ക്രമപ്പെടുത്തിയതിലും ന്യായം

ക്രമപ്പെടുത്തിയതിലും ന്യായം

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

കിതാബോതുന്നവരോടാണ്. അല്ലാത്തവർ ഇത് വായിച്ച് തലപുണ്ണാക്കേണ്ട. ആക്ഷേപിച്ചതല്ല. വേണമെങ്കി വായിച്ച് നോക്കി, എല്ലാ പദങ്ങൾക്കും പ്രയോഗങ്ങൾക്കും മലയാള വിശദീകരണം പിടിപാടില്ലാത്തതോണ്ടാണ്. സോറി !

العلم إن كان إذعانا للنسبة فتصديق وإلا فتصور...
وموضوعه المعلوم التصوري والتصديقي من حيث يوصل إلى مطلوب تصوري فيسمى معرفا أو تصديقي فيسمى حجة.اه‍ التهذيب للإمام التفتازاني رحمه الله تعالى 

ഇമാം തഫ്താസാനീ(റ)യുടെ ഈ വാക്യങ്ങൾ സുപരിചിതമാണ്. ഇവിടെ ഇൽമിനെ ഓഹരി ചെയ്തപ്പോ ആദ്യം 'തസ്വ് ദീഖും' പിന്നെ 'തസ്വവ്വുറു'മാണ് പറഞ്ഞത്. എന്നാൽ തൊട്ടുടനെ അവയുടെ മൗളൂഇനെ പറഞ്ഞപ്പോൾ ആദ്യം 'തസ്വവ്വുറും' പിന്നെ 'തസ്വ് ദീഖും'. ആദ്യമുണ്ടാകുന്നതിനെ ഒന്നാമതായി പറയുകയാണെങ്കിൽ 'തസ്വവ്വുറി'നെ മുന്തിക്കുന്ന രീതിയാണ് രണ്ടിടത്തും വേണ്ടിയിരുന്നത്. എന്നിട്ടും ഇങ്ങനെ വ്യത്യാസപ്പെടുത്തിയതിന് പിന്നിൽ ഒരു രഹസ്യമുണ്ട്.

'ഇൽമ്' - അത് വുജൂദിയ്യാണ്. ഇതിലെ രണ്ടെണ്ണത്തിൽ إذعان ൻ്റെ വുജൂദിനെ പരിഗണിക്കുന്നത് 'തസ്വ് ദീഖി'ലാണ്. അപ്പോൾ അതിന് മുൻഗണന നൽകി. 'തസ്വവ്വുർ' എന്നത് إذعان ഇല്ലാത്തത് എന്നല്ലേ. അപ്പോൾ അത് ഒരു തരത്തിൽ 'അദമിയ്യ്' ആകുന്നുണ്ട്.

എന്നാൽ 'മൗളൂഅ്', ഇവയുടെ ദാതിയ്യായ ഓഹരിവെപ്പാണ്. അതിനാൽ
ما قدم طبعا يقدم ذكرا
 ആദ്യമുണ്ടാകുന്നതിനെ മുന്തിക്കുക - എന്ന പൊതുനിയമം അനുസരിച്ച് 'തസ്വവ്വുറി'നെ മുന്തിക്കുകയാണ് ചെയ്തത്.

നഹ്‌വിൻ്റെ കിതാബുകളിലെല്ലാം കലിമതിനെ വിവരിക്കുമ്പോൾ ഹർഫിനെ അവസാനത്തിൽ പറയാനുള്ളതിനും ന്യായമിതാണ്. അതായത്, സ്വന്തമായി അർത്ഥം ഇല്ലാത്തത് എന്ന പേരിൽ അത് അദമിയ്യായി. അപ്പോൾ അർത്ഥമുള്ള വുജൂദിയ്യുകളായ ഇസ്മിനെയും ഫിഅ്ലിനെയും ആദ്യം പറഞ്ഞു.

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )