"യജ്‌രീ വലാ നദ്‌രീ.."
"യജ്‌രീ വലാ നദ്‌രീ.."
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
سوابق الهمم لا تخرق أسوار الأقدار. اه (حكم العطائية)
മർഹൂം മേട്ടുപ്പാളയം ഹമീദലി ഹള്റത്(ന:മ)യുടെ വീട്ടിൽ കല്യാണസദസ്സിൽ പങ്കെടുക്കാൻ വർഷങ്ങൾക്ക് മുമ്പ് ഒരു അവസരം കിട്ടി.
അവിടെ വെച്ച് മർഹൂം ശബീറലി ഹള്റത്(ന:മ)യുടെ കൂടെ ഭക്ഷണം കഴിക്കാനും ഭാഗ്യമുണ്ടായി. ഇടക്ക്, വെള്ളം കുടിക്കാൻ ഡിസ്പോസ്ബ്ൾ ഗ്ലാസ് കയ്യിലെടുത്തെങ്കിലും വായിലെത്തുന്നതിന് മുമ്പ് ഓറുടെ കയ്യിൽ നിന്നും അത് നിലത്ത് വീണു. ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ട് ഇങ്ങനെ പ്രതിവചിച്ചു:
النصيب يصيب ولو كان بين الجبلين
وغير النصيب لا يصيب ولو كان بين الشفتين
"..നിശ്ചയം, വിധിക്കപ്പെട്ടത് ഇരുമലകൾക്ക് ഇടയിലാണെങ്കിലും അത് വന്നെത്തും. വിധിച്ചതല്ലെങ്കിൽ ഇരുചുണ്ടുകൾക്ക് ഇടയിലാണെങ്കിലും ലഭിക്കുകയില്ല.."
ഒരു വിശ്വാസി എപ്പോഴും ഓർത്തു വെക്കേണ്ട കാര്യമാണിത്. എല്ലാം നമ്മൾ വിചാരിക്കും പോലെ നടക്കണമെന്ന് വെക്കാനൊക്കുമോ? ഇല്ല, മറിച്ച് അല്ലാഹുവിൻ്റെ സദാ നിയന്ത്രണത്തിലാണ് ഈ ലോകവും അതിലുള്ള സർവ്വ കാര്യങ്ങളും. ഈ വസ്തുത അറിയാമെങ്കിലും പലപ്പോഴും വിസ്മരിക്കുന്നു. പല ടെൻഷനുകളും ഇതേ തുടർന്നാണ് ഉണ്ടാകുന്നത്.
നോക്കൂ, ഒരു മാന്യമായ ജോലിക്ക് വേണ്ടി വർഷങ്ങളെടുത്ത് കഠിനപ്രയത്നത്തിലൂടെ വിദ്യാസമ്പന്നരായിട്ടും എത്രയോ പേർ ജീവിതത്തിലൊന്നും സമ്പാദിക്കാനാവാതെ അലയുന്നു, അതേ സമയം ഒരു വിവരവുമില്ലാത്ത പലരും അതിസമ്പന്നന്മാരായി വാഴുന്നു. കാശ് എണ്ണുമ്പോൾ "ലക്ഷം" എന്ന് മൊഴിയാൻ പോലും അറിയാതെ "ലച്ചം" എന്ന് പറയുന്ന സമ്പന്മാരുണ്ട്. നിങ്ങളുടെ പരിചയത്തിൽ തന്നെ ഇങ്ങനെ ഒരു തലതിരിഞ്ഞ പ്രതിഭാസത്തിന് ഉദാഹരണങ്ങളുണ്ടാകും. നല്ല വിദ്യാഭ്യാസം മാന്യമായ തൊഴിൽ നേടിക്കൊടുക്കുമെങ്കിൽ ഇവർക്കെന്തേ അത് കിട്ടാതെ പോയി? ഇവിടെയാണ് ഒരു വിശ്വാസി ഉണരേണ്ടത്. എല്ലാം റബ്ബിൻ്റെ തീരുമാനമാണെന്ന ഉറച്ച ബോധ്യത്തിലേക്ക് അവനെത്തണം. ഇല്ലെങ്കിൽ പിഴച്ചുപോകാനിടയുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു കവിതയുണ്ട്:
كم عالم عالم أعيت مذاهبه #
وجاهل جاهل تلقاه مرزوقا
هذا الذي ترك الأفهام حائرة #
وصير العالم النحرير زنديقا
".. ജീവിക്കാൻ വകയില്ലാത്ത എത്രയെത്ര ജ്ഞാനികളാണ് ...
വിവരമില്ലാത്തവരെ ധനാഢ്യന്മാരായി കാണുകയും ചെയ്യുന്നു...
ഈ അവസ്ഥ ചിലർക്ക് പരിഭ്രാന്തി പരത്തി..
അങ്ങനെ ചില ഭാഗ്യമില്ലാത്ത ജ്ഞാനികളെയും സ്വത്തിനോടുള്ള മോഹം കപടന്മാരാക്കി മാറ്റി.."
എത്രമേൽ അർത്ഥഗർഭമാണീ വരികൾ! റബ്ബിൻ്റെ ഖദ്റ് - ഖളാഇലുള്ള വിശ്വാസം ഇല്ലാതാകുമ്പോഴാണ് ഈ പരിഭ്രാന്തിയുണ്ടാകുന്നത്. യാത്രകളിൽ നല്ല ഹോട്ടൽ പരതി കുറേ അലഞ്ഞവരായിരിക്കും നിങ്ങളിൽ പലരും. ഡ്രൈവറോട് പറയും - "ഈ ഹോട്ടലിൽ കേറണ്ടാ, കുറച്ച് കൂടെ മുന്നോട്ട് പോയാൽ നല്ലത് കിട്ടും.." അങ്ങനെ ഒരു ഹോട്ടൽ കണ്ടാൽ പറയും: "ഹേയ്, ഇതു പോരാ, ഒന്നുകൂടെ മുന്നോട്ടെടുക്ക്."
യഥർത്ഥത്തിൽ നമ്മുടെ ഭക്ഷണം റബ്ബ് തആലാ മുന്നേ തയ്യാർ ചെയ്തിടത്തേക്ക് നമ്മൾ എത്തിപ്പെടുകയാണ് ഇവിടെ. എല്ലാ കാര്യങ്ങളിലും ഇങ്ങനെ തന്നെ.
ഇത് ഉറപ്പിച്ചു നിർത്താനാണ് പഴയകാല ഉറുദികളിലെല്ലാം ഇങ്ങനെ മുഴങ്ങിക്കേട്ടത്:
ما شاء الله كان، وما لم يشأ لم يكن، لا حول ولا قوة إلا بالله العلي العظيم
അല്ലാഹു ഉദ്ദേശിച്ചത് മാത്രം ഉണ്ടാകുന്നു. അവനുദ്ദേശിക്കാത്ത യാതൊന്നും ഇവിടെ ഉണ്ടാകുന്നേയില്ല, എല്ലാ ശക്തിയും ഉന്നതനായ റബ്ബിനെക്കൊണ്ടല്ലാതെ ഇല്ലാ !
ഇത്തരം വിശ്വാസത്തിൽ നിന്നും ശ്രദ്ധതിരിച്ചു കളയുന്നതാണ് പുതിയ കാലത്തെ മോട്ടിവേഷൻ ക്ലാസുകൾ.
"ഇങ്ങനെ ചെയ്താൽ ഇത് ലഭിക്കുമെന്ന് ഉറപ്പാ,.."
"ഈ രീതിയിൽ മനസ്സ് മാറ്റിയെടുത്താൽ തോൽവി ഒരിക്കലുമുണ്ടാകില്ല.."
മോട്ടിവേഷൻ ക്ലാസുകളിലെ സ്ഥിരം വാക്കുകളാണിത്. എന്നാൽ, എങ്ങനെ ചെയ്താലും പടച്ച റബ്ബിൻ്റെ തീരുമാനം മാറ്റാനൊന്നും ഒരു സൃഷ്ടിക്കും സാധിക്കില്ല. അവൻ വിധിച്ചത് വന്നെത്തുക തന്നെ ചെയ്യും. തോൽവിയൊക്കെ ആർക്കും സംഭവിക്കും. അതാണ് പണ്ഡിതന്മാർ പഠിപ്പിച്ചത് :
سوابق الهمم لا تخرق أسوار الأقدار. اه (حكم العطائية)
"തുളച്ചുകയറുന്ന മനക്കരുത്തുകളാണെങ്കിലും റബ്ബിൻ്റെ തീരുമാനങ്ങളെ മറി കടക്കാനാകില്ല.." ഈ ആശയം എടുത്തെറിയാൻ പലപ്പോഴും മോട്ടിവേഷൻ ക്ലാസുകൾ കാരണമാകുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകൾ ട്രെൻഡായി മാറിയ ഇക്കാലത്ത് വിശ്വാസികൾ ജാഗ്രത കാണിക്കണം.
{ ذَ ٰلِكَ بِأَنَّ ٱللَّهَ لَمۡ یَكُ مُغَیِّرࣰا نِّعۡمَةً أَنۡعَمَهَا عَلَىٰ قَوۡمٍ حَتَّىٰ یُغَیِّرُوا۟ مَا بِأَنفُسِهِمۡ وَأَنَّ ٱللَّهَ سَمِیعٌ عَلِیمࣱ }[الأنفال- ٥٣]
{ إِنَّ ٱللَّهَ لَا یُغَیِّرُ مَا بِقَوۡمٍ حَتَّىٰ یُغَیِّرُوا۟ مَا بِأَنفُسِهِمۡۗ } [الرعد- ١١]
നല്ല മാർഗ്ഗങ്ങളെല്ലാം സൗകര്യപ്പെടുത്തിയിട്ടും മനുഷ്യൻ പിഴച്ച വഴി തെരെഞ്ഞെടുക്കുന്നത് കൊണ്ടാണ് അവനെ അല്ലാഹു പിഴപ്പിക്കുന്നത് - എന്ന ആശയത്തിലുള്ള ആയതുകൾ ഖുർആനിലുണ്ട്. ഇവിടെയെല്ലാം പിഴപ്പിക്കുന്നവൻ അല്ലാഹു തന്നെയാണെന്ന വസ്തുത വിസ്മരിക്കാതെയുള്ള ഖുർആനിൻ്റെ പ്രയോഗം ശ്രദ്ധേയമാണ്. നമ്മൾ നേരാം വണ്ണം ആകുമ്പോഴും അല്ലാത്തപ്പോഴും അതനുസരിച്ച് കർമ്മങ്ങൾ ഉണ്ടാകുന്നു - അത് അല്ലാഹു ഉണ്ടാക്കുകയാണെന്ന ഉൾക്കരുത്ത് നമുക്കു വേണം.
ഒരു സുഹൃത്ത് പങ്കുവെച്ച അനുഭവ കഥയുണ്ട്: വടകരയിലേക്ക് പോകും വഴി ബസ് സ്പീഡ് ഓവറാണെന്ന് പറഞ്ഞ് യാത്രക്കാരിലൊരാൾ പ്രശ്നമുണ്ടാക്കി. അദ്ദേഹം ബസ് നിർത്താനാവശ്യപ്പെട്ട് അവിടെ ഇറങ്ങി. കുറച്ച് മുന്നോട്ട് പോയപ്പോൾ ഈ ബസും മറ്റൊരു ബൈക്കും കൂട്ടിമുട്ടി. ബൈക്കിൽ പിൻസീറ്റിലെ യാത്രക്കാരൻ മരിച്ചു. നേരത്തെ ബസ് നിർത്തിച്ച് ഇറങ്ങിയ ആളില്ലേ, അയാളാണ് ആ ബൈക്കിലുണ്ടായ മരിച്ച വ്യക്തി!
ചിന്തിച്ചു നോക്കൂ, മരിക്കാൻ വേണ്ടി പ്രശ്നമുണ്ടാക്കിയ പോലെ. എന്നാൽ അല്ലാഹുവിൻ്റെ തീരുമാനം നടക്കണമല്ലോ, അതിനുള്ള സാഹചര്യമായിരുന്നു അന്ന് ബസിന്റെ സ്പീഡും, ഇദ്ദേഹത്തിൻ്റെ ദേഷ്യപ്പെടലും, അയാൾ ഇറങ്ങിപ്പോയതും. ശേഷം അതേ ബസുമായി കൂട്ടിയിടിച്ച് മരണപ്പെട്ടതും.
വന്ദ്യരായ ടി.ടി ഉസ്താദ് എപ്പോഴും പറയാറുണ്ടായിരുന്നു:
قضاء الله يجري، ولا ندري
".റബ്ബിൻ്റെ തീരുമാനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. നാം അതറിയുന്നില്ല.." ഈയൊരു ബോധ്യം നമ്മിൽ അല്ലാഹു നിലനിർത്തട്ടെ - ആമീൻ.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment