അത്യുത്തമരായ അടിമ


അത്യുത്തമരായ അടിമ

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ഈ പ്രപഞ്ചലോകവും അതിലെ സർവ്വതും, ഇനി അതിനുമപ്പുറത്ത് എന്തെല്ലാമുണ്ടോ, അവ മുഴുക്കെയും - ഇല്ലായ്മയിൽ നിന്നും ഉണ്ടാക്കി, സദാ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന സർവ്വാധിപനാണ് - الله - سبحانه وتعالى. മനുഷ്യരായ നാമെല്ലാം അവൻ്റെ സൃഷ്ടികളാണ്, യഥാർത്ഥ അടിമകളാണ്. അവൻ കൽപിച്ചതെന്തോ, അത് അക്ഷരംപ്രതി അനുസരിക്കേണ്ടവർ. അവനിലേക്ക് എല്ലാം സമർപ്പിക്കേണ്ടവർ. ഈ സ്വഭാവം പരിപൂർണ്ണമാവുക ഏറ്റവും ഉത്തമരായ സൃഷ്ടിക്കാണ്, അതെ - മുത്ത്നബി മുഹമ്മദ് മുസ്ത്വഫാ(സ്വ) തങ്ങൾക്കാണ്. ആ പരിപൂർണ്ണ അടിമയാവുക എന്നതാണ് അവിടുത്തെ ഏറ്റവും വലിയ വിശേഷണവും. പരിശുദ്ധ ഖുർആനും തിരുവാക്യവും ഇത് പറഞ്ഞു തരുന്നുണ്ട്. നോക്കാം:

(أنا سَيِّدُ ولَدِ آدَمَ يَومَ القِيامَةِ، وأَوَّلُ مَن يَنْشَقُّ عنْه القَبْرُ، وأَوَّلُ شافِعٍ وأَوَّلُ مُشَفَّعٍ.)
رواه مسلم(٢٢٧٨) عن أبي هريرة - رض- 

"അന്ത്യദിനത്തിലെ മാനവകുലത്തിൻ്റെ മുഴുവൻ ആലംഭവും അവലംഭവും, ആദ്യമായി ഖബറിൽ നിന്ന് പുറത്ത് വരുന്നവരും, ആദ്യമായി ശഫാഅത് ചെയ്യുന്നവരും, ആദ്യമായി ശഫാഅത് സ്വീകരിക്കപ്പെടുന്നവരും - ഞാനാണ്.." 
ഒരു സമുദായത്തിന് വേണ്ടതെല്ലാം പഠിപ്പിക്കണമല്ലോ. ഇത്തരം കാര്യങ്ങളും തങ്ങളല്ലാതെ വേറെ ആര് പഠിപ്പിക്കാൻ ? 
ഈ ഹദീസ് ഇബ്നു മാജഃ(റ) രിവായത് ചെയ്തത് നോക്കൂ:

(أنا سيدُ ولدِ آدمَ ولا فخر وأنا أولُ من تنشقُّ الأرضُ عنه يومَ القيامةِ ولا فخر وأنا أولُ شافعٍ وأولُ مشفَّعٍ ولا فخر ولواءُ الحمدِ بيدي يومَ القيامةِ ولا فخرَ)
رواه ابن ماجه (٣٤٩٦) عن أبي سعيد الخدري - رض- 

ഇക്കാര്യങ്ങളെല്ലാം 'ഞാൻ വമ്പത്തരം പറയുകയല്ല' എന്ന് കൂട്ടിച്ചേർത്താണ് പറഞ്ഞിരിക്കുന്നത്. ഇങ്ങനെ ولا فخر എന്ന് പറഞ്ഞതിന് പല വ്യാഖ്യാനങ്ങളുമുണ്ട്. 'ഉള്ളത് ഉള്ള പോലെ, വഹ്‌യ് അടിസ്ഥാനത്തിൽ അറിയിക്കുകയാണ്, വമ്പ് പറഞ്ഞതല്ല' എന്നാണ് അതിലൊന്ന്. ഇത് തിരുനബി(സ്വ) തങ്ങളുടെ വിനയത്തിൻ്റെ ഭാഗമാണ്.

'ഇതിനേക്കാൾ വലിയ فخر വേറെയില്ല, ഇതാണ് ഏറ്റവും വലുത്' - ഇതാണ് മറ്റൊരു വ്യാഖ്യാനം. ഇത് റബ്ബിൻ്റെ നിഅ്മത് എടുത്തു പറയുക എന്ന ഇനത്തിൽ പെട്ടതാണ്. ഇത് അവിടുത്തോട് പ്രത്യേകം നിർദ്ദേശിക്കപ്പെട്ടതുമാണല്ലോ.

{ وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ }
[الضحى- ١١]

 ഇമാം ശർഖാവീ(റ) ഈ രണ്ട് വ്യാഖ്യാനങ്ങളും പറയുന്നത് കാണാം:

ولا أفتخر بذلك بل أقوله اخبار ا بالواقع بأمر من الله تعالى فيكون من باب التواضع....
وإطلاق السيد عليه صلى الله عليه وسلم موافق لحديث" أنا سيد ولد آدم يوم القيامة ولافخر "أى ولا فخر أعظم من ذلك فيكون من باب التحدث بالنعمة. اه‍
(حاشية الشرقاوي على الهدهدي على السنوسية)

മേൽ പറഞ്ഞ രണ്ടു വിശദീകരണങ്ങളും - വിനയം കാണിക്കലും, നിഅ്മത് പറയലും - തമ്മിൽ വൈരുദ്ധ്യമായി കാണേണ്ടതില്ല. രണ്ടും നബിയുടെ വ്യത്യസ്ത അവസ്ഥകളാണെന്ന് വെച്ചാൽ മതി. 

ഇനി ولا فخر എന്നതിൻ്റെ വേറൊരു വ്യാഖ്യാനം ഇങ്ങനെയാണ്: 'എൻ്റെ فخر ഇതിലൊന്നുമല്ല, എൻ്റെ ഫഖ്റ് മുഴുവൻ عبودية എന്ന വിശേഷണത്തിലാണ്'. ഇതിനെ ആധാരമാക്കി അൽപം വിവരിക്കട്ടെ. 

ഏറ്റവും വലിയ മുഅ്ജിസതായ ഇസ്റാഇനെ സംബന്ധിച്ച ആയതിൽ തിരുനബി(സ്വ) തങ്ങളെ പ്രതിപാദിച്ച വാക്ക് عبد എന്നാണ്.

{ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ }
[الإسراء- ١]

ഇതേക്കുറിച്ച് ഇമാം റാസി(റ) വിശദീകരിക്കുന്നു:

الْآيَةُ الثَّانِيَةُ: فِي شَرَفِ الْعُبُودِيَّةِ: قَوْلُهُ تَعَالَى: {سُبْحانَ الَّذِي أَسْرى بِعَبْدِهِ لَيْلًا}وَلَوْلَا أَنَّ الْعُبُودِيَّةَ أَشْرَفُ الْمَقَامَاتِ، وَإِلَّا لَمَا وَصَفَهُ اللَّهُ بِهَذِهِ الصِّفَةِ فِي أَعْلَى مَقَامَاتِ الْمِعْرَاجِ. اه‍ 
(تفسير الرازي: ١/٢١٤)

"ഏറ്റവും ഉന്നത സ്ഥാനം, റബ്ബിൻ്റെ മുന്നിൽ പരിപൂർണ്ണ അടിമത്വം കാണിക്കുക എന്നതാണ്. അതുകൊണ്ടാണ് ഏറ്റവും ഉന്നത ദറജഃയായ معراج നെക്കുറിച്ച് പറഞ്ഞപ്പോൾ عبد എന്ന വിശേഷണം ഉപയോഗിച്ചത്.."

ഖുർആനിൻ്റെ അമാനുഷികത തെളിയിക്കാൻ ഒരു വെല്ലുവിളി ഖുർആനിൽ തന്നെയുണ്ടല്ലോ, തത്വുല്യമായ ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാൻ പറഞ്ഞത്. തുടർച്ചയായ ഏതെങ്കിലും മൂന്ന് സൂക്തങ്ങൾക്ക് തുല്യമായാലും മതിയെന്ന് ഇമാമുകൾ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇവിടെയും അല്ലാഹു പ്രയോഗിച്ചത് 'എൻ്റെ عبد ൻ്റെ മേൽ അവതരിക്കപ്പെട്ട ഗ്രന്ഥം' എന്നാണ്.

{ وَإِن كُنتُمۡ فِی رَیۡبࣲ مِّمَّا نَزَّلۡنَا عَلَىٰ عَبۡدِنَا فَأۡتُوا۟ بِسُورَةࣲ مِّن مِّثۡلِهِۦ وَٱدۡعُوا۟ شُهَدَاۤءَكُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَـٰدِقِینَ }
[البقرة- ٢٣]

 ഖുദ്സിയ്യായ ലോകത്തിൽ നിന്നും തങ്ങൾക്ക് വരുന്ന വഹ്‌യിനെ പരാമർശിക്കുന്ന ആയത്തിലും ഇതേ രൂപം കാണാം:
{ فَأَوۡحَىٰۤ إِلَىٰ عَبۡدِهِۦ مَاۤ أَوۡحَىٰ }
[النجم- ١٠]

കഅ്ബയുടെ ചാരത്ത് നിസ്കാരവേളയിൽ അബൂജഹൽ നബി(സ്വ) തങ്ങളെ തടഞ്ഞ സംഭവം വിവരിക്കുന്നിടത്ത് പറയുന്നത് നോക്കൂ: 

{ أَرَءَیۡتَ ٱلَّذِی یَنۡهَىٰ O عَبۡدًا إِذَا صَلَّىٰۤ }
[العلق- ٩,١٠]
 
മറ്റൊരു ആയത്തിൽ 

{ وَأَنَّهُۥ لَمَّا قَامَ عَبۡدُ ٱللَّهِ یَدۡعُوهُ كَادُوا۟ یَكُونُونَ عَلَیۡهِ لِبَدࣰا }
[الجن- ١٩]

ഇവിടെയും عبد الله എന്നതുകൊണ്ടുള്ള വിവക്ഷ നിബി(സ്വ) തങ്ങളാണെന്ന് ഇമാം ഖുർത്വുബി(റ) പറഞ്ഞിട്ടുണ്ട്.

ﻭﻋﺒﺪ اﻟﻠﻪ ﻫﻨﺎ ﻣﺤﻤﺪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ وسلم. اه‍
(تفسير القرطبي )

തുടങ്ങി ഖുർആനിലെ നിരവധി സ്ഥലങ്ങളിൽ തിരുനബി(സ്വ) തങ്ങളെ ഇങ്ങനെ വിശേഷിപ്പിച്ചത് കാണാം. ചിലത് പറഞ്ഞെന്ന് മാത്രം. ഏറ്റവും ഉന്നതമായ വിശേഷണമാണിത്.

وَالدَّرَجَةُ الثَّالِثَةُ: أَنْ يَعْبُدَ اللَّهَ لِكَوْنِهِ إِلَهًا وَخَالِقًا، وَلِكَوْنِهِ عَبْدًا لَهُ، وَالْإِلَهِيَّةُ تُوجِبُ الْهَيْبَةَ وَالْعِزَّةَ، وَالْعُبُودِيَّةُ تُوجِبُ الْخُضُوعَ وَالذِّلَّةَ، وَهَذَا أَعْلَى الْمَقَامَاتِ وَأَشْرَفُ الدرجات، وهذا هُوَ الْمُسَمَّى بِالْعُبُودِيَّةِ. اه‍ 
(تفسير الرازي: ١/٢١٤)

അറബീഭാഷയിൽ ഒരു പദത്തെ പ്രത്യേകം ഉപാധികളില്ലാതെ പ്രയോഗിച്ചാൽ, ആ പദം ഉൾക്കൊള്ളുന്ന പൂർണ്ണ ആശയമായിരിക്കും അതിൻ്റെ താൽപര്യം.
المطلق يرجع إلى الفرد الكامل

ഇതനുസരിച്ച്, മുകളിൽ വിസ്തരിച്ച ആയതുകളിലെല്ലാം عبده - അല്ലാഹുവിൻ്റെ അടിമ - എന്ന് ഉപാധിയില്ലാതെ പ്രയോഗിച്ചതിനാൽ ഏറ്റം ഉത്തമരായ അടിമ എന്നാണ് വിവക്ഷിക്കുക. അത് തിരുനബി(സ്വ) തങ്ങളാണ്. അത്കൊണ്ട് തന്നെ മറ്റു നബിമാരെക്കുറിച്ച് ഈ عبد എന്ന വിശേഷണം പറഞ്ഞപ്പോൾ അവരുടെ പേര് വ്യക്തമാക്കിയോ മറ്റോ ഉപാധി കൊടുത്തത് കാണാം.

{ ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِیَّاۤ }
[مريم- ٢]

ഉപാധിയില്ലെങ്കിൽ, കാമിലായ ഫർദായിരിക്കുമല്ലോ ഉദ്ദേശം. ആ സാധ്യത ഒഴിവാക്കാനാണ് സകരിയ്യാ നബി(അ)നെ പേരെടുത്ത് പറഞ്ഞത്.

ഖുർആനിൽ മാത്രമല്ല, നാം നിത്യമായി ചൊല്ലാറുള്ള അത്തഹിയാത്തിൽ
"وأشهد أن محمدا عبده ورسوله"
എന്ന വാചകത്തിലും "عبده"എന്ന് കൊണ്ടുവന്നിട്ടുണ്ട്. "ورسوله" എന്നതിനേക്കാൾ ആ വാക്കിനെ മുന്തിക്കുകയും ചെയ്തു. رسالة എന്ന പദവിയെക്കാളും عبودية നാണ് സ്ഥാനമേറെയുള്ളത് എന്ന് പറഞ്ഞവർക്ക് ഇത് ശക്തി പകരുന്നുണ്ട്. ഇമാം റാസി(റ) പറയുന്നു:

وَمِنْهُمْ مَنْ قَالَ: الْعُبُودِيَّةُ أَشْرَفُ مِنَ الرِّسَالَةِ، لِأَنَّ بِالْعُبُودِيَّةِ يَنْصَرِفُ مِنَ الْخَلْقِ إِلَى الْحَقِّ، وَبِالرِّسَالَةِ يَنْصَرِفُ مِنَ الْحَقِّ إِلَى الْخَلْقِ. اه‍ 
(تفسير الرازي: ١/٢١٤)

"ചില ഇമാമുകൾ പറഞ്ഞു: رسالة നേക്കാൾ عبودية ന് ശറഫുണ്ട്. കാരണം, സൃഷ്ടിയിൽ നിന്നും സ്രഷ്ടാവിലേക്കുള്ള ബന്ധമാണ് عبودية ലുള്ളത്. എന്നാൽ رسالة ൽ നേരെ തിരിച്ചാണ്. (റബ്ബിലേക്ക് അടുക്കുന്നതിനാണല്ലോ കൂടുതൽ മികവ്)."
വേറെയും ന്യായങ്ങൾ ഇമാം ഇതിനോട് ചേർത്തു പറയുന്നുണ്ട്. മേൽ പറഞ്ഞ ശഹാദത് കലിമഃയിലെ عبد എന്നതിനെ മുന്തിച്ചതിന് ഇമാം ദസൂഖി(റ) പറഞ്ഞ ന്യായം ഇങ്ങനെയാണ്:

والعبودية صفة تقتضي التواضع والانكسار ........... والرسالة صفة تقتضي الرفعة، ولا يخفى أن التواضع سبب في الرفعة، فلذا قدم ما يفيد السبب على ما يفيد المسبب حيث قال عبده ورسوله. اه‍
(حاشية الدسوقي على أم البراهين)

"അടിമത്വം താഴ്മയുടെയും വണക്കത്തിന്റെയും മേലിൽ അറിയിക്കുന്നതും 'രിസാലത്' ഉയർച്ചയുടെയും ഉന്നതിയുടെയും മേലിൽ അറിയിക്കുന്നതുമാണ്. ആ ഉന്നതിക്ക് ഹേതുവാകുന്നത് താഴ്മയും വണക്കവുമാണ്. ഇതനുസരിച്ച് سبب നെ مسبب നേക്കാൾ മുന്തിക്കുകയാണിവിടെ ചെയ്തത്.."

ഇനി عبودية ഉം عبادة ഉം തമ്മിൽ അന്തരമുണ്ട്. അല്ലാഹുവിൻ്റെ ചെയ്തികളിലെല്ലാം, അതെന്താണെങ്കിലും - തൃപ്തിപ്പെടുന്ന ഒരു മനസ്സുണ്ടാവുക എന്നതാണ് عبودية കൊണ്ട് വിവക്ഷിക്കുന്നത്. عبادة എന്നാൽ റബ്ബിനെ പ്രീതിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമാണ്. ഈ ചെയ്തികൾ ദുനിയാവിൽ മാത്രമേ പ്രകടമാവൂ. عبودية ഇവിടെയും പരലോകത്തും വെളിവാകുന്ന ഒരു വിശേഷണമാണ്. ഇതനുസരിച്ച് عبادة നേക്കാൾ عبودية ന് സ്ഥാനമേറെയാണ്. ഇത് ഇമാം ദസൂഖീ(റ) തന്നെ പറയുന്നുണ്ട്:

وذكر بعضهم أنه إنما قدم العبد لما قيل إن العبودية أشرف الصفات وهي الرضا بما يفعل الرب، وأما العبادة فهي فعل ما يرضي الرب،................ ويؤيد الإطلاق أن العبودية لا تسقط في العقبى بخلاف العبادة. اه‍
(حاشية الدسوقي على أم البراهين) 

ഇങ്ങനെ عبودية വെളിവാക്കിയ സംഭവങ്ങൾ പിൽക്കാലത്തെ മഹാന്മാരിലും ധാരാളമുണ്ട്. എല്ലാ ഔലിയാക്കന്മാരുടെയും മേലെയാണ് എൻ്റെ സ്ഥാനമെന്ന് പറഞ്ഞവരാണ് മുഹ്‌യുദ്ധീൻ ശൈഖ്(ഖ:സി). 
"قدمي على رقبات الأولياء طرا"
എന്നിട്ടും, മഹാൻ്റെ അവസാന സമയത്തെ അവസ്ഥ عبودية വെളിവായിട്ടായിരുന്നു. അങ്ങേയറ്റം വിനയാന്വിതനായി, മഹാൻ തൻ്റെ കവിൾതടം മണ്ണോട് ചേർത്ത്,  'റബ്ബേ, പാവപ്പെട്ട ഒരു അടിമയാണ് ഞാൻ' എന്ന് പറഞ്ഞ രംഗം ഇമാം ശഅ്റാനീ(റ) അവിടുത്തെ لطائف المنن ൽ ഉദ്ധരിക്കുന്നുണ്ട്.

അല്ലാഹു തആലാ സജ്ജനങ്ങളുടെ കൂട്ടത്തിൽ എളിയവരായ നമ്മെ ചേർക്കട്ടെ - ആമീൻ.

✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(തയ്യാറാക്കിയത്:
അബൂ ഫാതിഹ്, കരിങ്കപ്പാറ)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.