ്ഞു തന്നത്.
തിരുനബി(സ്വ) തങ്ങൾ أمي ആണ്.
അത് ആദ്യകാലത്തായിരുന്നെന്നും പിന്നീട് എല്ലാം അറിഞ്ഞിട്ടുണ്ടെന്നും വെക്കണ്ട. മദനിയ്യ് ആയ ആയതിലും أمي ആണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഹുദൈബിയ്യാ സന്ധിയിൽ എഴുതിയത് വായിക്കാൻ അറിയാത്തത് ഹദീസുകളിലുണ്ടല്ലോ. അത് ഹിജ്റ - ആറാം വർഷത്തിലാണ്.
{ وَمَا كُنتَ تَتۡلُوا۟ مِن قَبۡلِهِۦ مِن كِتَـٰبࣲ وَلَا تَخُطُّهُۥ بِیَمِینِكَۖ }
[العنكبوت- ٤٨]
ഈ ആയതിൻ്റെ തഫ്സീറുകളിലും
ഹുദൈബിയ്യാ സന്ധിയെ വിശദീകരിക്കുന്ന ഭാഗത്ത് فتح الباري യും നോക്കുക.
أمي
ൻ്റെ അർത്ഥം വിശദീകരിച്ചിടത്തെല്ലാം പ്രബലമാക്കിയത് നിരക്ഷരർ - എന്നത് തന്നെയാണ്. മറ്റു പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും അതെല്ലാം ബലഹീനമായ ന്യായങ്ങളാണ്. (ഇബ്നു ഹജർ(റ)യുടെ
الدر المنضود
നോക്കുക.) അവയെ ഉയർത്തിപ്പിടിച്ച് പ്രബലമായതിനെ തള്ളേണ്ട യാതൊരു കാര്യവുമില്ല.
ചില രിവായതുകളിൽ തിരുനബി(സ്വ) തങ്ങൾ എഴുതി എന്ന് വന്നിട്ടുണ്ട്. അത് എഴുതാൻ കൽപിച്ചു എന്ന മറ്റൊരു രിവായത് കൊണ്ട് വിശദീകരിക്കുന്നു. ഇനി സ്വയം എഴുതി എന്ന് വന്നാൽ തന്നെ അത് മുഅ്ജിസത് കൊണ്ടാണെന്നും എഴുതാനുള്ള مَلكة കൊണ്ടല്ലെന്നും ഇബ്നു ഹജർ(റ) പറയുന്നു. അഹ്‌മദ് റളാഖാൻ(ഖു:സി)വും വ്യക്തമാക്കിയിട്ടുണ്ട്.
ഖുർആനിൻ്റെ تعريف:
(اللَّفْظُ الْمُنَزَّلُ عَلَى مُحَمَّدٍ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِلْإِعْجَازِ بِسُورَةٍ مِنْهُ الْمُتَعَبَّدُ بِتِلَاوَتِهِ)
ഇതിലെ
لِلْإِعْجَازِ -
الْمُتَعَبَّدُ بِتِلَاوَتِهِ
ഇവ രണ്ടും علة غائية കളാണ്.
ذَ ٰلِكَ ٱلۡكِتَـٰبُ
ഈ ഇശാറത് قريب ലേക്ക്:
ബഹുമാന പുരസ്സരം 'അങ്ങ്', 'അവിടുന്ന്' എന്നൊക്കെ പറയും പോലെ പറഞ്ഞത്.
ഇനി بعيد ലേക്ക് എന്നും ആവാം:
മുൻവേദങ്ങളിൽ ബിശാറതായി അറിയിക്കപ്പെട്ട ആ ഗ്രന്ഥമില്ലേ, അതാണ് ഈ ഗ്രന്ഥം.
ٱلۡكِتَـٰبُ-
കാര്യങ്ങൾ ഒരുമിച്ചു കൂട്ടിയത് എന്നാണ് ഉദ്ദേശ്യം. ഗ്രന്ഥങ്ങളുടെ സ്വഭാവവും ഇതാണല്ലോ. كتب എന്ന ക്രിയക്ക് ضمَّ - ഒരുമിച്ചു കൂട്ടുക എന്നാണ് അർത്ഥം. എല്ലാം ഇതിൽ ضم ചെയ്തതിനാൽ ഇനി ഒരു പുതിയ ഗ്രന്ഥമോ വഹ്‌യോ വേണ്ടതില്ല.
كتيبة -
എന്നാൽ സൈന്യം. ഇസ്‌ലാം ഒരു ദഅവതാണെങ്കിൽ അതിലേക്കുള്ള ഒരു സൈന്യം തന്നെയാണ് ഖുർആൻ.
لَا رَیۡبَ فِیهِ
അതിൽ സംശയിക്കേണ്ടതില്ല, സംശയിക്കരുത്.
{ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِی ٱلۡحَجِّۗ }
[البقرة- ١٩٧]
ഹജ്ജിൻ്റെ വേളയിൽ 'ഇങ്ങനെ ഇല്ല' എന്നാണ് പറഞ്ഞതെങ്കിലും അങ്ങനെ ചെയ്യരുത് എന്നാണല്ലോ. എന്ന പോലെ ഖുർആനിൽ നിങ്ങൾ സംശയിക്കരുത് എന്നാണ്.
No parking - എന്നത് പോലെ (Don't park - എന്ന് പറഞ്ഞില്ല ).
'കറാമിതത്' എന്ന വിഭാഗം ഹറമിൽ പ്രവേശിച്ച് പല അക്രമങ്ങളും നടത്തി. ഹജറുൽ അസ്‌വദ് മോഷ്ടിച്ചു. എന്നിട്ട് പറഞ്ഞു:
{ وَمَن دَخَلَهُۥ كَانَ ءَامِنࣰاۗ }
[آل عمران- ٩٧]
ഇങ്ങനെ ഖുർആനിലുണ്ടല്ലോ - എന്നിട്ടുമെന്തേ ഞങ്ങൾക്ക് ഇവിടെ അക്രമം നടത്താൻ സാധിക്കുന്നു ?
അന്നത്തെ പണ്ഡിതർ അതിന്
وهي خبرية لفظا، إنشائية معنى
എന്ന മറുപടി കൊടുത്തു.
هُدࣰى لِّلۡمُتَّقِینَ
അങ്ങനെ ആകുന്നവർക്ക് هدى ആണ്. അല്ലാതെ നിലവിൽ تقوى ഉള്ളവനിക്ക് പിന്നെ هدى ആണ് എന്ന് പറയേണ്ടതില്ലല്ലോ.
مَن قَتَلَ قَتيلًا له عليه بَيِّنةٌ فلَهُ سَلَبُه»
കൊല്ലപ്പെട്ടവനെ പിന്നെ കൊല്ലുകയില്ല. അതിനാൽ ഒരുത്തനെ കൊന്നാൽ എന്നാണ് മുറാദ്.
مجاز باعتبار ما يؤول إليه.
التقوى من الوقاية، وزن افتعل، فله معنى الأخذ والمبالغة
അതിനാൽ 'ശരീരത്തിനെ തെറ്റുകളിൽ നിന്ന് നല്ലവണ്ണം സംരക്ഷിക്കുന്നവൻ'- എന്നാണ് അർത്ഥം.
نهى عن الاختصار في الصلاة
ഇവിടെ خاصرة നെ പിടിക്കുക (ഊരക്ക് പിടിക്കുക) എന്നാണ്. ഇതിന് ഹമ്പലീ കിതാബുകളിൽ تخَصّر എന്നാണ് കാണുന്നത്.
ذَكاءٌ وَحِرصٌ وَاصطِبارٌ وَبلغَةٌ
മുതഅല്ലിമിന് അലീ(റ) കൊടുത്ത ഉപദേശമാണിത്. ഇവിടെ اصطِبارٌ എന്നാൽ 'ക്ഷമിക്കുക' എന്നല്ല. 'നല്ലോണം ക്ഷമ മുറുകെ പിടിക്കുക' എന്നാണ്.
من غسل واغتسل
എന്ന ഹദീസിൻ്റെ ശറഹ് മിർഖാത് നോക്കുക.
Comments
Post a Comment