തിരുനബി(സ്വ)യുടെ ഹജ്ജ് യാത്രയിൽ നിന്നൊരേട്
തിരുനബി(സ്വ)യുടെ
ഹജ്ജ് യാത്രയിൽ നിന്നൊരേട്
☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
ബനൂ അസ്റഖ് വാദിയിലെത്തിയപ്പോൾ തിരുനബി(സ്വ) ചോദിച്ചു:
"..ഇത് ഏത് വാദിയാണ് ?.."
അനുചരർ: "..വാദീ ബനീ അസ്റഖ്.."
തിരുനബി(സ്വ): "..ഇവിടെ വെച്ച് മൂസാ നബി(അ)യെ ഓർത്തു പോവുന്നു, ഇരു ചെവിയും വിരൽ കൊണ്ട് അടച്ച്, ഉറക്കെ തൽബിയത് ചൊല്ലിക്കൊണ്ട് ഈ വാദിയിലൂടെ പോകുന്ന രംഗം.. ഞാനിപ്പോൾ അവരെ നേരിൽ കാണുന്ന പോലെ.."
മൂസാ നബി(അ)ൻ്റെ നിറവും മുടിയുമൊക്കെ അന്നേരം എങ്ങനെയായിരുന്നു എന്നും വിവരിച്ചുകൊണ്ടായിരുന്നു അവിടുന്ന് വിവരിച്ചത്..
സംഘം 'വാദീ ഹർശാ'യിലെത്തിയപ്പോൾ തിരുനബി(സ്വ) വീണ്ടും ചോദിച്ചു:
"..ഇതിപ്പൊ എവിടെയാണ്..?"
അനുചരർ: "..വാദീ ഹർശാ.."
തിരുനബി(സ്വ): "... രോമക്കുപ്പായമണിഞ്ഞ്, ചുവന്ന ഒട്ടകപ്പുറത്ത്, തൽബിയത് ചൊല്ലിക്കൊണ്ട് യൂനുസ് നബി(അ) ഈ വാദിയിലൂടെ പോകുന്നതായി ഞാൻ ഓർക്കുന്നു. അവരെ ഞാനിങ്ങനെ കാണുന്ന പോലെ..."[1]
ഇമാം മുസ്‌ലിം(റ) രിവായത് ചെയ്യുന്ന പ്രസ്തുത രംഗം മദീനയിൽ നിന്നും മക്കയിലേക്ക് ഹജ്ജതുൽ വദാഇന് വരുന്ന സന്ദർഭത്തിലായിരുന്നു.
ഇമാം ത്വബ്റാനി(റ) രിവായത് ചെയ്ത മറ്റൊരു ഹദീസിൽ - തിരുനബി(സ്വ) പറഞ്ഞു:
"..മസ്ജിദുൽ ഖൈഫിൽ എഴുപത് നബിമാർ നിസ്കരിച്ചു. കൂട്ടത്തിൽ മൂസാ നബി(അ) ഉണ്ടായിരുന്നു. കൂഫയിൽ നിർമിച്ച രണ്ട് അബാഅഃകൾ ധരിച്ച്, ഇഹ്റാമിലായ ഒട്ടകപ്പുറത്ത് ഇരിക്കുന്ന മൂസാ നബി(അ)യെ ഞാനിപ്പോഴും കാണുന്ന പോലെ.."[2]
ഇമാം അഹ്‌മദ്(റ)വും ഇമാം ബൈഹഖി(റ) വും രിവായത് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം:
വാദീ ഉസ്ഫാനിലെത്തിയപ്പോൾ തിരുനബി(സ്വ), അബൂബക്ർ(റ)നോട് ചോദിച്ചു:
"..ഇതേതാണ് സ്ഥലം..?"
അബൂബക്ർ(റ): "..വാദീ ഉസ്ഫാൻ.."
തിരുനബി(സ്വ): ".. ഇതിലൂടെ ഹൂദ്(അ)ഉം സ്വാലിഹ്(അ)ഉം ഒട്ടകപ്പുറത്ത് അവരുടെ നമിറ് വസ്ത്രമണിഞ്ഞ് ഹജ്ജിന് വേണ്ടി പോയത്.."[3]
മേൽ വിവരിച്ച ഹദീസുകളിൽ നിന്ന് എന്ത് മനസ്സിലായി ? അതെ, പരിശുദ്ധ ഹജ്ജ് കർമ്മം മുഴുവൻ ഇബ്റാഹീം നബി(അ)യുമായി ബന്ധപ്പെട്ട സ്മരണ ഉള്ളതോടൊപ്പം മറ്റു നബിമാരെയും അവർ സഞ്ചരിച്ച വഴിയും, എന്തിനധികം അവരണിഞ്ഞ വസ്ത്രമടക്കം ഓർത്തും അത് അനുചരർക്ക് ഓർമ്മിപ്പിച്ചും കൊണ്ടായിരുന്നു തിരുനബി(സ്വ) തങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ. അല്ലാഹു ഇഷ്ടപ്പെട്ടവരെ സ്മരിക്കലും മറ്റുള്ളവർക്ക് അവരെ പരിചയപ്പെടുത്തലും പുണ്യമുള്ളതും മഹത്വമേറിയതുമാണെന്ന് പഠിപ്പിക്കുകയാണ് ഇതിലൂടെ. അത് ഹജ്ജിൻ്റെ വേളയിൽ വിശേഷിച്ചും ഉണ്ടാകണമെന്നും.
ഇമാം ബുഖാരി(റ) രിവായത് ചെയ്യുന്ന സംഭവം ഇങ്ങനെ:
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു: "ദുൽ ഹുലൈഫഃയിലെ ബത്വഹാഇലാണ് (ഹജ്ജിൻ്റെ നേരത്ത്) തിരുനബി(സ്വ) തങ്ങൾ ഒട്ടകത്തെ മുട്ടുകുത്തിച്ചത്.." പിന്നീട് അബ്ദുല്ലാഹ്(റ) അതേ സ്ഥലത്ത് തന്നെയാണ് മുട്ടുകുത്തിച്ചിരുന്നത്[4].
തിരുനബി(സ്വ) മുൻഗാമികളായ നബിമാരെ ആസാറുകൾ കാണിച്ചു കൊടുക്കുന്നു. സ്വഹാബികൾ അവ ശേഷക്കാർക്ക് പറഞ്ഞു കൊടുക്കലോടൊപ്പം തിരുനബി(സ്വ)യുടെ ആസാറുകൾ പിൻപറ്റി ചെയ്ത് കാണിക്കുന്നു!
ഹജ്ജ് കർമ്മം ഏതാണ്ടെല്ലാം ഇബ്റാഹീം നബി(അ), ഇസ്മാഈൽ(അ), ബീവി ഹാജർ(റ) എന്നീ റബ്ബിൻ്റെ ഇഷ്ടക്കാരെ സ്മരിച്ചു കൊണ്ടുള്ളതാണ്. ഹാജർ ബീവി(റ) ഒരു അടിമ സ്ത്രീയായിട്ടു പോലും റബ്ബിൻ്റെ ഇഷ്ടക്കാരായതിനാൽ അവൻ ഉദ്ദേശിച്ചത് പ്രകാരം അവരുടെ സ്മരണ അവസാനകാലം വരെ നിലനിർത്തുകയാണ്. വർഷങ്ങളായി ഇവരെ സ്മരിച്ചു കൊണ്ടുള്ള ഹജ്ജ് കർമ്മത്തിൽ തിരുനബി(സ്വ) തങ്ങളുടെ 'ഉംറതുൽ ഖളാഅ്' ഉണ്ടാകലോടെ മറ്റൊരു കാര്യവും കൂടെ ശറആക്കപ്പെട്ടു - 'റമല്'. ത്വവാഫിലെ ആദ്യ മൂന്നിൽ - പുരുഷന്മാർ കാലുകൾ അടുപ്പിച്ച്, ചുമല് കുലുക്കിയുള്ള, ഓട്ടവും ചാട്ടവുമില്ലാതെ നടക്കുന്ന ഒരു രീതിയാണിത്. ശത്രുക്കൾക്ക് മുസ്‌ലിംകളുടെ ഊക്കും വമ്പും കാണിക്കാൻ വേണ്ടിയാണ് ഇത് ശറആക്കപ്പെട്ടത്. ശേഷം ഈ കാരണമില്ലെങ്കിലും തിരുനബി(സ്വ)യെയും സ്വഹാബതിനെയും സ്മരിക്കുന്നത് നിലനിർത്താൻ അത് നിയമമാക്കുകയാണുണ്ടായത്[5].
മഖ്ബൂലും മബ്റൂറുമായ ഹജ്ജിനും ഉംറക്കും മർളിയ്യായ സിയാറതിനും നമുക്കും ഹജ്ജിന് പോകുന്നവർക്കും റബ്ബ് തൗഫീഖ് നൽകട്ടെ - ആമീൻ.
_________________________________
[1]
عَنِ ابْنِ عَبَّاسٍ قَالَ: « سِرْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَيْنَ مَكَّةَ وَالْمَدِينَةِ فَمَرَرْنَا بِوَادٍ، فَقَالَ: أَيُّ وَادٍ هَذَا؟ فَقَالُوا: وَادِي الْأَزْرَقِ، فَقَالَ: كَأَنِّي أَنْظُرُ إِلَى مُوسَى صَلَّى اللهُ عَلَيْهِ وَسَلَّمَ، فَذَكَرَ مِنْ لَوْنِهِ وَشَعْرِهِ شَيْئًا لَمْ يَحْفَظْهُ دَاوُدُ، وَاضِعًا إِصْبَعَيْهِ فِي أُذُنَيْهِ، لَهُ جُؤَارٌ إِلَى اللهِ بِالتَّلْبِيَةِ مَارًّا بِهَذَا الْوَادِي، قَالَ: ثُمَّ سِرْنَا حَتَّى أَتَيْنَا عَلَى ثَنِيَّةٍ، فَقَالَ: أَيُّ ثَنِيَّةٍ هَذِهِ؟ قَالُوا: هَرْشَى، أَوْ لِفْتٌ، فَقَالَ: كَأَنِّي أَنْظُرُ إِلَى يُونُسَ عَلَى نَاقَةٍ حَمْرَاءَ عَلَيْهِ جُبَّةُ صُوفٍ، خِطَامُ نَاقَتِهِ لِيفٌ خُلْبَةٌ مَارًّا بِهَذَا الْوَادِي مُلَبِّيًا » رواه مسلم (رقم الحديث: ٢٦٩)
هرشى - ثنية قريب 'جحفة'. اه (الترغيب والترهيب - ص: ٤٨٣)
.
[2]
قال رسول اللهﷺ: صلى في مسجد الخيف سبعون نبيا منهم موسى ـ ﷺ ـ كأني أنظر إليه وعليه عبائتان قطوانيتان وهو محرم على بعير من إبل شنوءة مخطوم بخطام ليف له ضفيرتان. رواه الطبراني في الأوسط.
(الترغيب والترهيب - ص:٤٨٣)
[3]
قال ابن عباس رضي الله عنهما: لما مر رسول الله ﷺ بوادي عُسْفان حين حج، قال: لقد مر به هود وصالح - عليهما السلام - على بكرات خطمهنّ الليف، أزرهم العباء، وأرديتهم النِّمار، يُلبّون، يحجّون البيت العتيق. اه رواه أحمد والبيهقي.
(الترغيب والترهيب - ص: ٤٨٣)
[4]
عَنْ عَبْدِ اللَّهِ بْنِ عُمَرَ رضي الله عنهما: أن رسول الله صلى الله عليه وسلم أَنَاخَ بِالْبَطْحَاءِ بِذِي الْحُلَيْفَةِ فَصَلَّى بِهَا. وَكَانَ عبد الله ابن عمر رضي الله عنهما يفعل ذلك. اه
(رواه البخاري رقم الحديث: ١٤٥٩)
[5]
(وَأَنْ يَرْمُلَ فِي الْأَشْوَاطِ الثَّلَاثَة الْأُوَل بِأَنْ يُسْرِعَ مَشْيَهُ مُقَارِبًا خُطَاهُ)
بِأَنْ لَا يَكُونَ فِيهِ وُثُوبٌ وَلَا عَدْوٌ مَعَ هَزِّ كَتِفَيْهِ... وَسَبَبُهُ «قَوْلُ الْمُشْرِكِينَ لَمَّا دَخَلَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِأَصْحَابِهِ مُعْتَمِرًا سَنَةَ سَبْعٍ قَبْلَ فَتْحِ مَكَّةَ بِسَنَةٍ وَهَنَتْهُمْ حُمَّى يَثْرِبَ أَيْ فَلَمْ يَبْقَ لَهُمْ طَاقَةٌ بِقِتَالِنَا فَأَمَرَهُمْ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهِ لِيُرِيَ الْمُشْرِكِينَ بَقَاءَ قُوَّتِهِمْ وَجَلَدِهِمْ وَشُرِعَ مَعَ زَوَالِ سَبَبِهِ لِيُتَذَكَّرَ بِهِ مَا كَانَ الْمُسْلِمُونَ فِيهِ مِنْ الضَّعْفِ بِمَكَّةَ ثُمَّ نِعْمَةُ ظُهُورِ الْإِسْلَامِ وَإِعْزَازِهِ وَتَطْهِيرِ مَكَّةَ مِنْ الْمُشْرِكِينَ عَلَى مَرِّ الْأَعْوَامِ وَالسِّنِينَ» ... وَيُكْرَهُ تَرْكُ ذَلِكَ وَقَضَاءُ الرَّمَلِ فِي الْأَرْبَعَةِ الْأَخِيرَةِ؛ لِأَنَّ فِيهِ تَفْوِيتَ سُنَّتِهَا مِنْ الْهَيِّنَةِ. اه بحذف
(تحفة: ٨٩- ٤/٨٨)
(انظر أيضاً فتح المعين - ص: ٢١٠،
لواقح الأنوار للإمام الشعراني - ص: ٥٣٧،٥٣٨)
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത്:
അബൂ ഹസനഃ ഊരകം)
💫
Comments
Post a Comment