തോൽവി

 തോൽവി

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

എല്ലാർക്കും അറിയുന്നതല്ല ഇസ്‌ലാമിൻ്റെ പ്രാമാണിക വിശദീകരണങ്ങൾ. വിവരദോഷികളുടെയും വമ്പ് കാണിക്കുന്നവരുടെയും വലിയൊരു വിഭാഗം തന്നെ സോഷ്യൽ മീഡിയയിൽ തലപൊക്കുന്നുണ്ട്. ഇസ്‌ലാമിൻ്റെ നിയമങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ ഇവർക്ക് അതിൻ്റെ രേഖാമൂലം അറിയിച്ചു കൊടുക്കണം പോൽ! ഇന്ന ഇമാം ഇന്ന കിതാബിൽ ഇത്രാം പേജിൽ വിവരിച്ചിട്ടുണ്ടെന്ന് പറഞ്ഞാലോ, അതിൻ്റെ തെളിവ് വേണമെന്ന് പറയും. ഖുർആനിലോ ഹദീസിലോ ഉണ്ടോ എന്ന് തന്നെ ഇവർക്കറിയണം! മാനത്തെ അമ്പിളി കൈയിൽ കിട്ടാത്തതിൻ്റെ പേരിൽ വാശിപിടിക്കുന്ന 4 വയസ്സുള്ള കുഞ്ഞിൻ്റെ മുന്നിൽ തോറ്റു കൊടുക്കുന്ന പിതാവിനെ പോലെ ഇവരുടെ മുന്നിലും കൈ കൂപാനേ നിർവ്വാഹമുള്ളൂ. 

നിങ്ങളാരെങ്കിലും ഡോക്ടർ എഴുതിത്തരുന്ന മരുന്നിന് തെളിവ് ചോദിക്കാറുണ്ടോ?

വീടിൻ്റെ പ്ലാൻ വരച്ച എൻജിനീയറോട് കോൺക്രീറ്റിൻ്റെ അളവിൽ തർക്കിച്ചിട്ടുണ്ടോ?

വക്കീലിനോട് നിയമകാര്യങ്ങളുടെ തെളിവന്വേഷിച്ചിട്ടുണ്ടോ ?

ഇല്ല, ചോദിച്ചാൽ തന്നെ അവർ സാധാരണക്കാർക്ക് വിസ്തരിച്ച് കൊടുക്കുമോ? ഇല്ല. അത് അറിയാത്തത് കൊണ്ടല്ല. അവരുടെ മുന്നിൽ തോറ്റു കൊടുക്കുന്നതാണ്, 4 വയസ്സുകാരൻ്റെ മുന്നിൽ ഉപ്പച്ചി തോൽക്കും പോലെ. ഇതേ തോൽവി പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

വർഷങ്ങളെടുത്ത് പഠിച്ചെടുക്കുന്ന ഇസ്‌ലാമിൻ്റെ തത്വശാസ്ത്രങ്ങൾ ഒരിറ്റ് പോലും പഠിക്കാൻ ശ്രമിക്കാത്ത ഇവർക്ക് വേണമത്രേ തെളിവ് ! 

✍️

അബൂ ഹസന: ഊരകം

💫  

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )