സ്രഷ്ടാവിന് തിരുസൃഷ്ടിയോടുള്ള പിരിശം.


സ്രഷ്ടാവിന് തിരുസൃഷ്ടിയോടുള്ള പിരിശം.

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

{ مَاۤ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونࣲ }
{ وَیَقُولُونَ إِنَّهُۥ لَمَجۡنُونࣱ }
സൂറഃ അൽ ഖലമിലെ തുടക്കത്തിലെയും ഒടുക്കത്തിലെയും രണ്ട് സൂക്തങ്ങളാണിവ. തിരുനബി(സ്വ) തങ്ങളെ ഭ്രാന്തനാണെന്ന് പരിഹസിച്ചതിനെ തുടർന്ന് അവതരിച്ചതാണ് രണ്ടും. പക്ഷേ, തിരുനബി(സ്വ) തങ്ങളെ പരാമർശിച്ചത് ഒന്നാമത്തേതിൽ 'അങ്ങ് ' എന്ന് നേരിട്ട് അഭിസംബോധന ചെയ്തും രണ്ടാമത്തേതിൽ ضمير الغائب കൊണ്ടുമാണ്, അവിടെയും 'അങ്ങ് ' എന്ന് പറയേണ്ട സന്ദർഭമായിരുന്നു.
തൊട്ടുമുമ്പുള്ള വാക്യത്തിൽ
لَیُزۡلِقُونَكَ بِأَبۡصَـٰرِهِمۡ 
എന്ന അഭിസംബോധന പ്രയോഗമുണ്ടായിട്ടും എന്തായിരിക്കും ഇങ്ങനെയൊരു വ്യത്യാസപ്പെടുത്തൽ ?
അത്, ഹബീബിനോടുള്ള ആദരവ് തന്നെ. കാരണം ആദ്യത്തേതിൽ جنون ഇല്ലെന്ന് പറയുകയാണല്ലോ. രണ്ടാമത്തേതിൽ جنون ഉണ്ടെന്ന് അവർ വാദിക്കുന്നതാണ്. അപ്പോൾ നേരിട്ട് സംബോധന ചെയ്ത് 'അങ്ങേക്ക് ഭ്രാന്ത് ഉണ്ടാവുക' എന്ന വാക്ക് 
ഉദ്ധരണിയായിട്ട് പോലും ഒഴിവാക്കിയാണ് ആ സൂക്തം അവതരിച്ചത്!

സൂറഃ അൽ അൻഫാലിലെ ഈ ആയത് നോക്കൂ:

{ وَلَوۡ أَرَىٰكَهُمۡ كَثِیرࣰا لَّفَشِلۡتُمۡ وَلَتَنَـٰزَعۡتُمۡ فِی ٱلۡأَمۡرِ وَلَـٰكِنَّ ٱللَّهَ سَلَّمَۚ }
[الأنفال- ٤٣]
".ശത്രുക്കളെ അങ്ങേക്ക് പെരുപ്പിച്ച് കാണിച്ചു തന്നിരുന്നെങ്കിൽ, നിങ്ങളുടെ സംഘം ഭീരുക്കളും പോർമുഖത്ത് വിഘടിച്ചു നിൽക്കുകയും ചെയ്തേനെ.."
ഇവിടെ -അങ്ങേക്ക് കാണിച്ചു തരുമ്പോൾ അങ്ങ് ഭീരുവായേനെ - എന്നാണ് പറയേണ്ടത്. എന്നിട്ടും لَّفَشِلۡتُمۡ وَلَتَنَـٰزَعۡتُمۡ എന്ന് ഒരു സംഘത്തോട് അഭിസംബോധന ചെയ്തത്, ആ ന്യൂനതകൾ നേരിട്ട് തിരുദൂതരിലേക്ക് ചേർത്താതിരിക്കാനായിരിക്കണം!

ഈ ആയത് ശ്രദ്ധിച്ചോ?

{ وَإِذۡ أَخَذۡنَا مِنَ ٱلنَّبِیِّـۧنَ مِیثَـٰقَهُمۡ وَمِنكَ وَمِن نُّوحࣲ وَإِبۡرَ ٰ⁠هِیمَ وَمُوسَىٰ وَعِیسَى ٱبۡنِ مَرۡیَمَۖ وَأَخَذۡنَا مِنۡهُم مِّیثَـٰقًا غَلِیظࣰا }
[الأحزاب-٧]
ഈ ആയതിൽ أولو العزم കളെ സംബന്ധിച്ച് പറയുന്നു. അവിടെ തിരുനബി(സ്വ) തങ്ങളെ ആദരപൂർവ്വം അഭിമുഖീകരിച്ച് പറയുന്നതോടൊപ്പം ബാക്കിയുള്ളവരെ പേരെടുത്തു പറഞ്ഞു. അവരെയെല്ലാം കാലഘട്ടത്തിനനുസരിച്ച് ക്രമപ്പെടുത്തിയപ്പോഴും ഏറ്റവും ആദ്യം അവിടുത്തെ പ്രതിപാദിച്ചു. ആ മുന്തിയ കൂട്ടരിലും മുന്നിലാണ് തിരുദൂതർ(സ്വ). മറ്റു രീതികളിലും ഈ വിഷയത്തെ ആയതിൽ അവതരിപ്പിക്കാമായിരുന്നിട്ടും ഇങ്ങനെയുള്ള ഒരു ചെയ്ഞ്ചിങ് വിളിച്ചോതുന്നത് തങ്ങളോടുള്ള ആ قرب തന്നെയല്ലേ !
അവിടുത്തെ പേര് പറയാതെ പല വിശേഷനാമങ്ങൾ പറഞ്ഞു കൊണ്ട് അഭിസംബോധന ചെയ്യുന്ന രീതിയാണ് ഖുർആനിൽ ഉടനീളം കാണുന്നത്. ഇതു നോക്കൂ: 
{ إِنَّ أَوۡلَى ٱلنَّاسِ بِإِبۡرَ ٰ⁠هِیمَ لَلَّذِینَ ٱتَّبَعُوهُ وَهَـٰذَا ٱلنَّبِیُّ وَٱلَّذِینَ ءَامَنُوا۟ۗ وَٱللَّهُ وَلِیُّ ٱلۡمُؤۡمِنِینَ }
[آل عمران-٦٨]
ഇവിടെ, ഇബ്റാഹീം നബി(അ)ൻ്റെ പേര് പരാമർശിച്ചിട്ടും തിരുനബി(സ്വ) തങ്ങളെ പരിചയപ്പെടുത്തുന്ന وَهَـٰذَا ٱلنَّبِیُّ എന്ന ആ ശൈലിയുണ്ടല്ലോ.. അറബി ഭാഷയുടെ രുചിയറിഞ്ഞവർക്ക് അവർണനീയമാണത് ! പ്രധാനികളായ രണ്ട് പേരെ മാത്രമേ ആയതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എന്നിട്ടും ഈ ശൈലിയിൽ വല്ലാത്തൊരു പ്രണയം ഒളിഞ്ഞു കിടക്കും പോലെ!

അപൂർവ്വമായി പേര് പരാമർശിച്ചപ്പോഴും 'എൻ്റെ തിരുദൂതരാ'ണെന്ന വിശേഷണം അവിടെയെല്ലാം (ഒന്നിലൊഴികെ - സൂറഃ മുഹമ്മദ് - 2) ചേർത്തി പറഞ്ഞത് ശ്രദ്ധേയമാണ്:
{ وَإِذۡ قَالَ عِیسَى ٱبۡنُ مَرۡیَمَ یَـٰبَنِیۤ إِسۡرَ ٰ⁠ۤءِیلَ إِنِّی رَسُولُ ٱللَّهِ إِلَیۡكُم مُّصَدِّقࣰا لِّمَا بَیۡنَ یَدَیَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولࣲ یَأۡتِی مِنۢ بَعۡدِی ٱسۡمُهُۥۤ أَحۡمَدُۖ فَلَمَّا جَاۤءَهُم بِٱلۡبَیِّنَـٰتِ قَالُوا۟ هَـٰذَا سِحۡرࣱ مُّبِینࣱ }
[الصف-٦]

{ وَمَا مُحَمَّدٌ إِلَّا رَسُولࣱ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُۚ }
[آل عمران-١٤٤]

{ مَّا كَانَ مُحَمَّدٌ أَبَاۤ أَحَدࣲ مِّن رِّجَالِكُمۡ وَلَـٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِیِّـۧنَۗ }
[الأحزاب- ٤٠]

{ مُّحَمَّدࣱ رَّسُولُ ٱللَّهِۚ }
[الفتح: ٢٩]
അവിടുത്തെ പേരിൽ ഒരു സൂറഃ തന്നെ ഖുർആനിലുണ്ട്.

മറ്റൊരു വലിയ സംഗതി എന്തെന്നാൽ, ഒന്നിലധികം ദൈവങ്ങളെ സ്ഥാപിച്ചു കൊണ്ട് ഏകനായ റബ്ബിനെ വിമർശിച്ചപ്പോൾ, റബ്ബിന് മക്കളുണ്ടെന്ന് വാദിച്ചപ്പോൾ അല്ലാഹു പറഞ്ഞത് ഇങ്ങനെ:
നബിയെ അങ്ങ് പറഞ്ഞു കൊടുക്കുവിൻ - ഏകനായ റബ്ബ് അല്ലാഹു മാത്രം, നിരാശ്രയനാണവൻ . ഇങ്ങനെ സൂറതുൽ ഇഖ്ലാസ്വിലൂടെയും മറ്റും മറുപടി കൊടുക്കുന്നു. എന്നാൽ തിരുനബി(സ്വ) തങ്ങളെ تبا لك എന്ന് ചീത്ത വിളിച്ചപ്പോൾ സൂറത് അവതരിച്ചത് നോക്കൂ:
{ تَبَّتۡ یَدَاۤ أَبِی لَهَبࣲ وَتَبَّ 0مَاۤ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ}
തുടക്കത്തിൽ قل - അങ്ങ് പറഞ്ഞു കൊടുക്കുവിൻ - എന്ന് പറയാതെ റബ്ബ് തആലാ തന്നെ നേരിട്ട് തിരിച്ചടിച്ചതാണിത്. കാരണം, അവൻ്റെ ഇഷ്ടക്കാരനെ വേദനിപ്പിച്ചാൽ നേരിട്ട് മറുപടി കൊടുക്കുന്നു.. ഇതും ഒരു تعظيم തന്നെയല്ലേ ?

തശഹ്ഹുദിലെ السلام عليك أيها النبي എന്നത് അതിൻ്റെ മുമ്പുള്ള വാക്യവുമായി എങ്ങനെ ബന്ധിച്ചിരിക്കുന്നു എന്ന് ഇമാം അത്ഥീബീ(റ) വിശദീകരിക്കുന്നുണ്ട്. മുഹിബ്ബുകൾക്ക് മനസ്സിനകത്ത് കുളിർമയുണ്ടാക്കും ഈ വാക്കുകൾ:

ويمكن أن نأخذ في شرع أهل العرفان، ونقول: (الصلوات) محمولة على ما تعورف من الأركان المخصوصة و(الطيبات) على كونها خالصة لوجه الله سبحانه وتعالى محصلة للزلفى، كما قال: {قُلۡ إِنَّ صَلَاتِی وَنُسُكِی وَمَحۡیَایَ وَمَمَاتِی لِلَّهِ رَبِّ ٱلۡعَـٰلَمِینَ}،وحينئذ تقدير السؤال أنهم حين استفتحوا باب الملكوت واستأذنوا بالتحيات على الولوج ما فعل بهم ؟ أجيب بأنه أذن لهم بالدخول في حريم الملك الحي الذي لا يموت، فقرت أعينهم بالمناجات والمناغات كما ورد: (وقرة عيني في الصلاة)، و(أرحنا يا بلال)، فأخذوا في الحمد والثناء والتمجيد وطلبوا المزيد، وأسعفوا بحاجاتهم، فعند ذلك نبهوا على أن هذه المنح والألطاف بواسطة نبي الرحمة وبركة متابعته، فالتفتوا، فإذَا الحبيبُ في حرم المحبوب حاضر، فأقبلوا عليه مسلمين بقولهم والسلام عليك ايها النبي ورحمه الله وبركاته. اه‍
(شرح الطيبي على المشكاة، رقم الحديث: ٩٠٩، ص: ٢/٤٢٣)

എല്ലാവിധ തഹിയ്യതുകളും, റബ്ബിൻ്റെ പ്രീതിക്ക് വേണ്ടി മാത്രം നിർവ്വഹിച്ച നിസ്കാരങ്ങളും അവനിലേക്ക് സമർപ്പിച്ചു കൊണ്ട് പരിശുദ്ധ സവിധത്തിലേക്ക് അവൻ കടന്നു ചെല്ലുന്നു. അടിമയുടെ കൺ കുളിർമയാകുന്നു. അപ്പോൾ തൻ്റെ റബ്ബിനെ അറിഞ്ഞതോടെ കൂടുതലായി അവനെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യും. അതിനിടയിലാണ് ഈ സൗഭാഗ്യങ്ങളെല്ലാം എങ്ങനെ തനിക്ക് ലഭിച്ചെന്ന ചിന്ത അവനുണ്ടാകുന്നത്. അങ്ങനെ അതെല്ലാം കാരുണ്യക്കടലായ മുത്ത്നബി(സ്വ) തങ്ങളെക്കൊണ്ടാണെന്നും അവിടുത്തെ പിൻപറ്റിയ ബറകതിനാലാണെന്നും അവൻ മനസ്സിലാക്കുക. തിരിഞ്ഞു നോക്കുമ്പോഴതാ, നാമെത്തും മുന്നേ പ്രണയിനിയുടെ(റബ്ബിൻ്റെ) ചാരത്ത് കാമുകൻ(തിരുദൂതർ(സ്വ) തങ്ങൾ) ഹാജരായിക്കുന്നു..! അപ്പോൾ അവിടേക്ക് നേരിട്ട് السلام عليك أيها النبي എന്ന് പറയാതിരിക്കുന്നതെങ്ങനെ ?
(ഇമാം ത്ഥീബിയുടെ ആ വരികൾ വിവർത്തനം ചെയ്യാൻ പരിമിതിയുണ്ട്. തിരുനബി(സ്വ) റബ്ബിനെ സ്നേഹിച്ചു, ആ സ്നേഹത്തെ വാക്കുകളിൽ ഉൾക്കൊള്ളിക്കാനാവില്ല. പല കവികളും കമിതാക്കളുടെ പ്രണയം പോലെ അവതരിപ്പിക്കാറുണ്ടല്ലോ. ആ നിലക്ക് എഴുതിയെന്നു മാത്രം)

ഈ വിധം അത്തഹിയ്യാത് ഓതുമ്പോൾ ചിന്തിച്ചു നോക്കൂ, ഹാ എന്തൊരാനന്ദമായിരിക്കും... തീർച്ച !

പടച്ചറബ്ബേ, 
മദീനയിൽ നിന്നും കോർത്തിണക്കിയ ചിലതാണിത്. ബറകത് പ്രദാനം ചെയ്യണേ...
അവിടുത്തെ യഥാർത്ഥ ഇശ്ഖുകാരിൽ ചേർക്കണേ...

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )