അഗത്തി ഉസ്താദ്; മർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത് - (ഭാഗം- 2 )
അഗത്തി ഉസ്താദ്;
മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്
(ഭാഗം - 2 )
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
ഓരോ ഫന്നുകളിലും ചെറിയ കിതാബുകൾ ഓതിയ ശേഷമേ വലുതിലേക്ക് പോകാവൂ - എന്ന് എപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്. أصول الفقه ൽ ആദ്യമേ جمع الجوامع ഓതരുതെന്ന് പറയും. ورقات, അലവി മാലികി(ന:മ)യുടെ ഉസ്വൂലിലെ ഹ്രസ്വരചന - തുടങ്ങിയ ചെറിയ കിതാബ് ഓതിക്കൊടുത്ത്, എന്താണ് ഈ ഫന്ന് എന്നും أمر ، نهي ، إجماع ، قياس തുടങ്ങിയവയും മസ്അലഃകൾ രൂപപ്പെടുന്നതിൻ്റെ രീതികളൊക്കെ പരിചയിച്ച് ഒരു അവബോധമുണ്ടായതിന് ശേഷമായിരിക്കണം جمع الجوامع ഓതേണ്ടത്. അല്ലെങ്കിലും جمع الجوامع നൂറോളം ഗ്രന്ഥങ്ങളുടെ സ്വാംശീകരണവും, ഇമാം മഹല്ലി(റ)യുടെ വ്യാഖ്യാനവും കൂടെയാവുമ്പോൾ ഒരുപാട് കാര്യങ്ങൾ നിഗൂഢമായി ഉൾകൊള്ളിച്ചതുമായ വിശാല ഗ്രന്ഥമാണെന്നിരിക്കെ, മുഹസ്സ്വിലിങ്ങൾക്കും തതുല്യമായവർക്കും ഗ്രാഹ്യമാകുന്നതാണത്. പിന്നെങ്ങനെ ഒരു മുഖവുര പരിചയിക്കാതെ അതിലേക്ക് കടക്കുക ?
അഖീദഃ ഉറപ്പിക്കാനുള്ള, كفاية العوام، جوهرة التوحيد ، سنوسي തുടങ്ങിയ ചെറിയ ഗ്രന്ഥങ്ങൾ പഠിപ്പിച്ചിട്ടേ ഇൽമുൽ കലാമിലേക്ക് കടക്കാവൂ. പഴയ കാലങ്ങളിൽ മേൽ പറഞ്ഞ ചെറിയ കിതാബുകളൊക്കെ സജീവമായിരുന്നു. മെല്ലെ മെല്ലെ ഇവയെല്ലാം അരങ്ങൊഴിയുന്നത് ഖേദകരമാണ്. മമ്പുറം തങ്ങൾ പ്രത്യേകം നിർദ്ദേശിച്ച കിതാബുകളിൽ പെട്ടതാണ് جوهرة التوحيد ഉം أذكياء ഉം ഉമർഖാളി(റ)യുടെ نفائس الدرر ഉം.
نفائس الدرر كتاب الأذكياء #
جوهرة التوحيد رزق الأصفياء. اه
(من منظومات قطب الزمان السيد علوي المنفرمي - رضي الله تعالى عنه)
പഠിതാക്കളുള്ളവർ ശ്രദ്ധിക്കുമല്ലോ.
ഉലമാഇനെക്കുറിച്ച് 'സ്മരണിക' പുറത്തിറങ്ങാറുണ്ട്. ഇതിൽ ചിലത് നിലപാടു വഞ്ചന നടത്തിയതായി കാണാം. അവരവർ കഴിവുതെളിയിച്ച വിഷയങ്ങളിൽ സ്വന്തമായ കാഴ്ചപ്പാടുകളും നിലപാടുകളും ഉണ്ടാവുന്നത് സ്വാഭാവികം. അത് ആ മേഖലയിലെ പ്രബലമായതിനോട് എതിരാണെങ്കിൽ പോലും, ഒരാളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും അദ്ദേഹത്തിൻ്റെ സ്മരണികയിൽ ചേർത്താലെന്ത് പ്രശ്നമാണുള്ളത്? പിന്നെ എവിടെയാണ് ഇതൊക്കെ പറയേണ്ടത് ?
എത്രയോ ത്വബഖാതുകൾ ഇമാമുകൾ രചിച്ചിട്ടുണ്ട്. ചരിത്രം പറയുന്നിടത്തെല്ലാം സ്വന്തമായ വീക്ഷണങ്ങൾ അവരാരും മറച്ചു വെച്ചിട്ടില്ല. ومن تفرداته എന്ന് പറഞ്ഞ് അക്കാര്യങ്ങൾ രേഖപ്പെടുത്തിയത് കാണാം. ചരിത്ര ഗ്രന്ഥങ്ങൾ നോക്കി ആരും മസ്അലഃ മനസ്സിലാക്കാറില്ലല്ലോ.
അവരെ പരിചയപ്പെടുത്തുന്ന വേളകളിൽ അതെല്ലാം വിവരിക്കണം. തിരൂരങ്ങാടി ബാപ്പു ഉസ്താദ്(ന:മ) ഒരു സ്മരണികയെ പറ്റി പറഞ്ഞത് ഓർത്തു പോകുന്നു: "അദ്ദേഹം എങ്ങനെയായിരുന്നു എന്നല്ല അതിലുള്ളത്, പകരം എങ്ങനെ ആകണം എന്നാണ് എഴുതിവെച്ചിരിക്കുന്നത്.."
ബഹു: കുറ്റിക്കാട്ടൂർ ഇമ്പിച്ചാലി ഉസ്താദ്(ന:മ) തികഞ്ഞ ഒരു ഫഖീഹായിരുന്നു. സ്വാഭാവികമായും മസ്അലഃകൾ വിവരിക്കുന്നതിൽ കണിശത, സ്വന്തമായ വീക്ഷണങ്ങൾ, അഭിപ്രായങ്ങൾ, തുറന്നു പറയൽ എല്ലാമുണ്ടാകാം. സ്ത്രീകൾ മയ്യിത്തു നിസ്കരിക്കുന്നത്, അത് പുരുഷൻ നിസ്കരിക്കും മുമ്പായാലും ശേഷമായാലും - സുന്നതാണെന്ന പക്ഷക്കാരനാണ് അദ്ദേഹം. ഇക്കാര്യം 'മയ്യിത് പരിപാലനം' എന്ന അവരുടെ ഒരു ചെറു രചനയിൽ ചേർത്തിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, പിന്നീട്, ഓറുടെ വഫാതിന് ശേഷം ഇത് പുനഃപ്രസിദ്ധീകരിച്ചപ്പോൾ, മയ്യിത് നിസ്കാരത്തിലെ മേൽവീക്ഷണം കട്ട് ചെയ്തു! ഇതിൻ്റെ പഴയതും പുതിയതും കോപ്പികൾ അഗത്തി ഉസ്താദ് സൂക്ഷിച്ചിട്ടുണ്ട്. ഈ നടപടി കാണിച്ചതിനെതിരെ ശക്തമായ വിദ്വേഷം പ്രകടപ്പിച്ചിരുന്നു. സ്മരണികയിലല്ലെങ്കിലും ഇത്തരം അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നതും വെറുക്കുന്നതും ശരിയല്ലെന്ന് പറയാറുണ്ട്.
ഒരിക്കൽ, ഏലംകുളം അബ്ദുർഷീദ് സഖാഫിയുടെ ദർസിൽ ചെന്നതായിരുന്നു ഞാൻ. കുമരംപുത്തൂർ അലി ഉസ്താദിൻ്റെ വീടിനടുത്താണ് അത്. അവിടെയുള്ള ഒരു സോവനീർ കയ്യിലെടുത്ത് കണ്ണോടിക്കുകയായിരുന്നു. അതിൽ അലി ഉസ്താദുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. "ജുമുഅഃക്ക് മുമ്പുള്ള പ്രസംഗം ഹറാമാണ് " എന്ന മറുപടി ശ്രദ്ധയിൽ പെട്ടു. ഞാൻ അതുമായി നേരെ ഉസ്താദിൻ്റെ അടുത്ത് പോയി. 'ഇത് ഹറാമാണെന്ന് ഉസ്താദ് പറയുന്നുവോ' എന്ന് ചോദിച്ചു. അപ്പഴാണ് ഉസ്താദ് വിശദീകരിച്ചത്:
"ഇവിടെ രണ്ട് പേർ വന്ന് ചില ചോദ്യങ്ങളൊക്കെ ചോദിച്ച് മറുപടി എഴുതിയെടുത്ത് കൊണ്ടുപോയതാണ്. അത് ഹറാമാണ് എന്നല്ല ഞാൻ പറഞ്ഞത്. മറിച്ച്, കറാഹത് ചെയ്യാൻ ഒരാളെ നിയമിക്കൽ ഹറാമാണ് എന്നുണ്ടല്ലോ. പ്രായം തികഞ്ഞവർക്ക് ബാങ്ക് വിളിക്കുന്നത് പ്രായം തികയാത്ത കുട്ടിയാണെങ്കിൽ കറാഹത്, അവനെ അതിന് വേണ്ടി നിയമിക്കൽ ഹറാമുമാണല്ലോ.
ويكرهان اي الأذان والإقامة - من محدث وصبي وفاسق ولا يصح نصبه. اه
(فتح المعين - ١٠٠)
ജുമുഅഃക്ക് മുമ്പുള്ള ആ പ്രസംഗം കറാഹതാണെന്ന് വരുമ്പോൾ ഇപ്രകാരം അതിനു വേണ്ടി നിയമിക്കുക്ക എന്ന നിലയിൽ ഒരു ഹറാം വരുന്നുണ്ടെന്ന് പറഞ്ഞതാണ്.., അതിപ്പോ ഇങ്ങനെ എഴുതിയിരിക്കുന്നു! എന്ത് ചെയ്യാനാ !.."
ഉസ്താദ് ജീവിച്ചിരിക്കുന്നത് കൊണ്ട് കാര്യം വ്യക്തമായി. ഇല്ലെങ്കിലോ ?
ഉസ്താദിലേക്ക് വരാം,
സുന്നത് നിസ്കാരങ്ങൾ പതിവാക്കാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നു. വിശേഷിച്ചും റവാതിബുകൾ. ഫർള് നിസ്കാരിച്ച ഉടനെ സാധിച്ചില്ലെങ്കിൽ, പിന്നീട് എല്ലാം നിസ്കരിച്ച് തീർക്കും. ഒരു ദിവസം ഞാനടുത്തുള്ള സമയം, അസ്റിന് മുമ്പുള്ള സുന്നത് നിസ്കാരിച്ചിട്ട് ഈ ഹദീസ് പറഞ്ഞു തന്നു:
(رحم الله امرأ صلى قبل العصر أربعا)
"അസറിൻ്റെ മുമ്പുള്ള നാല് റക്അത് നിസ്കരിച്ചവന് അല്ലാഹു റഹ്‌മത് ചെയ്യട്ടെ -"
ഇന്നാലിന്നവരുടെ ദുആകളിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവരാണല്ലോ നമ്മൾ. ഈ ദുആ മുത്ത്നബി(സ്വ) തങ്ങൾ ചെയ്തു വെച്ചതാണ്. അത് പ്രത്യേകം ഗൗനിക്കേണ്ടതല്ലേ..'
ഇത് പതിവാക്കിയവർക്ക് മുസ്‌ലിമായി മരിക്കുക എന്ന വലിയ റഹ്‌മത് ലഭിക്കുമെന്ന ശുഭസൂചന അതിലുണ്ടെന്ന്, ابن علان - رح പറഞ്ഞത് കേൾപ്പിച്ചു തരികയും ചെയ്തു.
فيه إيماء إلى التبشير لفاعل ذلك بالموت على الإسلام الذي هو أعظم الرحمات وأسنى العطيات لابتناء نعيم الآخرة عليه. اه
(دليل الفالحين شرح رياض الصالحين - ٦/٥٩٤)
മഗ്‌രിബിന് ശേഷം, അന്ന് വഫാതായ എല്ലാ മുഅ്മിനുകളുടെ മേലിലും മയ്യിത് നിസ്കരിച്ചിരുന്നു. അത് സുന്നതുണ്ടെന്ന് കിതാബുകളിലുണ്ട് താനും.
(ﻭﻻ ﻳﺠﺐ ﺗﻌﻴﻴﻦ اﻟﻤﻴﺖ) ﻭﻻ ﻣﻌﺮﻓﺘﻪ ﺑﻞ ﻳﻜﻔﻲ ﺃﺩﻧﻰ ﻣﻤﻴﺰ ... ﻭﻳﺆﻳﺪﻩ ﺑﻞ ﻳﺼﺮﺡ ﺑﻪ ﻗﻮﻝ ﺟﻤﻊ ﻭاﻋﺘﻤﺪﻩ ﻓﻲ اﻟﻤﺠﻤﻮﻉ ﻭﺗﺒﻌﻪ ﺃﻛﺜﺮ اﻟﻤﺘﺄﺧﺮﻳﻦ ﺑﺄﻧﻪ ﻟﻮ ﺻﻠﻰ ﻋﻠﻰ ﻣﻦ ﻣﺎﺕ اﻟﻴﻮﻡ ﻓﻲ ﺃﻗﻄﺎﺭ اﻷﺭﺽ ﻣﻤﻦ ﺗﺼﺢ اﻟﺼﻼﺓ ﻋﻠﻴﻪ ﺟﺎﺯ ﺑﻞ ﻧﺪﺏ. اه
(تحفة: ٣/١٣٣)
മാത്രമല്ല, ഇത് സുന്നതാണെന്നതിൻ്റെ പത്തോളം ഉദ്ധരണികൾ വ്യത്യസ്ത കിതാബുകളിലുള്ളത്, ഉസ്താദിന്റെ مغني യുടെ സൈഡിൽ എഴുതി വെച്ചിട്ടുണ്ട്.
മുമ്പ് പറഞ്ഞിരുന്നില്ലേ, വഫാതിൻ്റെ തലേന്ന് അദ്ദർദീരീ(റ)യുടെ കിതാബ് വാങ്ങാൻ പറഞ്ഞത്. ആ ഇമാമിനെ മനസ്സിലായോ ? - നമ്മുടെ تحفة الإخوان ൻ്റെ മുസ്വന്നിഫ്, വലിയ കറാമത് കാണിച്ച മഹാനാണ്. ജലാലൈനിക്ക് ഹാശിയഃ എഴുതിയ അല്ലാമഃ സ്വാവീ(റ)യുടെയും ഇമാം ദസൂഖീ(റ)യുടെയും ഗുരുവാണ്. ഇരുവരും മാലികീ മദ്ഹബുകാരാണ്. അൽ മാലികുസ്സ്വഗീർ എന്ന പേരിൽ വിശ്രുതനായിരുന്നു അദ്ദർദീരീ(റ). അവരുടെ മദ്ഹബിൽ സർവ്വാംഗീകൃതമായ مختصر الخليل ന് പ്രസിദ്ധമായ രണ്ട് ശറഹുകളുടെ രചയിതാവുമാണ് അവർ. ഈ ശറഹുകൾക്ക് സ്വാവി(റ)യും ദസൂഖി(റ)യും ഹാശിയഃകൾ എഴുതിയിട്ടുണ്ട്.
ഈ مختصر الخليل , രചിക്കാൻ അതിൻ്റെ മുസ്വന്നിഫായ ഇമാം الخليل - رح ജാമിഉൽ അസ്ഹറിൻ്റെ (പഴയ കാലത്തെ പള്ളി, ഇപ്പോഴത്തെ യൂനിവേഴ്സിറ്റി പിന്നീട് വന്നതാണ്. جامعة الأزهر എന്നാണതിന് പറയുക.) മുകൾ നിലയിൽ ഇരുപത് വർഷത്തോളം ചിലവഴിച്ചതായി ചരിത്രം പറയുന്നു. ആ കാലയളവിൽ രചനയിലും മറ്റും മുഴുകിയതിനാൽ നൈൽ നദി അദ്ദേഹം കണ്ടിരുന്നില്ലത്രെ !- ഈ സംഭവം ഇമാം ദസൂഖി(റ) അതിൻ്റെ ഹാശിയഃയുടെ തുടക്കത്തിൽ പറയുന്നുണ്ട്.
അഖീദഃയിൽ خريدة البهية എന്ന കാവ്യരചനയുണ്ട് ദർദീരീ ഇമാമിന്(റ). വളരെ ലളിതമായ കൃതിയാണെങ്കിലും ധാരാളം പേർ ശറഹുകളും ഹാശിയഃകളും എഴുതിയിട്ടുണ്ട്. അവരുടെ വല്യുപ്പയും ഈ പേരിൽ തന്നെ പ്രസിദ്ധനാണ്. അവരോട് വല്ലാത്ത ഇഷ്ടം ഉസ്താദിനുണ്ട്. അത് കൊണ്ട് തന്നെ, ദർദീരീ ഇമാമിൻ്റെ منظومة أسماء الحسنى ചൊല്ലാറുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ, ദർദീരീ ഇമാമിൻ്റെ منظومة أسماء الحسنى ചൊല്ലാറുണ്ടായിരുന്നു. സൂറതു യാസീനിലെ -
{ وَءَایَةࣱ لَّهُمُ ٱلَّیۡلُ نَسۡلَخُ مِنۡهُ ٱلنَّهَارَ فَإِذَا هُم مُّظۡلِمُونَ }
[يٰسٓ- ٣٧]
എന്ന ആയതിൻ്റെ തഫ്സീറിൽ അല്ലാമഃ സ്വാവീ(റ), ഇമാം ദർദീരീ(റ)യെ ഉദ്ധരിച്ച് കൊണ്ട് ഗോളശാസ്ത്രീയമായ ഒരു വിശദീകരണം പറയുന്നുണ്ട്. ഒരു ഗോള ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്താൻ പറ്റുന്ന ഉസ്താദിന് ആ വിശദീകരണം വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇമാം ദർദീരി(റ)യുടേതായതിനാൽ അതിനൊന്നു കൂടി മാറ്റു കൂടിയിരുന്നു ഉസ്താദിന്.
وقد ذكر أستاذنا الشيخ الدردير رض مقدمة لطيفة في هذا الشأن، كافية من اقتصر عليها فيما فرض الله تعالى وحاصلها بحروفها الخ. اه
(حاشية الصاوي على تفسير الجلالين )
ഈ ഭാഗം വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധിപ്പിക്കാറുണ്ടായിരുന്നു.
ഞാൻ അഗത്തിയിലോട്ടും പോയിട്ടുണ്ടെന്ന് പറഞ്ഞിരുന്നല്ലോ, അന്ന് ജമാഅതിനെല്ലാം പള്ളിയിൽ പോകുമായിരുന്നു.
കപ്പൽ യാത്ര ചെയ്തവർക്കറിയാമല്ലോ, ചെറുതോണിയിൽ കയറിയിട്ട് വേണം കപ്പലിലെത്താൻ. യാത്ര കഴിഞ്ഞ് പിന്നീട് ഒരു മസ്അലഃ എനിക്ക് പറഞ്ഞു തന്നു. അതായത്, യാത്രക്കാരന് നിസ്കാരം جمع ഉം قصر ഉം അനുവദിക്കപ്പെട്ടിട്ടുണ്ടല്ലോ. ഇതിന് യാത്ര തുടങ്ങിയതായി പരിഗണിക്കുന്നത് എപ്പോൾ എന്ന ചർച്ചയിൽ കപ്പൽ യാത്രക്കാരനെ പറ്റി പറയുന്നു, കപ്പലിലേക്കുള്ള അവസാന തോണിയും കരയിൽ നിന്ന് പുറപ്പെട്ടാൽ യാത്ര തുടങ്ങിയതായി പരിഗണിക്കും:
فلا بد من ركوب السفينة أو جري الزورق إليها في السواحل التي لا تصل السفينة إليها؛ لقلة عمق البحر فيها؛ فيذهب للسفينة بالزورق، فإذا جرى إليها أي: آخر مرة .. كان ذلك أول سفره.اه
(بشرى الكريم- ٣٦٩)
ദ്വീപുകളെ പോലെ സ്വൂറുൽ ബലദ് നിർണ്ണയിക്കപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിൽ ഈ രൂപത്തിലാണല്ലോ പ്രായോഗികമാവുക. ഈ ഭാഗം കിതാബിൽ കാണിച്ച് തന്നിട്ട് പറഞ്ഞു: "നമ്മുടെ യാത്രകൊണ്ട് ഈ പറഞ്ഞത് എങ്ങനെയാണ് ശരിക്കും تصور ആയില്ലേ..!"
ഒരിക്കൽ,
(وَلَوْ وَضَعَ صَبِيًّا فِي مَسْبَعَةٍ فَأَكَلَهُ سَبُعٌ فَلَا ضَمَانَ)
. اه
(تحفة: ٥/٩)
വന്യമൃഗങ്ങൾ വരാനിടയുള്ള സ്ഥലത്ത് കുട്ടിയെ ഇരുത്തി, വന്യമൃഗം പിടിക്കുകയും ചെയ്താൽ അയാൾ അതിന് ضامن അല്ല - എന്ന മസ്അലഃ നമ്മുടെ നാട്ടിലെ സാഹചര്യത്തിൽ പറഞ്ഞതല്ല എന്നും, ആദിവാസികളെപ്പോലെ ഫോറസ്റ്റ് ഏരിയകളിൽ താമസിക്കുന്നവരെ പറ്റിയാണെന്നും പറഞ്ഞിരുന്നു.
(തുടരും - إن شاء الله )
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment