സൽസ്വഭാവം

📝
 സൽസ്വഭാവം -
أسوة حسنة 

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴


തിരുനബി(സ്വ) തങ്ങളും സ്വഹാബതും ഒരു യാത്രയിലായിരിക്കെ, നിസ്കാരത്തിന് സമയമായി. ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങിയ തങ്ങൾ കുറച്ചു മുന്നോട്ടു നീങ്ങുകയും ഉടനെ തിരിച്ചു വരികയും ചെയ്തു. ഇതു കണ്ട സ്വഹാബത് കാര്യമന്വേഷിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു:

 " എൻ്റെ ഒട്ടകത്തെ കെട്ടിയിടട്ടെ.."

സ്വഹാബഃ: "അത് ഞങ്ങൾ ചെയ്തോളാം നബിയേ.."
അതിന് തിരുനബി(സ്വ) തങ്ങൾ പ്രതിവചിച്ചത് ഇങ്ങനെയായിരുന്നു:

"لا يستعين احدكم للناس ولو في قضمة من سواك"

" ഒരാളോടും നിങ്ങൾ സഹായം ചോദിച്ചു വാങ്ങരുത്. 'സിവാക്കി'ൻ്റെ കഷ്ണമാണെങ്കിൽ പോലും "

ബ്രഷ് ചെയ്യാൻ പഴയ കാലത്ത് ഉപയോഗിക്കുന്ന ചെറിയ മരക്കഷ്ണമാണ് 'സിവാക്'. വളരെ നിസാരമായ, മറ്റുള്ളവർക്ക് മെയ്യനങ്ങാതെ ചെയ്യാൻ പറ്റുന്ന കാര്യം പോലും ചോദിക്കരുത്. സ്വന്തം സാധിക്കുമെങ്കിൽ മറ്റുള്ളവരെ കൂട്ടുപിടിക്കൽ മോശമായിട്ടാണ് തിരുനബി(സ്വ) ഇതിലൂടെ പഠിപ്പിക്കുന്നത്. 

ﻭﻛﺎﻥ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺳﻔﺮ ﻓﻨﺰﻝ ﻟﻠﺼﻼﺓ ﻓﺘﻘﺪﻡ ﺇﻟﻰ ﻣﺼﻼﻩ ﺛﻢ ﻛﺮ ﺭاﺟﻌﺎ ﻓﻘﻴﻞ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺃﻳﻦ ﺗﺮﻳﺪ ﻗﺎﻝ ﺃﻋﻘﻞ ﻧﺎﻗﺘﻲ ﻗﺎﻟﻮا ﻧﺤﻦ ﻧﻜﻔﻴﻚ ﻧﺤﻦ ﻧﻌﻘﻠﻬﺎ ﻗﺎﻝ (ﻻ ﻳﺴﺘﻌﻴﻦ ﺃﺣﺪﻛﻢ ﺑﺎﻟﻨﺎﺱ ﻭﻟﻮ ﻓﻲ ﻗﻀﻤﺔ ﻣﻦ ﺳﻮاﻙ) اه‍ 
(خلاصة سيرة سيد البشر للمحب الدين الطبري رحمه الله تعالى ص: ١/٨١) 

എന്ന് വെച്ച്, അത് തെറ്റാണെന്നല്ല. ഉത്തമ സ്വഭാത്തിനെതിരാണ്. എന്നാൽ അദബ് പഠിപ്പിക്കുക പോലോത്ത കാര്യങ്ങൾക്ക്, സ്വന്തം കഴിയുമെങ്കിലും - മാതാപിതാക്കൾ മക്കളോടും ഗുരു ശിഷ്യനോടും ചിലത് ആജ്ഞാപിക്കുകയും ചെയ്യിക്കുകയും ചെയ്യും. തിരുനബി(സ്വ) തങ്ങൾ തന്നെ ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ.

മറ്റൊരു യാത്ര വേളയിൽ, മൃഗത്തെ അറുത്ത് ഭക്ഷണം പാചകം ചെയ്യാൻ സ്വഹാബതിനോട് കൽപ്പിച്ചു. അപ്പോൾ ഓരോരുത്തരും അതിൽ ഭാഗവാക്കാകുന്ന സുന്ദര കാഴ്ചയാണ് കണ്ടത്. ഒരു സ്വഹാബി പറയുന്നു:
   "يا رسول الله عليّ ذبحها"
"അല്ലാഹുവിൻ്റെ റസൂലേ, ഞാൻ അറവ് നടത്താം"  

മറ്റൊരു സ്വഹാബി:
 "عليّ سلخها" 
"തോല് ഊരുന്നത് ഞാനാവാം."

വേറൊരു സ്വഹാബി:
"عليّ طبخها"
 "ഞാൻ പാചകം ചെയ്തോളാം.."

സഹാബത്തിന്റെ ഈ സംസാരങ്ങളെല്ലാം കഴിഞ്ഞതിനു ശേഷം മുത്തുനബി(സ്വ) തങ്ങൾ പറഞ്ഞു: 
"عليّ جمع الحطب"
".വിറക് ഞാൻ ശേഖരിച്ചോളാം.."

ഇത് കേട്ട സ്വഹാബത്തിന് വല്ലാതെ പ്രയാസമനുഭവപ്പെട്ടു. അവർ പറഞ്ഞു: 
"نحن نكفيك"
"ഹേ! അതൊന്നും വേണ്ട, ഞങ്ങളില്ലേ.."

ഉടനെ അവിടുന്ന് പറഞ്ഞു: 

"علمتم أنكم تكفوني ولكني أكره أن أتميز عليكم فإن الله يكره من عبده أن يراه متميزا بين أصحابه.

" നിങ്ങളെ കൂട്ടത്തിൽ നിന്നും വേറിട്ടു നിൽക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.."
ഇതും പറഞ്ഞ് അവിടുന്ന് പോയി വിറക് ശേഖരിച്ചു കൊണ്ടുവന്നു. സ്വഹാബതിൻ്റെ തിരുനബി(സ്വ)യോട് കാണിക്കുന്ന ആ രംഗവും ഒന്നോർത്തു നോക്കൂ, മനസ്സിൽ തട്ടുന്ന സ്നേഹ വാക്കുകളും ചെയ്തികളും!

ﻭﻛﺎﻥ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺑﻌﺾ ﺃﺳﻔﺎﺭﻩ ﻓﺄﻣﺮ ﺑﺈﺻﻼﺡ ﺷﺎﻩ ﻓﻘﺎﻝ ﺭﺟﻞ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻋﻠﻲّ ﺫﺑﺤﻬﺎ ﻭﻗﺎﻝ ﺁﺧﺮ ﻋﻠﻲّ ﺳﻠﺨﻬﺎ ﻭﻗﺎﻝ ﺁﺧﺮ ﻋﻠﻲّ ﻃﺒﺨﻬﺎ ﻓﻘﺎﻝ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ (ﻭﻋﻠﻲّ ﺟﻤﻊ اﻟﺤﻄﺐ) ﻓﻘﺎﻟﻮا ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻧﺤﻦ ﻧﻜﻔﻴﻚ ﻓﻘﺎﻝ (ﻗﺪ ﻋﻠﻤﺖ ﺃﻧﻜﻢ ﺗﻜﻔﻮﻧﻲ ﻭﻟﻜﻨﻲ ﺃﻛﺮﻩ ﺃﻥ ﺃﺗﻤﻴﺰ ﻋﻠﻴﻜﻢ ﻓﺈﻥ اﻟﻠﻪ ﻳﻜﺮﻩ ﻣﻦ ﻋﺒﺪﻩ ﺃﻥ ﻳﺮاﻩ ﻣﺘﻤﻴﺰا ﺑﻴﻦ ﺃﺻﺤﺎﺑﻪ) ﻭﻗﺎﻡ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺟﻤﻊ اﻟﺤﻄﺐ. اه‍ 
(خلاصة سيرة سيد البشر للمحب الدين الطبري رحمه الله  تعالى ص: ١/٨٧)

ഈയൊരു സൽസ്വഭാവം ഉൾക്കൊള്ളുന്നതിനെ പറ്റിയാണ് ഇമാം അബൂ ഹനീഫഃ(റ) പറഞ്ഞത്:

"كن عند الناس أحد الناس وعند النفس شر الناس وعند الله خير الناس".

ഇത്തരം നല്ല വിശേഷണങ്ങൾ തിരുനബി(സ്വ) തങ്ങളുടെ പിൻതലമുറക്കാരിലും കാണാം.
അവിടുത്തെ പുന്നാര പേരമകനായ ഹുസൈൻ (റ)വിന്റെ മകൻ അലി സൈനുൽ ആബിദീൻ(റ) എന്നവർ വഫാത്തായപ്പോൾ അവിടുത്തെ ജനാസ കുളിപ്പിക്കുന്ന വേളയിൽ ശരീരത്തിൻറെ പുറം ഭാഗത്ത് ഒരു വലിയ തഴമ്പ് (ചുമട്ടുതൊഴിലാളികൾക്കുള്ള പോലെ) കുളിപ്പിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടു. ആർക്കും കാര്യം പിടികിട്ടിയില്ല. പിന്നീട് മനസ്സിലായി. അന്നാട്ടിലെ മലയോര പ്രദേശത്തും പാവപ്പെട്ടവരുടെ വീട്ടിൽ നേരം പുലരുമ്പോൾ വാതിൽക്കൽ ഗോതമ്പിൻ്റെ ചാക്കുകൾ കാണാറുണ്ടായിരുന്നു. ആരാണിതിൻ്റെ പിന്നിലെന്ന് ആർക്കുമറിയില്ല. ഓറുടെ വഫാത്തോടെ അത് 
നിലച്ചു. അപ്പഴാണ്, ഇതിൻ്റെ പിന്നിൽ മഹാനരായിരുന്നെന്നും പുറത്ത് രൂപപ്പെട്ട തഴമ്പ് ഈ ചാക്കുകൾ ചുമന്നതിനാലാണെന്നും അവർ തിരിച്ചറിഞ്ഞത്. നോക്കൂ, അതീവ രഹസ്യമായ സ്വദഖഃ ! 
ﻳﻮﻧﺲ ﺑﻦ ﺑﻜﻴﺮ: ﻋﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ:
ﻛﺎﻥ ﻧﺎﺱ ﻣﻦ ﺃﻫﻞ اﻟﻤﺪﻳﻨﺔ ﻳﻌﻴﺸﻮﻥ ﻻ ﻳﺪﺭﻭﻥ ﻣﻦ ﺃﻳﻦ ﻛﺎﻥ ﻣﻌﺎﺷﻬﻢ، ﻓﻠﻤﺎ ﻣﺎﺕ ﻋﻠﻲ ﺑﻦ اﻟﺤﺴﻴﻦ، ﻓﻘﺪﻭا ﺫﻟﻚ اﻟﺬﻱ ﻛﺎﻧﻮا ﻳﺆﺗﻮﻥ ﺑﺎﻟﻠﻴﻞ .
ﺟﺮﻳﺮ ﺑﻦ ﻋﺒﺪ اﻟﺤﻤﻴﺪ: ﻋﻦ ﻋﻤﺮﻭ ﺑﻦ ﺛﺎﺑﺖ:
ﻟﻤﺎ ﻣﺎﺕ ﻋﻠﻲ ﺑﻦ اﻟﺤﺴﻴﻦ، ﻭﺟﺪﻭا ﺑﻈﻬﺮﻩ ﺃﺛﺮا ﻣﻤﺎ ﻛﺎﻥ ﻳﻨﻘﻞ اﻟﺠﺮﺏ ﺑﺎﻟﻠﻴﻞ ﺇﻟﻰ ﻣﻨﺎﺯﻝ اﻷﺭاﻣﻞ. اه‍ 
(سير أعلام النبلاء)

പടച്ചറബ്ബ് മുത്ത്നബി(സ്വ) തങ്ങളുടെയും മറ്റു മഹാന്മാരുടെയും ബറകത് കൊണ്ട് ഇരു വീട്ടിലും നമുക്ക് വിജയം നൽകട്ടെ .....ആമീൻ.


✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(തയ്യാറാക്കിയത്:
അബൂ ഫാതിഹ്, കരിങ്കപ്പാറ)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.