സ്ത്രീകളുടെ മയ്യിത് നിസ്കാരം
സ്ത്രീകളുടെ മയ്യിത്ത് നമസ്കാരം ✍️ യു. ജഅ്ഫറലി മുഈനി പുല്ലൂർ എം.ഡി ശഹീദല്ലാത്ത ഏതു മുസ്‌ലിം മയ്യിത്തിന്റെ മേലിലും നിസ്‌കരിക്കലും മറ്റു കർമ്മങ്ങൾ ചെയ്യലും ഫർളു കിഫായ(സാമൂഹ്യ ബാദ്ധ്യത)യാണ്. ഇത് ഇജമാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. മരണവിവരമറിഞ്ഞവരോ വീഴ്‌ച കാരണം അറിയാത്തവരോ ആയ മുഴുവൻ മുകല്ലഫുകളുടെ മേലിലും ഈ ബാദ്ധ്യതയുണ്ട്. കുടുംബക്കാർ-അന്യർ, ആൺ-പെൺ, നാട്ടുകാർ-മറുനാട്ടുകാർ തുടങ്ങിയ വ്യത്യാസങ്ങളൊന്നുമില്ല. (തുഹ്‌ഫ: ശർവാനി 3-98). എന്നാൽ നിസ്കാരം നടക്കുന്ന നാട്ടിലോ അതിലേക്കു ചേർക്കപ്പെടുന്ന സ്ഥലത്തോ, നിസ്കരിച്ചാൽ ഖളാഅ് വീട്ടേണ്ടതില്ലാത്ത പുരുഷന്മാരുള്ളപ്പോൾ സ്ത്രീകളോട് നിസ്കാരം കൊണ്ടുള്ള നിർബ്ബന്ധ ബാദ്ധ്യതയില്ല. ഇക്കാര്യത്തിൽ നമ്മുടെ മദ്ഹബിൽ അഭിപ്രായ വ്യത്യാസമില്ല. (ശർഹുൽ മുഹദ്ദബ് 5-166, തുഹ്ഫ: ശർവാനി 3-148). *ഒരാണിന്റെ-അത് കുട്ടിയാണെങ്കിലും- നിസ്‌കാരം കൊണ്ട് നിർബ്ബന്ധ ബാദ്ധ്യത വീടും. കുട്ടിയുടെ നിസ്കാരം സുന്നത്തായിട്ടാണ് സംഭവിക്കുന്നതെങ്കിലും ഫർളിൻ്റെ കാര്യത്തിൽ അതു മതിയാകുന്നതാണ്.* സ്ത്രീകൾ മാത്രമോ അല്ലെങ്കിൽ ആൺകുട്...