ഖുർആൻ ക്ലാസ് - 7 [البقرة-٣] (20/2/2024- ചൊവ്വ)
ഖുർആൻ ക്ലാസ് - 7
[البقرة-٣]
(20/2/2024- ചൊവ്വ)
{ ٱلَّذِینَ یُؤۡمِنُونَ بِٱلۡغَیۡبِ وَیُقِیمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَـٰهُمۡ یُنفِقُونَ }
الۡغَیۡبِ -
ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചേന്ദ്രിയങ്ങൾ മുഖേനയോ ബാഹ്യ ബുദ്ധികൊണ്ടോ മനസ്സിലാക്കാൻ കഴിയാത്തത് എന്നാണ്. ഇവ രണ്ടു തരമാണ്. ഒന്ന്: അല്ലാഹുവിന് മാത്രം അറിയുന്നത്. രണ്ട്: തെളിവുകളുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നത്. ഉദാ: സ്രഷ്ടാവ്, അവൻ്റെ വിശേഷണങ്ങൾ, അന്ത്യനാൾ തുടങ്ങിയവ. ഈ രണ്ടാമത്തെ തരമാണ് ആയതിൽ ഉദ്ദേശിക്കുന്നത് (ബൈളാവി).
അല്ലാഹുവിൻ്റെ غيب കളിൽ കൂടുതൽ ചിന്തിക്കാൻ പാടില്ലെന്ന് -
وَفِي مُخْتَصَرِ الْفُتُوحَاتِ إنَّ التَّقْلِيدَ فِي الدِّينِ لِضَعِيفِ النَّظَرِ أَوْلَى؛ لِأَنَّهُ يُخَافُ عَلَيْهِ الْخُرُوجُ مِنْ الدِّينِ إنْ نَظَرَ فِيهِ لِقُصُورِهِ قَالَ وَقَدْ رَأَيْنَا جَمَاعَةً خَرَجُوا عَنْ الدِّينِ بِالنَّظَرِ لَمَّا كَانَتْ فِطْرَتُهُمْ مَعْلُومَةً، {وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا} [الكهف: ١٠٤] فَمِثْلُ هَؤُلَاءِ إنْ أَرَادَ أَحَدُهُمْ النَّجَاةَ فَلْيَأْخُذْ عَقَائِدَهُ تَقْلِيدًا كَمَا أَخَذَ أَحْكَامَ دِينِهِ تَقْلِيدًا اهـ.
(حاشية العطارعلى شرح المحلي لجمع الجوامع
: ٢/٤٤٥)
ആവശ്യമായ അറിവുകളൊന്നും പഠിക്കാതെ علم الكلام ൽ മുഴുകുന്നതിനെ ശക്തമായി വിമർശിച്ചിട്ടുണ്ട് ഇമാം സുയൂത്വീ(റ) അവരുടെ ഇത്ഖാനിൽ. ഇമാം റംലി(റ) അവരുടെ നിഹായ:യിലും പറഞ്ഞിട്ടുണ്ട്:
فَالْحَسَدَةُ قَوْمٌ غَلَبَ عَلَيْهِمْ الْجَهْلُ وَطَمَّهُمْ وَأَعْمَاهُمْ حُبُّ الرِّيَاسَةِ وَأَصَمَّهُمْ، قَدْ نُكِبُوا عَنْ عِلْمِ الشَّرِيعَةِ وَنَسُوهُ، وَأَكَبُّوا عَلَى عِلْمِ الْفَلَاسِفَةِ وَتَدَارَسُوهُ يُرِيدُ الْإِنْسَانُ مِنْهُمْ أَنْ يَتَقَدَّمَ وَيَأْبَى اللَّهُ إلَّا أَنْ يَزِيدَهُ تَأْخِيرًا وَيَبْغِي الْعِزَّةَ وَلَا عِلْمَ عِنْدَهُ، فَلَا يَجِدُ لَهُ وَلِيًّا وَلَا نَصِيرًا، وَمَعَ ذَلِكَ فَلَا تَرَى إلَّا أُنُوفًا مُشَمِّرَةً وَقُلُوبًا عَنْ الْحَقِّ مُسْتَكْبِرَةً، وَأَقْوَالًا تَصْدُرُ عَنْهُمْ مُفْتَرَاةً مُزَوَّرَةً، كُلَّمَا هَدَيْتهمْ إلَى الْحَقِّ كَانَ أَصَمَّ وَأَعْمَى لَهُمْ، كَأَنَّ اللَّهَ لَمْ يُوَكِّلْ بِهِمْ حَافِظِينَ يَضْبِطُونَ أَقْوَالَهُمْ وَأَفْعَالَهُمْ، فَالْعَالِمُ بَيْنَهُمْ مَرْجُومٌ تَتَلَاعَبُ بِهِ الْجُهَّالُ وَالصِّبْيَانُ، وَالْكَامِلُ عِنْدَهُمْ مَذْمُومٌ دَاخِلٌ فِي كِفَّةِ النُّقْصَانِ.
وَاَيْمُ اللَّهِ إنَّ هَذَا لَهْوُ الزَّمَانُ الَّذِي يَلْزَمُ فِيهِ السُّكُوتُ
وَالْمَصِيرُ جِلْسًا مِنْ أَجْلَاسِ الْبُيُوتِ وَرَدُّ الْعِلْمَ إلَى الْعَمَلِ.اه
(نهاية المحتاج: ١/١٤)
علم الكلام
മനസ്സിലാക്കാൻ കഴിയാത്തവർ ആ ഫന്നിൽ സംസാരിക്കുന്നത് ഒരിക്കലും ശരിയല്ല.
അവഗാഹമില്ലാത്തവർ സംസാരിച്ചാൽ വിണ്ഡിത്തങ്ങൾ എമ്പാടും കാണാം.
وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه
(فتح الباري: ٣/٥٨٤)
ഇമാം സുയൂത്വീ(റ) പറഞ്ഞു:
لو سكت من لا يدري لقل الخلاف. اه
وَیُقِیمُونَ-
قامت السوق
അങ്ങാടിയിൽ നല്ല നിലയിൽ കച്ചവടങ്ങൾ നടക്കുമ്പോൾ പ്രയോഗിക്കുന്നതാണിത്.
أقام العودَ
മരക്കഷ്ണത്തിനെ, അതിൻ്റെ മുള്ളുകൾ ചെത്തി റെഡിയാക്കിയാൽ പ്രയോഗിക്കുന്നത് ഇങ്ങനെ.
ഇനി جملة فعلية ക്ക് تجدد حدوث ഉം പരിഗണിച്ചാൽ -
നിത്യമായി കൃത്യമായി മുറപോലെ നിസ്കരിക്കുന്നവർ - എന്നാണ് സാരം.
مبنى العبادة على رأس الاتباع.
فتح المبين لابن حجر الهيتمي
യിൽ പറയുന്നു: ഇബാദതുകളുടെ കോലങ്ങൾ വ്യത്യാസപ്പെടുത്തുന്നവനെ അടിക്കണം എന്ന്.
أصول العبادة
കളിൽ വ്യത്യാസം വരുത്തരുത്. قربات കളിൽ വ്യത്യാസങ്ങൾ ആവാം.
നിസ്കാരം നിലനിർത്തുക - എന്നതിന്, നിസ്കാരത്തെ കുറിച്ച്, അതിൻ്റെ ശർത്വുകൾ - ഫർളുകൾ പഠിപ്പിക്കലും ഇതിൽ പെടേണ്ടതാണ്.
ഇത്തരം ജനങ്ങൾക്ക് അത്യാവശ്യമായ അറിവുകൾ എപ്പോഴും പഠിപ്പിച്ചു കൊണ്ടിരിക്കണം. അല്ലാതെ പത്രത്തിൽ വന്നകാര്യങ്ങൾ പള്ളിമിഹ്റാബുകളിൽ നിന്ന് വിളമ്പുന്നതിൽ വല്യ കാര്യമുണ്ടാവില്ല.
وَمِمَّا رَزَقۡنَـٰهُمۡ یُنفِقُونَ-
നാം നൽകിയതിൽ നിന്നും ചിലതിനെ, നാം നൽകിയതാണെന്ന ബോധ്യത്തോടെ നല്ല കാര്യങ്ങളിൽ ചെലവഴിച്ചു കൊണ്ടേയിരിക്കുക - എന്നാണിതിന് സാരം.
നല്ലതിൽ ചെലവാക്കുന്നതിനാണ്
أنفق
എന്ന പ്രയോഗമുള്ളത്.
മിൻഹാജിലെ
وأولى ما أنفقت فيه نفائس الأوقات
എന്നിടത്ത് ഇമാം മഹല്ലി(റ) ഈ معنى വിശദീകരിച്ചിട്ടുണ്ട്. എന്നാൽ
أنفذ/ أنفد
എന്നാൽ 'തീർത്തും ചെലവഴിച്ചു' എന്നാണ്.
ومن اليسير سقى وأطعم جيشه
حتى اكتفوا ويسيره لم ينفذ
(منقوص مولد)
ഏതൊരു വാക്കിലും فاء الفعل നൂനും عين الفعل ഫാഉം ആയാൽ അവിടെയെല്ലാം ذهب യുടെ അർത്ഥം വരുന്നു.
ഉദാ:
نفق
نفر
نفد
ഇത് ബൈളാവിയിൽ പറഞ്ഞിട്ടുണ്ട്.
وَمِمَّا رَزَقۡنَـٰهُمۡ
എന്നതിനെ മുന്തിച്ചു പറഞ്ഞതിനാൽ അതിന് اهتمام കൊടുക്കണം. അത് റബ്ബ് തന്നതാണെന്ന ബോധ്യത്തോടെ കൊടുക്കുമ്പഴാണ് ആ اهتمام പ്രകടമാവുക.
وَمِمَّا
എന്നതിലെ من ന് تبعيض ൻ്റെ അർത്ഥം വെച്ചതിനാലാണ് 'ഞാൻ നൽകിയതിൽ നിന്നും ചിലതിനെ' - എന്ന് പറയുന്നത്.
നല്ലതാണെന്ന് കരുതി എല്ലാം ചെലവാക്കരുത് എന്നാണ് ഖുർആൻ അദ്ധ്യാപനം:
{ وَٱلَّذِینَ إِذَاۤ أَنفَقُوا۟ لَمۡ یُسۡرِفُوا۟ وَلَمۡ یَقۡتُرُوا۟ وَكَانَ بَیۡنَ ذَ ٰلِكَ قَوَامࣰا }
[الفرقان- ٦٧]
ഇസ്റാഫ് തെറ്റാവുന്നത്, നിഷിദ്ധമായതിൽ ചിലവഴിക്കുമ്പഴാണ്. വിശക്കുന്നവന് നാടൻ ചോറ് തിന്നാലും വിശപ്പ് മാറിക്കിട്ടും, എങ്കിലും ആ സ്ഥാനത്ത് ചിക്കൻ ബിരിയാണി വാങ്ങിക്കഴിച്ച് വിശപ്പടക്കാം. ഇതൊന്നും ഇസ്റാഫ് അല്ല. പക്ഷെ, പണമില്ലാത്തവൻ കടം വാങ്ങിയിട്ട് ചെയ്യുന്നത് ശ്രദ്ധിക്കണം. ഭക്ഷണം - വസ്ത്രം - പാർപ്പിടം എന്നീ മൗലിക കാര്യങ്ങൾ അത്യാവശ്യ രൂപത്തിൽ നിർവ്വഹിക്കാൻ കടം വാങ്ങാം. അതല്ലാത്ത കാര്യങ്ങൾക്ക് കടം വാങ്ങുന്നുവെങ്കിൽ അത് വീട്ടാൻ ബാഹ്യമായ മാർഗ്ഗങ്ങൾ ഉള്ളവനായിരിക്കണം. ഇല്ലെങ്കിൽ കടം വാങ്ങുന്നത് ഹറാമാണ്. എന്നാൽ, കടം നൽകുന്നവന് ഇവൻ്റെ അവസ്ഥ അറിഞ്ഞിട്ടും കടം കൊടുത്തതാണെങ്കിൽ ഹറാം വരുന്നില്ല.
عبد الله بن المبارك - رضي الله عنه
വിരുന്നുകാരില്ലാതെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. അവർക്ക് വേണ്ടി ചലെവാക്കുന്നതിന് റബ്ബിൻ്റെയടുക്കൽ ഹിസാബില്ലെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.
(خَاتِمَةٌ) تَرْكُ التَّبَسُّطِ فِي الطَّعَامِ الْمُبَاحِ مُسْتَحَبٌّ فَإِنَّهُ لَيْسَ مِنْ أَخْلَاقِ السَّلَفِ هَذَا إذَا لَمْ تَدْعُ إلَيْهِ حَاجَةٌ كَقِرَى الضَّيْفِ وَأَوْقَاتِ التَّوْسِعَةِ كَيَوْمِ عَاشُورَاءَ وَيَوْمِ الْعِيدِ فَيُسْتَحَبُّ أَنْ يَبْسُطَ فِيهَا مِنْ أَنْوَاعِ الطَّعَامِ إذْ لَمْ يَقْصِدْ بِذَلِكَ التَّفَاخُرَ وَالتَّكَاثُرَ بَلْ تَطَيُّبَ خَاطِرِ الضَّيْفِ وَالْعِيَالِ وَقَضَاءَ وَطَرِهِمْ مِمَّا يَشْتَهُونَهُ وَيُسَنُّ الْحُلْوُ مِنْ الْأَطْعِمَةِ وَكَثْرَةُ الْأَيْدِي عَلَى الطَّعَامِ وَإِكْرَامُ الضَّيْفِ وَالْحَدِيثُ الْحَسَنُ عَلَى الْأَكْلِ الخ.
(تَتِمَّةٌ)
فِي إعْطَاءِ النَّفْسِ حَظَّهَا مِنْ الشَّهَوَاتِ الْمُبَاحَةِ مَذَاهِبُ ذَكَرَهَا الْمَاوَرْدِيُّ أَحَدُهَا مَنْعُهَا وَقَهْرُهَا كَيْ لَا تَطْغَى وَالثَّانِي إعْطَاؤُهَا تَحَيُّلًا عَلَى نَشَاطِهَا وَبَعْثُهَا لِرُوحَانِيَّتِهَا وَالثَّالِثُ قَالَ وَهُوَ الْأَشْبَهُ التَّوَسُّطُ؛ لِأَنَّ فِي إعْطَاءِ الْكُلِّ سَلَاطَةً وَفِي مَنْعِ الْكُلِّ بَلَادَةً. اهـ
[شرواني: ٩/٣٩٧] .
മക്കയിൽ എല്ലാവിധ ഫ്രൂട്ട്സുകളും ലഭ്യമായത് ഇബ്റാഹീം നബി(അ)ൻ്റെ ഈ ദുആ കാരണത്തിനാലാണ്.
{ رَّبَّنَاۤ إِنِّیۤ أَسۡكَنتُ مِن ذُرِّیَّتِی بِوَادٍ غَیۡرِ ذِی زَرۡعٍ عِندَ بَیۡتِكَ ٱلۡمُحَرَّمِ رَبَّنَا لِیُقِیمُوا۟ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةࣰ مِّنَ ٱلنَّاسِ تَهۡوِیۤ إِلَیۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَ ٰتِ لَعَلَّهُمۡ یَشۡكُرُونَ }
[إبراهيم-٣٧]
ഈ ആയതിൽ
وَٱرۡزُقۡهُم مِّنَ ٱلثَّمَرَ ٰتِ
എന്നതിലെ من ന് تبعيض നാണ്. അപ്പോൾ ലോകത്തുള്ള സകല പഴങ്ങളും ഇല്ല. ഇത് പറഞ്ഞപ്പോൾ ഒരു അറബി:
അവിടുത്തെ من നെ زائدة യാക്കണം. ഇവിടെ മക്കയിൽ ലോകത്തുള്ള എല്ലാ പഴങ്ങളും ലഭ്യമാണ്.
ഇങ്ങനെ തിരിച്ചടിച്ചു: " زائدة യായ من വരണമെങ്കിൽ منفية ആയ جملة വേണം. ഇത് مثبت അല്ലേ?.. കിസാഈ ഇമാം മാത്രമാണ് مثبت ആയതിലും زائدة വരും എന്ന് പറഞ്ഞിട്ടുള്ളത്.."
അറബി വിട്ട് കൊടുത്തില്ല.
അദ്ദേഹത്തിന് തെളിവായി ഈ ആയത് ഓതി:
{ یُجۡبَىٰۤ إِلَیۡهِ ثَمَرَ ٰتُ كُلِّ شَیۡءࣲ رِّزۡقࣰا مِّن لَّدُنَّا وَلَـٰكِنَّ أَكۡثَرَهُمۡ لَا یَعۡلَمُونَ }
[القصص- ٥٧]
നമുക്കും വിട്ട് കൊടുക്കാൻ പറ്റില്ലല്ലോ. ഞാൻ പറഞ്ഞു. അത് استغراق عرفي ആണ്. അല്ലാതെ
استغراق حقيقي
അല്ലെന്ന്... എന്നിട്ടും അയാൾക്ക് തോൽക്കാൻ മനസ്സില്ലാ..
ألفية
യിലെ
مقاصد النحو بها محوية
എന്നിടത്തും അങ്ങനെ വെച്ചാൽ മതി.
ഇനി ചിലയിടത്ത് أنفق എന്നതിന്
استهلك
എന്ന് തഫ്സീർ കൊടുത്തത് കാണാം.
'ഉപയോഗിക്കുക' എന്നാണ് ഇവിടെ അർത്ഥം വെക്കേണ്ടത്. അല്ലാതെ നശിച്ചുപോകുക എന്നല്ല.
ജാഹിലിയ്യ കാലത്ത്, 'മരിച്ചു' എന്നതിന് അറബികൾക്കിടയിൽ സുപരിചിതമായ പദമായിരുന്നു هلك . അത്കൊണ്ട് ഹദീസുകളിലോ സ്വഹാബതിൻ്റെ വാക്കുകളിലോ ഈ പദം കണ്ട് നീരസം തോന്നണ്ട. തിരുനബി(സ്വ) തങ്ങളുടെ അറബി ഭാഷയിലേക്കുള്ള സംഭാവനയായിരുന്നു മരണത്തിന് توفي എന്ന പ്രയോഗം.
قَالَ النَّبِيُّ صلى الله عليه وسلم: لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ آتَاهُ اللَّهُ مَالًا فَسُلِّطَ عَلَى هَلَكَتِهِ فِي الْحَقِّ، وَرَجُلٌ آتَاهُ اللَّهُ الْحِكْمَةَ فَهُوَ يَقْضِي بِهَا وَيُعَلِّمُهَا.
ഈ ഹദീസിലെ هلك എന്നതും ഉപയോഗിച്ചു എന്നതിനാണ്. ഇവിടെ لا حسد എന്നതിന് കീഴന ഓർ(ന:മ) അർത്ഥം വെച്ചത് ഇങ്ങനെ: "..കണ്ടിട്ട് മോഹിക്കാൻ വകയുള്ളത്.. ഈ രണ്ട് കാര്യങ്ങളിൽ മാത്രം.."
ഇപ്രകാരം തന്നെ
عظم
എന്നതിന് 'എല്ല്' എന്ന് എല്ലായിടത്തും വെക്കാൻ പറ്റില്ല.
على عظام يوسف - عليه السلام
باب السجود على سبعة أعظم - بخاري
ألا أتخذ لك منبرا يا رسول الله يجمع عظامك - سنن أبي داود
لا طيب يعدل تربا ضم أعظمه - بردة
ഇത്തരം സ്ഥലങ്ങളിൽ എല്ല് എന്ന അർത്ഥമില്ലെന്ന് ഖണ്ഡിതമാണല്ലോ.
ഒരു അറബിയോട് സംസാരിച്ചപ്പോൾ
{ فَٱرۡتَدَّا عَلَىٰۤ ءَاثَارِهِمَا قَصَصࣰا }
[الكهف-٦٤]
ഈ ആയതിലെ قَصَصࣰا എന്നതിന് تتبعا എന്ന അർത്ഥമാണല്ലേ എന്ന് പറഞ്ഞപ്പോൾ, ആ പ്രയോഗം ഞങ്ങൾക്കിടയിൽ സുപരിചിതമാണ് എന്നായിരുന്നു മറുപടി. അറബികളല്ലാത്ത നമുക്ക് പലതും غريب ആയി തോന്നുന്നുണ്ടെന്ന് നാം തിരിച്ചറിയണം.
لا تمنن تستكثر
കൊടുക്കുന്നത് കൂടുതലുണ്ടെന്ന് കണക്കാക്കി ദാനം ചെയ്യണ്ട, അതിനെ എടുത്ത് പറയണ്ട. - അപ്പോൾ استفعل എന്നത് عد- കണക്കാക്കുക, ഗണിക്കുക എന്ന അർത്ഥത്തിനാണ്. എത്രയുണ്ടെങ്കിലും ഇതൊക്കെ കുറച്ചേ ഉള്ളൂ എന്ന നിലക്ക് കൊടുക്കണം. ഇല്ലെങ്കിൽ സ്വദഖ ചെയ്യാൻ മനപ്രയാസം ഉണ്ടാകും. (ചിലർ ദാനം ചെയ്യുമ്പോൾ അതിന് മുമ്പ് കൊടുത്തതെല്ലാം എടുത്ത് പറയും. അത് നല്ല സ്വഭാവമല്ല. ഇപ്പോൾ തരുന്നതും അടുത്ത തവണ മറ്റുള്ളവരോട് വിവരിക്കപ്പെടുമെന്ന് മനസ്സിലാക്കുക.
من نم عليك نم بك - الإمام الشافعي رضي الله عنه.)
കൊടുത്തതിനേക്കാൾ കൂടുതൽ ദുൻയാവിൽ തിരിച്ച് കിട്ടണം എന്ന് കരുതി ദാനം ചെയ്യരുത് - അപ്പോൾ استفعل എന്നത് طلب - ആവശ്യപ്പെടുക എന്ന അർത്ഥത്തിനാണ്.
وَمِمَّا رَزَقۡنَـٰهُمۡ یُنفِقُونَ-
ലഭ്യമായ ഇൽമും معرفة ഉം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതും ഇതിൽ പെടും.
الأمر بالمعروف صدقة - حديث
كان- صلى الله تعالى عليه وسلم - أجود الناس في رمضان
റമളാനിൽ ഖുർആൻ പാരായണവും അത് സ്വഹാബതിന് പഠിപ്പിക്കലും കൂടുതലായിരുന്നല്ലോ. സമ്പത്ത് സ്വദഖ ചെയ്യൽ മാത്രമായിരുന്നില്ലല്ലോ.
മാത്രമല്ല, സ്വത്ത് ചെലവാക്കി സ്വദഖ ചെയ്യുന്നതിനെ പുകഴ്ത്തി പറയുന്ന ആയതുകൾക്കിടയിൽ തന്നെ ഇൽമിനെ സംബന്ധിച്ച് വിവരിച്ചത് ഖുർആനിലുണ്ട്:
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ أَنفِقُوا۟ مِن طَیِّبَـٰتِ مَا كَسَبۡتُمۡ وَمِمَّاۤ أَخۡرَجۡنَا لَكُم مِّنَ ٱلۡأَرۡضِۖ وَلَا تَیَمَّمُوا۟ ٱلۡخَبِیثَ مِنۡهُ تُنفِقُونَ وَلَسۡتُم بِـَٔاخِذِیهِ إِلَّاۤ أَن تُغۡمِضُوا۟ فِیهِۚ وَٱعۡلَمُوۤا۟ أَنَّ ٱللَّهَ غَنِیٌّ حَمِیدٌ 0 ٱلشَّیۡطَـٰنُ یَعِدُكُمُ ٱلۡفَقۡرَ وَیَأۡمُرُكُم بِٱلۡفَحۡشَاۤءِۖ وَٱللَّهُ یَعِدُكُم مَّغۡفِرَةࣰ مِّنۡهُ وَفَضۡلࣰاۗ وَٱللَّهُ وَ ٰسِعٌ عَلِیمࣱ 0 یُؤۡتِی ٱلۡحِكۡمَةَ مَن یَشَاۤءُۚ وَمَن یُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِیَ خَیۡرࣰا كَثِیرࣰاۗ وَمَا یَذَّكَّرُ إِلَّاۤ أُو۟لُوا۟ ٱلۡأَلۡبَـٰبِ 0 وَمَاۤ أَنفَقۡتُم مِّن نَّفَقَةٍ أَوۡ نَذَرۡتُم مِّن نَّذۡرࣲ فَإِنَّ ٱللَّهَ یَعۡلَمُهُۥۗ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارٍ 0}
[البقرة]
ഇത് ഇൽമിനെ സ്വത്തിനോട് ഉപമിച്ചതിനാലാണെന്ന് تفسير ابن عاشور ൽ വിവരിച്ചിട്ടുണ്ട് (ഏത് تفسير ആണെന്ന് ഉറപ്പിക്കണം ) .
Comments
Post a Comment