ദലാലതിലെ ധാരണാപിശക്

ദലാലതിലെ ധാരണാപിശക് 

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ചികിത്സയുടെ ഭാഗമായി മൈദ കൊണ്ടുള്ള ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പിന്നീട് ക്ലിനിക്കിൽ ചെന്നപ്പോൾ ഡോക്ടർ ചോദിച്ചു - ഇന്നലെ എന്താ കഴിച്ചത്?
" ഇന്നലെ പൊറോട്ട കഴിച്ചു".
ഇത് കേട്ട ഡോക്ടർ ദേഷ്യപ്പെട്ട് പറഞ്ഞു -
"മൈദ തിന്നരുതെന്ന് പറഞ്ഞില്ലേ ?"
വേവിച്ചതും ചൂടാക്കിയതും ഒഴിവാക്കാൻ പറഞ്ഞിരുന്നെങ്കിൽ ഇത് കേട്ടാൽ ഡോക്ടർ പറയും -
"വേവിച്ചത് കഴിക്കരുതെന്ന് പറഞ്ഞില്ലായിരുന്നോ?"

മേൽ പറഞ്ഞ "പൊറോട്ട കഴിച്ചു" എന്ന വാക്കിൽ നിന്നും ഡോക്ടർ 'മൈദ' എന്നും 'വേവിക്കുക' എന്നും മനസ്സിലാക്കിയില്ലേ? ഇതാണ് دلالة تضمنية യും دلالة التزامية യും. 

നമ്മുടെയെല്ലാം സാധാരണ സംസാരങ്ങളാണിത്. ഒരു വാക്കുകളിൽ നിന്നും ഏത് രീതിയിലെല്ലാം കാര്യങ്ങൾ മനസ്സിലാക്കാം എന്ന മൻത്വിഖിലെ ചർച്ചയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇവിടെയൊരു ധാരണാപിശക് പറ്റിയിട്ടുണ്ട് ചിലർക്ക്. അതായത്, മറ്റൊന്നിൻ്റെ ഉള്ളിലൂടെ - ضمنا നിലക്ക് മനസ്സിലാവുന്നതിനാണ് تضمنية എന്ന് പറയുക. ഈ പേര് സൂചിപ്പിക്കും പോലെ തന്നെയാണ് കാര്യം. അതുപോലെ ഒരു കാര്യം പറയുമ്പോൾ അനിവാര്യമായി - لزوما നിലക്ക് ഗ്രാഹ്യമാവുന്നതിനെ التزامية എന്നും പറയും. അപ്പോൾ تضمنية യും التزامية യും തനിച്ച് ഉണ്ടാവുകയില്ല. ഇപ്രകാരം മേൽ പറഞ്ഞ 'പൊറോട്ട' എന്ന പദത്തിൻ്റെ ഉള്ളിലൂടെയും അനിവാര്യവുമായും കിട്ടുന്ന ആശയങ്ങളാണ് 'മൈദ' എന്നതും 'വേവിച്ചത്' എന്നതും. അല്ലാതെ ആ രണ്ട് കാര്യങ്ങൾ അറിയിച്ച് കൊടുക്കലായിരുന്നില്ല അവിടെ രോഗി ഉദ്ദേശിച്ചത്. 

ഇവിടെ തെറ്റിദ്ധാരണ ഉണ്ടായത്, "മനുഷ്യൻ" എന്ന വാക്ക് "ജീവി" എന്ന ആശയത്തെ കുറിക്കുന്നത് تضمنية ആണെന്ന് പറഞ്ഞപ്പോൾ خاص പറഞ്ഞ് عام ഉദ്ദേശിക്കുന്ന രീതിയാണെന്ന് ധരിച്ചതാണ്. 
ഒരു ജീവിയെ കണ്ടു എന്ന് പറയാൻ ഉദ്ദേശിച്ചയാൾ - 'ഞാൻ മനുഷ്യനെ കണ്ടു' എന്ന് പറഞ്ഞാൽ, അവിടെ 'മനുഷ്യൻ' എന്ന പദത്തിൻ്റെ ഉദ്ദേശാർത്ഥം 'ജീവി' എന്നാണല്ലോ. ഈ അറിയിപ്പിനല്ല تضمنية എന്ന് പറയുന്നത്. അവിടെ ഉള്ളിലൂടെ അറിയിക്കൽ ഉണ്ടായിട്ടില്ല. പകരം, മനുഷ്യൻ എന്നത് കൊണ്ട് ആദ്യമേ ഉദ്ദേശിക്കുന്നത് ജീവി എന്നാണ്. അപ്പോൾ تضمنية ഉം التزامية ഉം താബിആയി ഉണ്ടാകുന്ന അറിയിപ്പ് മാത്രമാണെന്ന് ശ്രദ്ധിക്കണം. അതാണ് 
وتلزمهما المطابقة 
എന്ന് പറഞ്ഞതിൻ്റെ പൊരുൾ. ഇക്കാര്യം വളരെ വ്യക്തമായി അല്ലാമഃ ഖബീസ്വീ(റ) പറയുന്നു:

(وتلزمهما المطابقة ولو تقديرا) 
فإنه متى تحققتا تحققت، لأنهما تابعان لها. اه‍ 
(شرح الخبيصي على التهذيب- ١٠١)

മേൽ വിവരിച്ചത് മനസ്സുകൊടുത്ത് വായിച്ചാൽ തെറ്റിദ്ധാരണ വന്നത് എവിടെയെന്ന് മനസ്സിലാകും. അപ്പോൾ, خاص പറഞ്ഞ് عام ഉദ്ദേശിക്കുന്ന രീതി യഥാർത്ഥത്തിൽ مطابقية ആണെന്ന് മനസ്സിലാക്കണം. കാരണം, ഒരു പദം എന്തിനാണോ ഉപയോഗിച്ചത് ആ معنى പൂർണ്ണമായും ലക്ഷ്യം വെക്കുന്നതിനാണല്ലോ مطابقية എന്ന് നിർവ്വചിക്കുന്നത്:
المطابقة دلالة اللفظ على تمام ما وضع له. اه‍ 
ഈ വാക്കിലെ وضع എന്നതിന് 'ഭാഷയിൽ വെച്ച് പിടിപ്പിക്കുക' എന്ന അസ്വ് ലിയ്യായ അർത്ഥം മാത്രം വെക്കരുത്. ആ അർത്ഥത്തിന് പുറമെ മജാസും ഉൾപ്പെടാൻ 'നിലവിൽ ഉപയോഗിക്കുന്നത്' എന്ന് വെച്ചാൽ മതി. ഇപ്പറഞ്ഞത് ദസൂഖീയുടെ ഉദ്ധരണിയിൽ നിന്നും വ്യക്തമാണ് :

(قوله على تمام ما وضع له)
اي على المعنى الذي وضع له بتمامه وعينه بحيث لا يخرج عنه شيء مما اعتبره الواضع في مقابلته، وسواء كان اللفظ مشتركا أو لا، كان حقيقة أو مجازا فدلالة المشترك على كل من معانيه مطابقة، وكذا دلالة اللفظ على معناه المجازي كدلالة أسد على الرجل الشجاع. اه‍ 
(حاشية الدسوقي على شرح الخبيصي - ٨٥)

മേൽ പറഞ്ഞ خاص പറഞ്ഞ് عام ഉദ്ദേശിക്കുന്ന രീതി മജാസാണെന്നും അത് مطابقية ൽ പെട്ട അറിയിക്കലാണെന്നും ഇതിനാൽ വ്യക്തമായി. ഇപ്പറഞ്ഞ് 'സ്വരീഹാ'ക്കുന്ന ഉദ്ധരണികൾ ചേർക്കാം:

(و)
مثال الدلالة بالتضمن كالإنسان، فإنه يدل (على أحدهما) اي على الحيوان فقط، أو على الناطق فقط (بالتضمن) لكن لا مطلقا، بل عند إرادة المعنى المطابقي أعني المجموع من الحيوان والناطق لأنه ربما يكون اللفظ دالا على جزء معناه المطابقي فقط، ولا يكون دلالته عليه تضمنا بل مطابقة، كما في دلالة لفظ الانسان على الحيوان أو على الناطق عند إرادة أحدهما منه. لا عند إرادة المجموع. وإنما سميت هذه الدلالة تضمنا، لأنه يدل على ضمن الموضوع له. 
(و)
مثال الدلالة بالالتزام كالإنسان فإنه يدل ( على قابل العلم وصنعة الكتابة بالالتزام) وهذا أيضاً عند إرادة المعنى الموضوع له، لا دلالته على الأمر الخارج اللازم مطلقا. اه‍ 
(خلاصة الأفكار لأثير الدين - رحمه الله)

وزعم بعضهم أن التضمن والالتزام مجازان، وهو خطأ. لأن التضمن هو فهم الداخل في المسمى عند إطلاق اللفظ على ما وضع له. اه‍ 
(شرح مغني الطلاب على إيساغوجي)

നമ്മുടെ ഇൽമിൽ അല്ലാഹു തആലാ ബറകത് ചൊരിയട്ടെ ആമീൻ.


✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  


Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )